ദാദയുടെ റെക്കോര്‍ഡ് ധോണി തകര്‍ത്തു
മെല്‍ബണ്‍ : ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി കരിയറില്‍ ഒരു പൊന്‍തൂവല്‍കൂടി.
വിദേശത്ത് ധോണിയുടെ ചരിത്രം അത്ര നല്ലതല്ലെന്നാണ് പൊതുവെയുള്ള സംസാരം. സമീപകാലത്ത് ഏറെ തിരിച്ചടികള്‍ ധോണിക്ക് നേരിടേണ്ടി വന്നെങ്കിലും പെര്‍ത്തില്‍ കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെതിരെ നാലു വിക്കറ്റിന്റെ വിജയം ധോണിയുടെ തോളിലേറി ഇന്ത്യ ആഘോഷിക്കുമ്പോള്‍ മിസ്റ്റര്‍ കൂളിന്റെ റെക്കോര്‍ഡു ബുക്കില്‍ ഒരു നേട്ടവും കൂടിയാണ് എഴുതിച്ചേര്‍ക്കപ്പെട്ടുത്.

വിദേശമണ്ണില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയിരിക്കുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ് ധോണി മറികടന്നത്.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ നാലാം വിജയം നേടിയപ്പോള്‍ ധോണിയുടെ കീഴില്‍ ടീം ഇന്ത്യ പിടിച്ചടക്കുന്ന ജയങ്ങളുടെ എണ്ണം 59. വിദേശ മണ്ണില്‍ 58 വിജയങ്ങള്‍ എന്ന ഗാംഗുലിയുടെ റെക്കോര്‍ഡ് ഇതോടെ പഴയകഥയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications