വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷാക്വിബ് ഇല്ല, പകരം ഇവര്‍... ഇന്ത്യക്കെതിരേ ബംഗ്ലാദേശിന് രണ്ടു ക്യാപ്റ്റന്‍മാര്‍

ടി20യില്‍ മഹമ്മൂദുള്ളയും ടെ്സ്റ്റില്‍ മൊമിനുളും ടീമിനെ നയിക്കും

Bangladesh Announced Their Team For The Tour Of India | Oneindia Malayalam

ധക്ക: സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാക്വിബുല്‍ ഹസനെ ഐസിസി വിലക്കിയതോടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിന് പുതിയ നായകരെ നിയമിച്ചു. ടി20 പരമ്പരയില്‍ ഓള്‍റൗണ്ടര്‍ മഹമ്മൂദുള്ളയായിരിക്കും ടീമിനെ നയിക്കുക. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിന്റെ ക്യാപ്റ്റനായി മൊമിനുല്‍ ഹഖിനെയും തിരഞ്ഞെടുത്തു.

ഐപിഎല്ലിനിടെയും ഷാക്വിബിന് വാട്‌സാപ്പ് സന്ദേശം!! വാതുവയ്പുകാരന്‍ ചോദിച്ചതെന്ത്? എല്ലാം പുറത്ത്ഐപിഎല്ലിനിടെയും ഷാക്വിബിന് വാട്‌സാപ്പ് സന്ദേശം!! വാതുവയ്പുകാരന്‍ ചോദിച്ചതെന്ത്? എല്ലാം പുറത്ത്

ഇന്ത്യന്‍ വംശജനായ വാതുവയ്പുകാരന്‍ പല തവണ സമീപിച്ചത വിവരം ഐസിസിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗത്തെയോ മറ്റു ബന്ധപ്പെട്ടവരെയോ അറിയിച്ചില്ലെന്ന കുറ്റത്തിന്റെ പേരിലാണ് ഷാക്വിബിനെ ഐസിസി ഒരു വര്‍ഷത്തേക്കു എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിലക്കിയത്.

ചില മാറ്റങ്ങള്‍

ചില മാറ്റങ്ങള്‍

മഹമ്മൂദ്ദുള്ള നായകായി വന്ന ടി20 ടീമില്‍ ചില മാറ്റങ്ങളും ബംഗ്ലാദേശ് വരുത്തിയിട്ടുണ്ട്. ഇടംകൈയന്‍ സ്പിന്നര്‍ തെയ്ജുല്‍ ഇസ്ലാമിനെ ടീമിലേക്കു തിരികെ വിളിച്ചപ്പോള്‍ മുഹമ്മദ് സെയ്ഫുദ്ദീനു പകരം അബു ഹൈദറും ടീമിലെത്തി.
ഭാര്യയുടെ രണ്ടാം പ്രസവവുമായി ബന്ധപ്പെട്ടു ടി20 പരമ്പരയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഓപ്പണര്‍ തമീം ഇഖ്ബാലിനു പകരം മുഹമ്മദ് മിഥുനെ ടീമിലുള്‍പ്പെടുത്തി.

സെയ്ഫ് ഹസന്‍ പുതുമുഖം

സെയ്ഫ് ഹസന്‍ പുതുമുഖം

മൊമിനുല്‍ ഹഖ് നയിക്കുന്ന ടെസ്റ്റ് ടീമിലെ ഏക പുതുമുഖം 20കാരനായ ബാറ്റ്‌സ്മാന്‍ സെയ്ഫ് ഹസ്സനാണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അല്‍ അമീന്‍ ഹുസൈനെ ടെസ്റ്റ് ടീമിലേക്കു വലിയ ഇടവേളയ്ക്കു ശേഷം ബംഗ്ലാദേശ് തിരിച്ചുവിളിച്ചുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമീന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചത്.
കൂടാതെ പേസ് സെന്‍സേഷന്‍ മുസ്തഫിസുര്‍ റഹ്മാനും ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

ടി20, ടെസ്റ്റ് ടീമുകള്‍

ടി20, ടെസ്റ്റ് ടീമുകള്‍

ടി20 ടീം

മഹമ്മൂദ്ദുള്ള (ക്യാപ്റ്റന്‍), ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് നയീം, മുഷ്ഫിഖുര്‍ റഹീം, ആതിഫ് ഹുസൈന്‍, മൊസാദെക് ഹുസൈന്‍, അമിനുല്‍ ഇസ്ലാം, അറാഫത്ത് സണ്ണി, അല്‍ അമീന്‍ ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷെയ്ഫുല്‍ ഇസ്ലാം, മുഹമ്മദ് മിഥുന്‍, തെയ്ജുല്‍ ഇസ്ലാം, അബു ഹൈദര്‍.


ടെസ്റ്റ് ടീം

ഷദ്മാന്‍ ഇസ്ലാം, ഇംറുല്‍ ഖയസ്, സെയ്ഫ് ഹസന്‍, മൊമിനുല്‍ ഹഖ് (ക്യാപ്റ്റന്‍), ലിറ്റണ്‍ ദാസ്, മുഷ്ഫിഖുര്‍ റഹീം, മഹമ്മൂദുള്ള, മുഹമ്മദ് മിഥുന്‍, മൊസാദെക് ഹുസൈന്‍, മെഹ്ദി ഹസന്‍, തെയ്ജുല്‍ ഇസ്ലാം, നയീം ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍ അമീന്‍ ഹുസൈന്‍, അബു ജായെദ്, ഇബാദത്ത് ഹുസൈന്‍.

Story first published: Wednesday, October 30, 2019, 12:06 [IST]
Other articles published on Oct 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X