വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കെകെആറിന്റേത് സിംപിള്‍ ജയം, ഇതെങ്ങനെ സാധിച്ചു? ഗെയിം പ്ലാനില്‍ വരുത്തിയ മാറ്റം

ഏഴു വിക്കറ്റിനാണ് കെകെആര്‍ ജയിട്ടുകയറിയത്

അബുദാബി: ഐപിഎല്ലിലെ ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും കെകെആര്‍ നിഷ്പ്രഭരാക്കി. ഫലമാവട്ടെ കെകെആര്‍ ഏഴു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയവും സ്വന്തമാക്കി.

IPL 2020: ട്രോളിയവരുടെ വായടപ്പിച്ച് കമ്മിന്‍സ്, മിന്നും പ്രകടനം- കോടികള്‍ വെറുതെയായില്ലIPL 2020: ട്രോളിയവരുടെ വായടപ്പിച്ച് കമ്മിന്‍സ്, മിന്നും പ്രകടനം- കോടികള്‍ വെറുതെയായില്ല

IPL 2020: 3 ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം, ഇല്ലെങ്കില്‍ സിഎസ്‌കെയെ കാത്തിരിക്കുന്നത് ഹാട്രിക് തോല്‍വി!IPL 2020: 3 ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം, ഇല്ലെങ്കില്‍ സിഎസ്‌കെയെ കാത്തിരിക്കുന്നത് ഹാട്രിക് തോല്‍വി!

മുംബൈക്കെതിരായ കളിയിലെ തോല്‍വിക്കു കാരണങ്ങള്‍ മനസ്സിലാക്കിയ കെകെആര്‍ കൃത്യമായ ഗെയിം പ്ലാനുമായാണ് രണ്ടാമങ്കത്തില്‍ ഇറങ്ങിയത്. ഇതു തന്നെയാണ് അവരുടെ വിജയത്തിന് അടിത്തറയിടുകയും ചെയ്തത്. ഇവ എന്തൊക്കെയെന്നു നോക്കാം.

ന്യൂബോള്‍ ബൗളര്‍മാര്‍

ന്യൂബോള്‍ ബൗളര്‍മാര്‍

മുംബൈയ്‌ക്കെതിരായ ആദ്യ കളിയില്‍ മലയാളി താരം സന്ദീപ് വാര്യരും ശിവം മാവിയും ചേര്‍ന്നായിരുന്നു ന്യൂബോള്‍ കൈകാര്യം ചെയ്തത്. പരിചയസമ്പത്ത് കുറഞ്ഞ ഇരുവര്‍ക്കുമെതിരേ മുംബൈ അനായാസം റണ്‍സ് നേടുകയും ഇത് അവരുടെ ഇന്നിങ്‌സിന് അടിത്തറയിടുകയും ചെയ്തു.
എന്നാല്‍ ഹൈദരാബാദിനെതിരേ കെകെആറിന്റെ ഗെയിം പ്ലാന്‍ ആകെ മാറി. പരിചയസമ്പന്നനായ സ്പിന്നര്‍ സുനില്‍ നരെയ്‌നായിരുന്നു കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് ആദ്യ ഓവര്‍ നല്‍കിയത്. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയത് മറ്റൊരു അനുഭവസമ്പത്തുള്ള താരവും ഓസീസ് പേസറുമായ പാറ്റ് കമ്മിന്‍സ്. ഇതോടെ ഹൈദരാബാദ് ഓപ്പണര്‍മാര്‍ക്കു റണ്ണെടുക്കുക വെല്ലുവിളിയായി തീര്‍ന്നു. നാലാം ഓവറില്‍ ബെയര്‍സ്‌റ്റോയെ പുറത്താക്കി കമ്മിന്‍സ് ടീമിന് ആദ്യ ബ്രേക്ക്ത്രൂയും നല്‍കി. മുംബൈക്കെതിരായ ആദ്യ കളിയില്‍ മധ്യ ഓവറുകളിലായിരുന്നു കമ്മിന്‍സ് ബൗള്‍ ചെയ്യാനെത്തിയത്. അന്നു മൂന്നോവറില്‍ താരം 49 റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ ന്യൂ ബൗളറായി വന്നതോടെ താന്‍ ആരാണെന്ന് കമ്മിന്‍സ് ലോകത്തിനു കാണിച്ചുകൊടുത്തു. നാലോവറില്‍ 19 റണ്‍സ് മാത്രം വിടുത്ത് ഒരു വിക്കറ്റും പേസര്‍ കളിയില്‍ നേടി.

മധ്യഓവറുകള്‍

മധ്യഓവറുകള്‍

തുടക്കത്തില്‍ തന്നെ വിക്കറ്റെടുത്ത് ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കിയതോടെ മധ്യ ഓവറുകളില്‍ പരിചയസമ്പത്ത് കുറഞ്ഞ യുവതാരങ്ങളായശിവം മാവിക്കും കമലേഷ് നാഗര്‍കോട്ടിക്കും ധൈര്യത്തോടെ പന്തേല്‍പ്പിക്കാനും നായകന്‍ കാര്‍ത്തിക്കിനു കഴിഞ്ഞു. ക്യാപ്റ്റന്റെ പ്രതീക്ഷ കാത്തുകൊണ്ട് ബൗള്‍ ചെയ്ത ഇരുവരും ലൂസ് ബോളുകളൊന്നും നല്‍കാതെ ടീമിനെ ഒന്നുകൂടി കളിയില്‍ പിടിമുറുക്കാന്‍ സഹായിച്ചു.

കൃത്യമായ ഇടവേളകളിലായിരുന്നു കാര്‍ത്തിക് ബൗളിങ് മാറ്റങ്ങള്‍ കൊണ്ടുവന്നത്. മൂന്നാം ഓവറില്‍ നരെയ്ന്‍ 14 റണ്‍സ് വഴങ്ങിയ ശേഷം അദ്ദേഹത്തെ പിന്‍വലിച്ച് കാര്‍ത്തിക് അഞ്ചാം ഓവര്‍ മാവിക്കു നല്‍കി. ഈ ഓവറില്‍ ഹൈദരാബാദ് നേടിയത് ഒമ്പത് റണ്‍സായിരുന്നു.

ആറാമത്തെ ബൗളിങ് ഓപ്ഷന്‍

ആറാമത്തെ ബൗളിങ് ഓപ്ഷന്‍

സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് ഫോമില്‍ അല്ലാതിരുന്നിട്ടും സ്പിന്‍ ബൗളിങിലൂടെ ഹൈദരാബാദിനെ കെകെആര്‍ വരിഞ്ഞുകെട്ടി. ആദ്യ മല്‍സരത്തില്‍ പുറത്തിരുന്ന വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിച്ചത് കെകെആറിന്റെ സ്പിന്‍ ബൗളിങ് ആക്രമണത്തെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കുകയും ടീമിലെ സ്പിന്നര്‍മാരുടെ എണ്ണം മൂന്നാക്കി ഉയര്‍ത്തുകയും ചെയ്തു.
കുല്‍ദീപ്, ഓള്‍റൗണ്ടര്‍ നരെയ്ന്‍ എന്നിവര്‍ക്കൊപ്പം ടീമിലെ ആറാമത്തെ ബൗളറായി വരുണിനെ നന്നായി ഉപയോഗിക്കാന്‍ കെകെആറിനു കഴിഞ്ഞു. താരം നിരാശപ്പെടുത്തുകയും ചെയ്തില്ല. തന്റെ നാലോവര്‍ ക്വാട്ട തികച്ചും എറിഞ്ഞ വരുണ്‍ 25 റണ്‍സിന് ഒരു വിക്കറ്റും നേടി. കുല്‍ദീപ് ക്ലിക്കാവുന്നില്ലെന്നു കണ്ടതോടെ രണ്ടോവര്‍ മാത്രമേ അദ്ദേഹത്തെക്കൊണ്ട് കെകെആര്‍ ബൗള്‍ ചെയ്യിപ്പിച്ചതുമുള്ളൂ.

Story first published: Sunday, September 27, 2020, 0:09 [IST]
Other articles published on Sep 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X