വേഗമേറിയ ഫിഫ്റ്റി ഇത്തവണ തകരും!! ഡല്‍ഹി പ്ലേഓഫിലേക്ക്, ഈ പ്രവചനങ്ങള്‍ നടന്നേക്കും
മുംബൈ: ഐപിഎല്ലിന്റെ ഈ സീസണ്‍ മികച്ച രീതിയില്‍ മുന്നേറവെ പല റെക്കോര്‍ഡുകളും തകര്‍ക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. നാലാം റൗണ്ട് മല്‍സരങ്ങളാണ് ഇപ്പോള്‍ ടൂര്‍മെന്റില്‍ പുരോഗമിക്കുന്നത്. ആറു പോയിന്റ് വീതം നേടി കിങ്‌സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍കിങ്‌സുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. കളിച്ച നാലു മല്‍സരങ്ങളിലും തോറ്റ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അവസാനസ്ഥാനത്താണ്.
ഈ സീസണില്‍ ഇതുവരെയുള്ള മല്‍സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാത്തില്‍ യാഥാര്‍ഥ്യമായി മാറാന്‍ സാധ്യതയുള്ള ചില പ്രവചനങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം. ഇവയെല്ലാം സത്യമായാലും അദ്ഭുതപ്പെടാനില്ല.

വേഗമേറിയ ഫിഫ്റ്റി പാണ്ഡ്യക്ക്
ഈ സീസണിലെ വേഗമേറിയ ഫിഫ്റ്റിക്കു മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ തന്റെ പേരില്‍ കുറിച്ചാല്‍ ഞെട്ടേണ്ടതില്ല. ഇതിന്റെ ചില സൂചനകള്‍ താരം നല്‍കിക്കഴിഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ പാണ്ഡ്യ ഹാട്രിക്ക് സിക്‌സറുകള്‍ നേടിയിരുന്നു.
നിലവിലെ ചാംപ്യന്‍മാരായ സിഎസെകെയ്‌ക്കെതിരായ കഴിഞ്ഞ കളിയിലും താരം മിന്നുന്ന പ്രകടനം നടത്തി. എട്ടു പന്തില്‍ പുറത്താവാതെ 25 റണ്‍സാണ് പാണ്ഡ്യ വാരിക്കൂട്ടിയത്. മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. 14 പന്തില്‍ ഫിഫ്റ്റി നേടിയ ലോകേഷ് രാഹുലിന്റെ പേരിലാണ് നിലവില്‍ ഐപിഎല്‍ റെക്കോര്‍ഡ്. ഈ സീസണില്‍ പാണ്ഡ്യക്കു മുന്നില്‍ ഈ റെക്കോര്‍ഡ് തകരാനുള്ള സാധ്യത കൂടുതലാണ്.

ഡല്‍ഹി പ്ലേഓഫ് കളിക്കും
ഐപിഎല്ലിന്റെ കഴിഞ്ഞ 11 സീസണുകളും ഫ്‌ളോപ്പായി മാറിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഈ സീസണില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമാണ് അവരുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. മൂര്‍ച്ചയേറിയ ബൗളിങ് നിരയും അവര്‍ക്കുണ്ട്.
ഈ സീസണില്‍ കളിച്ച നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ഡല്‍ഹി ജയിച്ചിരുന്നു. പഞ്ചാബിനെതിരായ കളിയില്‍ ജയത്തിന് അരികില്‍ നിന്നാണ് അവര്‍ തോല്‍വിയിലേക്കു വീണത്. അണിയറിയില്‍ റിക്കി പോണ്ടിങ്, സൗരവ് ഗാംഗുലി, മുഹമ്മദ് കൈഫ് എന്നിവരുടെ സാന്നിധ്യം ഡല്‍ഹിക്കു മുതല്‍ക്കൂട്ടാവുന്നുണ്ട്. ഇത്തവണ പ്ലേഓഫിലെത്തുക മാത്രമല്ല ഒരുപക്ഷെ കന്നിക്കിരീടം ഉര്‍ത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല.

പര്‍പ്പിള്‍ ക്യാപ്പ് സാം കറെന്
ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് കിങ്‌സ് ഇലവന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെമന്‍ സ്വന്തമാക്കിയേക്കും. കന്നി ഐപിഎല്ലില്‍ തന്നെ അവിസ്മരണീയ പ്രകടനമാണ് 20 കാരന്‍ കാഴ്ചവയ്ക്കുന്നത്. ഡല്‍ഹിക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ കറെന്‍ ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റ് കൊയ്തിരുന്നു. ഇത്തവണ 6.2 ഓവര്‍ മാത്രം ബൗള്‍ ചെയ്ത താരം ആറു വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്.
നിലവിലെ ഫോം തുടര്‍ന്നാല്‍ പര്‍പ്പിള്‍ ക്യാപ്പുമായി കറെന്‍ നാട്ടിലേക്കു മടങ്ങാന്‍ സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications