പെര്‍ത്തിലെ നാണക്കേടിലും ടീം ഇന്ത്യക്കു ചിരിക്കാം!! ആശ്വസിക്കാന്‍ ചിലതുണ്ട്... ആറാമനെ ഇനി തിരയേണ്ട
പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വന്‍ തോല്‍വിയാണ് ടീം ഇന്ത്യക്കു നേരിട്ടത്. 146 റണ്‍സിനു കംഗാരുപ്പട ഇന്ത്യയെ കശാപ്പ് ചെയ്യുകയായിരുന്നു. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു. ബാറ്റിങ് നിരയുട മോശം പ്രകടനമാണ് ഇന്ത്യയുടെ തോല്‍വിക്കു വഴി വച്ചത്. പിന്തുടര്‍ന്നു ജയിക്കാവുന്ന സ്‌കോര്‍ ആയിരുന്നിട്ടുകൂടി തുടര്‍ച്ചയായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ തോല്‍വിയിലേക്കു വീഴുകയായിരുന്നു.
രണ്ടാം ടെസ്റ്റിലെ തോല്‍വി അലട്ടുമ്പോഴും ഇന്ത്യക്കു ആശ്വസിക്കാന്‍ വക നല്‍കുന്ന ചില കാര്യങ്ങളുണ്ട്. ഇവ എന്തൊക്കെയെന്നു നോക്കാം.

പേസര്‍മാരുടെ ഗംഭീര പ്രകടനം
പേസ് ബൗളര്‍മാരുടെ പ്രകടനം രണ്ടിന്നിങ്‌സുകളിലും ഇന്ത്യക്കു അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. ഒരു അംഗീകൃത സ്പിന്നര്‍ ടീമില്‍ ഇല്ലാതിരുന്നിട്ടും രണ്ടിന്നിങ്‌സുകളിലും ഓസീസിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കു സാധിച്ചു. ആദ്യ ഇന്നിങ്‌സില്‍ 326നും രണ്ടാമിന്നിങ്‌സില്‍ 243നുമാണ് ഓസീസിനെ ഇന്ത്യ എറിഞ്ഞിട്ടത്. രണ്ടാമിന്നിങ്‌സില്‍ ഷമി ആറു വിക്കറ്റുമായി കസറുകയും ചെയ്തു.
പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മയുടെ കീഴില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് എന്നിവര്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. രണ്ടു ടെസ്റ്റുകളിലായി 11 വിക്കറ്റുകള്‍ ഷമിയും ബുംറയും ചേര്‍ന്നു നേടിക്കഴിഞ്ഞു. ഇഷാന്താവട്ടെ എട്ടു വിക്കറ്റും നേടി.

രഹാനെ ഫോം വീണ്ടെടുത്തു
വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ചുരുക്കം ചില ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് അജിങ്ക്യ രഹാനെ. സമീപകാലത്തു മോശം പ്രകടനങ്ങളെ തുടര്‍ന്നു താരം വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ രഹാനെ ഫോമിലേക്കുയരുന്നതിന്റെ സൂചനകളാണ് നല്‍കിയത്. ആദ്യ ഇന്നിങ്‌സില്‍ 51 റണ്‍സെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 30 റണ്‍സും നേടിയിരുന്നു. പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി ആക്രമണോത്സുകതയുള്ള ഇന്നിങ്‌സാണ് രഹാനെ കാഴ്ചവച്ചത്.
പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റുകളില്‍ രഹാനെയുടെ ഫോം തീര്‍ച്ചയായും ഇന്ത്യക്കു വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

ആറാമനെ കണ്ടെത്തി
ടെസ്റ്റില്‍ ആറാം നമ്പറില്‍ ആരെ ഇറക്കുമെന്ന ഇന്ത്യയുടെ ചോദ്യത്തിന് മറുപടി ലഭിച്ച ടെസ്റ്റ് കൂടിയായിരുന്നു പെര്‍ത്തിലേത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ അരങ്ങേറിയ ഹനുമാ വിഹാരി ആറാം നമ്പറില്‍ തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റ രോഹിത് ശര്‍മയുടെ പകരക്കാരനായാണ് പെര്‍ത്ത് ടെസ്റ്റില്‍ വിഹാരി കളിച്ചത്. വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തുന്ന പ്രകടനമാണ് താരം നടത്തിയത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഒന്നാമിന്നിങ്‌സില്‍ 20ഉം രണ്ടാമിന്നിങ്‌സില്‍ 28ഉം റണ്‍സ് വിഹാരി നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications