Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

50 സിക്‌സടിച്ച് ധോണിക്ക് ലോക റെക്കോര്‍ഡ്

സതാംപ്ടണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹീന്ദ്ര സിംഗ് ധോണിക്ക് പുതിയ ലോക റെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ചെന്ന ബഹുമുതി ഇനി ഇന്ത്യന്‍ ക്യാപ്റ്റന് സ്വന്തം. സിക്‌സറുകളുടെ എണ്ണത്തില്‍ അരസെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ധോണി പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്.

നേരത്തെ വെസ്റ്റിന്റീസ് ക്യാപ്റ്റനെന്ന നിലയില്‍ 49 സിക്‌സറടിച്ച ബ്രയാന്‍ ലാറയ്ക്കായിരുന്നു സിക്‌സറുകളുടെ റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരായ സതാംപ്ടണ്‍ ടെസ്റ്റില്‍ മോയിന്‍ അലിയെ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയാണ് ലാറയില്‍ നിന്നും ധോണി റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ന്യൂസിലന്റിനെതിരായ വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ടിം സൗത്തിയെ സിക്‌സറിന് പറത്തിയാണ് ധോണി 49 സിക്‌സുമായി ലാറയ്‌ക്കൊപ്പമെത്തിയത്.

dhoni-0

അതിനുശേഷം 4 ടെസ്റ്റുകള്‍ കൂടി കാത്തിരിക്കേണ്ടി വന്നു ഇന്ത്യന്‍ ക്യാപ്റ്റന് അമ്പതാമത്തെ സിക്‌സര്‍ തികയ്ക്കാന്‍. സ്പിന്നര്‍മാരെയും ഫാസ്റ്റ് ബൗളര്‍മാരെയും ഒരുപോലെ പൂശിയാണ് ധോണി സിക്‌സറുകള്‍ വാരിക്കൂട്ടിയത്. കേള്‍വികേട്ട ഓസ്‌ട്രേലിയന്‍ ബൗളര്‍മാരാണ് ധോണിയില്‍ നിന്നും കൂടുതല്‍ അടിവാങ്ങിയതെന്നതാണ് രസകരം.

സ്പിന്നിനെതിരെ മികച്ച കളി കാഴ്ചവെച്ചിട്ടുള്ള ധോണി താന്‍ നേരിട്ട ലോകാത്തര സ്പിന്നര്‍മാര്‍ക്കെതിരെയെല്ലാം സക്‌സടിച്ചു. ഡാനിയല്‍ വെറ്റോറി, മുത്തയ്യ മുരളീധരന്‍, രംഗന ഹെറാത്ത്, നഥാന്‍ ലിയോണ്‍, മോണ്ടി പനേസര്‍ തുടങ്ങിയവരെല്ലാം ധോണിയുടെ ബാറ്റിന്റെ ചൂടറിഞ്ഞവരാണ്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇംഗ്ലണ്ടില്‍ കളിച്ച 18 ഇന്നിംഗ്‌സുകളില്‍ നിന്നും ധോണി 6 അര്‍ദ്ധ സെഞ്ച്വറികള്‍ നേടി. 27 ഇന്നിംഗ്‌സുകളില്‍ നിന്നായി 7 അര്‍ദ്ധ സെഞ്ച്വറി നേടിയ സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ജോണ്‍ വെയ്റ്റ് ആണ് ധോണിക്ക് മുന്നിലുള്ളത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ റൂഡ്‌നി മാര്‍ഷ് 35 ഇന്നിംഗ്‌സുകളില്‍ നിന്നും 6 അര്‍ദ്ധ സെഞ്ച്വറികള്‍ നേടി.

Story first published: Thursday, July 31, 2014, 8:49 [IST]
Other articles published on Jul 31, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+