വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവും ത്രീഡി ഗ്ലാസ് വിവാദവും... ധോണിയെയും വിട്ടില്ല, പ്രസാദിന്റെയും പാനലിന്റെയും പിഴവുകള്‍

സെസലക്ഷന്‍ പാനലിന്റെ കാലാവധി അവസാനിച്ചു കഴിഞ്ഞു

3 things that made MSK Prasad's tenure as India's chief selector highly controversial
prasd

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നു എംഎസ്‌കെ പ്രസാദടക്കം അഞ്ചു പേരുള്‍പ്പെട്ട സംഘം പടിയിറങ്ങുമ്പോള്‍ അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ മാത്രമല്ല ചില വിവാദങ്ങളിലും ഇവര്‍ അകപ്പെട്ടിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഡിസംബര്‍ ഒന്നിന് പ്രസാദിന്റെയും സംഘത്തിന്റെയും കാലാവധി തീര്‍ന്നതായും ഇതു നീട്ടില്ലെന്നും വ്യക്തമാക്കിയത്.

രവി ശാസ്ത്രിയെ കളിയാക്കുന്നവര്‍ക്ക് മറുപടി നല്‍കി വിരാട് കോലിരവി ശാസ്ത്രിയെ കളിയാക്കുന്നവര്‍ക്ക് മറുപടി നല്‍കി വിരാട് കോലി

2015ലാണ് പ്രസാദിനു കീഴില്‍ ബിസിസിഐ പുതിയ സെലക്ഷന്‍ പാനലിനെ നിയമിക്കുന്നത്. യുവതാരങ്ങളെ ടീമിലേക്കു കൊണ്ടു വരുന്നതില്‍ ഈ സെലക്ഷന്‍ കമ്മിറ്റി താല്‍പ്പര്യം കാണിച്ചെങ്കിലും പാളിപ്പോയ ചില തീരുമാനങ്ങളും പ്രസ്താവനകളും പാനലിനു തിരിച്ചടിയാവുകയും ചെയ്തിട്ടുണ്ട്. പാനലിനെ വിവാദത്തിലാക്കിയ ചില സംഭവങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

റായുഡുവും ത്രീഡി ഗ്ലാസ് വിവാദവും

റായുഡുവും ത്രീഡി ഗ്ലാസ് വിവാദവും

ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസ് മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡു ഒഴിവാക്കപ്പെട്ടുവെന്നതായിരുന്നു. പകരം മല്‍സര പരിചയം കുറവുള്ള തമിഴ്‌നാട് ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നിലും മികവ് പുലര്‍ത്തുന്ന ത്രീ ഡയമന്‍ഷണല്‍ താരമാണ് ശങ്കറെന്നാണ് സെലക്ഷന്‍ കമ്മിറ്റി ഇതിനെ വിശദീകരിച്ചത്. ഇതിനു പിന്നാലെ ലോകകപ്പ് കാണാന്‍ താന്‍ പുതിയ ത്രീഡി ഗ്ലാസ് വാങ്ങിയെന്നു റായുഡു ട്വിറ്ററിലൂടെ
സെലക്ഷന്‍ കമ്മിറ്റിയെ പരിഹസിക്കുകയും ചെയ്തിരുന്നു.
ലോകകപ്പിനു മുമ്പ് വരെ ഇന്ത്യയുടെ നാലാം നമ്പറെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നത് റായുഡുവായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ലോകകപ്പില്‍ ഫ്‌ളോപ്പായി മാറിയ ശങ്കര്‍ പരിക്കു കാരണം ഇടയ്ക്കു വച്ചു പിന്‍മാറുകയും ചെയ്തു.

ധോണിയും ഭാവിയും

ധോണിയും ഭാവിയും

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുമായി ബന്ധപ്പെട്ടു പ്രസാദിന്റെ ചില പ്രസ്താവനകളും വിമര്‍ശിക്കപ്പെട്ടിരുന്നു. കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിലപാടാണ് ധോണിയുടെ ഭാവിയുടെ കാര്യത്തില്‍ പ്രസാദിനുണ്ടായിരുന്നത്.
ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച ശേഷം ധോണിയെക്കുറിച്ച് പ്രസാദ് പറഞ്ഞ കാര്യങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്. ഞങ്ങള്‍ മുന്നോട്ടു പോവുകയാണ്, എല്ലാ കാര്യത്തിലും കൃത്യമായ ധാരണയുണ്ട്. റിഷഭ് പന്തിനെയാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. അദ്ദേഹത്തിലായിരിക്കും ഞങ്ങളുടെ ശ്രദ്ധ മുഴുവനുമെന്നും പ്രസാദ് വിശദമാക്കിയിരുന്നു. അതേസമയം, അര്‍ഹിക്കുന്ന അംഗീകാരം ധോണിക്കു നല്‍കുമെന്നും ഭാവിയെക്കുറിച്ച് പൊതുവേദിയില്‍ പറയാന്‍ കഴിയില്ലെന്നുമായിരുന്നു ഗാംഗുലി വ്യക്തമാക്കിയത്.

സഞ്ജുവിനോട് അവഗണന

സഞ്ജുവിനോട് അവഗണന

മലയാളി ക്രിക്കറ്റ് ആരാധകര്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരേ തിരിയുന്നതും അടുത്തിടെ കണ്ടിരുന്നു. കേരള വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെതിരായ അവഗണനയായിരുന്നു ഇതിനു കാരണം. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട് സഞ്ജുവിനു ഒരു മല്‍സരത്തില്‍പ്പോലും അവസരം നല്‍കാതെ തഴഞ്ഞു.
തൊട്ടുപിന്നാലെ വിന്‍ഡീസിനെതിരായ പരമ്പരയ്ക്കു ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എംപി ശശി തരൂരടക്കം പലരും സെലക്ഷന്‍ പാനലിനെതിരേ രംഗത്തു വരികയും ചെയ്തിരുന്നു. റിഷഭ് പന്ത് തുടര്‍ച്ചയായി മോശം പ്രകടനം നടത്തിയിട്ടും സഞ്ജുവിന് അവസരം നല്‍കാതിരുന്നതാണ് ക്രിക്കറ്റ് പ്രേമികളെ രോഷാകുലരാക്കിയത്. എന്നാല്‍ പരിക്കു കാരണം ഓപ്പണര്‍ ശിഖര്‍ ധവാന്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നു പിന്‍മാറിയപ്പോള്‍ പകരം സഞ്ജുവിനെ ഉള്‍പ്പെടുത്തി സെലക്ഷന്‍ പാനല്‍ മുഖം രക്ഷിക്കുകയായിരുന്നു.

Story first published: Monday, December 2, 2019, 13:54 [IST]
Other articles published on Dec 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X