ഓസ്‌ട്രേലിയന്‍ പര്യടനം; മധ്യനിര തിളങ്ങിയാല്‍ ഇന്ത്യ ജയിക്കുമെന്ന് ധോണി
സിഡ്‌നി: ഏകദിന ടി20 മത്സരങ്ങള്‍ക്കായി ഓസ്‌ട്രേലയയിലെത്തിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ പ്രതീക്ഷ മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍. ഫോമില്ലാതെ ഉഴലുന്ന മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ പ്രതിഭയ്‌ക്കൊത്ത കളി കാഴ്ചവെച്ചാല്‍ ഓസ്‌ട്രേലയില്‍ ഇന്ത്യയ്ക്ക് പരമ്പര വിജയം സാധ്യമാകുമെന്നാണ് ധോണിയുടെ വിലയിരുത്തല്‍.
ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുമുള്ള ഏകദിന പരമ്പര തോറ്റാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെത്തുന്നത്. ഫോമിലല്ലാത്ത റെയ്‌നയെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ധോണിയും, അജിങ്ക്യ രഹാനെയുമാകും മധ്യനിരയിലെ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍. മനീഷ് പാണ്ഡെ അല്ലെങ്കില്‍ ഗുര്‍കീരത് സിങ് ഇവരില്‍ ആരെങ്കിലും ആദ്യ ഇലവനില്‍ സ്ഥാനം നേടും.

എന്നാല്‍, അന്താരാഷ്ട്ര മത്സരം കളിച്ച് പരിചയം കുറവുള്ളതിനാല്‍ ഇവരില്‍ അമിത പ്രതീക്ഷ അര്‍പ്പിക്കേണ്ടതില്ല. പ്രത്യേകിച്ചും ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ഓസീസ് ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍. കഴിഞ്ഞ കളികളില്‍ ധോണിയുടെ പ്രകടനം താരതമ്യേന മികച്ചതാണെങ്കിലും മെല്ലെപ്പോക്ക് വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ല. ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയിലും പിന്നീട് ലോകകപ്പിലെ സെമിഫൈനലിലും ഇന്ത്യ തോറ്റിരുന്നു. തുടക്കത്തില്‍ വിക്കറ്റ് നഷ്ടമാകുന്നതാണ് പലപ്പോഴും ഇന്ത്യയ്ക്ക വിനയാകുന്നത്. ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും നൂറുശതമാനം പ്രകടനം പുറത്തെടുക്കാതെ ലോകചാമ്പ്യന്മാരെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications