ലോകകപ്പ്: ഇന്ത്യ സൂപ്പര്‍ തന്നെ, എന്നാല്‍ കപ്പടിക്കാന്‍ ഇതു പോരാ!! മെച്ചപ്പെടണം ഇവ കൂടി...
കാര്‍ഡിഫ്: മൂന്നാം ലോക കിരീടമെന്ന സ്വപ്‌നവുമായെത്തിയ വിരാട് കോലിയും സംങവും ലോകകപ്പില്‍ തുടക്കം ഗംഭീരമാക്കിക്കഴിഞ്ഞു. കളിച്ച രണ്ടു മല്‍സരങ്ങളിലും മികച്ച വിജയം കൊയ്യാന്‍ ടീം ഇന്ത്യക്കു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയെ തകര്‍ത്തുകൊണ്ട് ഇംഗ്ലണ്ടില്‍ അക്കൗണ്ട് തുറന്ന ഇന്ത്യ രണ്ടാമങ്കത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെയും വെറുതെവിട്ടില്ല. മിന്നുന്ന ജയമാണ് കംഗാരുപ്പടയ്‌ക്കെതിരേ ഇന്ത്യ സ്വന്തമാക്കിയത്. വ്യാഴാഴ്ച ന്യൂസിലാന്‍ഡുമായാണ് ഇന്ത്യയുടെ മൂന്നാം റൗണ്ട് പോരാട്ടം.
ഇതുവരെയുള്ള മല്‍സരങ്ങളില്‍ കാര്യമായി വെല്ലുവിളി നേരിട്ടില്ലെങ്കിലും ഇന്ത്യ ഇപ്പോഴും ചില കാര്യങ്ങളില്‍ മെച്ചപ്പെടാനുണ്ട്. ഇവ കൂടി പരിഹരിച്ചാല്‍ മാത്രമേ കോലിക്കും സംഘത്തിനും ലോകകപ്പുമായി മടങ്ങാന്‍ കഴിയൂ. എന്തൊക്കെയാണ് ഇന്ത്യ മെച്ചപ്പെടുത്തേണ്ട കാര്യങ്ങളെന്നു നോക്കാം.

അഞ്ചാം ബൗളര്‍?
അഞ്ചാം ബൗളറായി ഇന്ത്യക്കു ഇനിയുള്ള മല്‍സരങ്ങളില്‍ സ്ഥിരമൊരാളെ കണ്ടെത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യയും കേദാര്‍ ജാദവും കൂടി 21 ഓവറുകള്‍ ബൗള്‍ ചെയ്തിരുന്നു. 129 റണ്‍സ് ഇരുവരും വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. ഇതു തീര്‍ച്ചയായും ഇന്ത്യയുടെ വീക്ക്‌നെസ് തന്നെയാണ്.
ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ജയിച്ച കഴിഞ്ഞ കളിയില്‍ ഹര്‍ദിക്കിന്റെയും ജാദവിന്റെയും ബൗളിങിലെ പോരായ്മ തുറന്നു കാണിക്കപ്പെട്ടിരുന്നു. മറ്റു ബൗളര്‍മാര്‍ക്കെതിരേ പതറിയ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും അനായാസമാണ് ഹര്‍ദിക്കിനും ജാദവിനുമെതിരേ റണ്‍സ് നേടിയത്.

ജാദവിനു പകരം ജഡേജ
ആദ്യ രണ്ടു മല്‍സരങ്ങളിലും കേദാര്‍ ജാദവിനെ ബാറ്റിങില്‍ ഇന്ത്യ താഴേക്കിറക്കിയത് താരത്തില്‍ ടീം മാനേജ്‌മെന്റിനുള്ള വിശ്വാസക്കുറവ് കൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫിനിഷറായി ജാദവിനെ ഉപയോഗിക്കാമോയെന്ന കാര്യത്തില്‍ ഇന്ത്യക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ടെന്ന് വ്യക്തം.
ഇതോടെ രവീന്ദ്ര ജഡേജയെ പകരക്കാരനായി ടീമിലുള്‍പ്പെടുത്തണമോയെന്ന് ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നത്. മികച്ച സ്പിന്നറും അതിനേക്കാള്‍ മികച്ച ഫീല്‍ഡറുമായ അദ്ദേഹം ബാറ്റിങിലും മോശമല്ല. അഞ്ചാം ബൗളറായും ഇന്ത്യക്കു കളിപ്പിക്കാവുന്ന താരമാണ് ജഡേജ. ഇനിയുള്ള മല്‍സരങ്ങളില്‍ ജാദവിനെ പുറത്തിരുത്തി ജഡേജയെ ഇറക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

മധ്യ ഓവറുകളിലെ സമ്മര്‍ദ്ദം
ഇതുവരെ കളിച്ച രണ്ടു മല്‍സരങ്ങളിലും ഇന്ത്യന്‍ ബൗളിങ് മികച്ചതായിരുന്നു. 19 വിക്കറ്റുകള്‍ രണ്ടു കളികളില്‍ ഇന്ത്യ കൊയ്തിരുന്നു. എന്നാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുത്ത് എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ ഇന്ത്യ അത്ര വിജയിച്ചിട്ടില്ലെന്നു കാണാം.
ബുംറയുടെയും ഭുവനേശ്വറിന്റെയും ഓപ്പണിങ് സ്‌പെല്ലുകള്‍ കഴിഞ്ഞാല്‍ പിന്നീടെത്തുന്ന കുല്‍ദീപിനും ചഹലും അനായാസം റണ്‍സ് വിട്ടുകൊടുക്കുന്നത് തലവേദനയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ കളിയില്‍ ഏഴിന് 158 റണ്‍സെന്ന നിലയില്‍ നിന്നും അവര്‍ 227 വരെയെത്തിയത് മധ്യ ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പോരായ്മ കൊണ്ടു തന്നെയാണ്. ഓസീസിനെതിരായ കളിയിലും ഇത് കണ്ടു. ആറിന് 244 റണ്‍സെന്ന നിലയില്‍ നിന്നും ഓസീസ് 316 വരെയെത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications