മഹേല ജയവര്‍ധന ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിയ്ക്കുന്നു
ലണ്ടന്‍: മുന്‍ ശ്രീലങ്കന്‍ ക്യാപ്ടന്‍ മഹേല ജയവര്‍ധന ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിയ്ക്കുന്നു. 37 കാരനായ മഹേല ജയവര്‍ധന തന്റെ വിരമിയ്ക്കല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനെ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ പാകിസ്താനില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയാകും ജയവര്‍ധനയുടെ അവസാന രാജ്യാന്തര ടെസ്റ്റ് മത്സരം.
ട്വന്റ്-ട്വന്റി ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം താരം വിരമിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ വിരമിയ്ക്കാന്‍ തീരുമാനിച്ച മഹേല ജയവര്‍ധന ഏകദിന ക്രിക്കറ്റില്‍ തുടര്‍ന്നും ബാറ്റ് വീശും

പതിനെട്ട് വര്‍ഷമായ ശ്രീലങ്കയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനായ ജയവര്‍ധനയുടെ വിരമിയ്ക്കല്‍ പ്രഖ്യാപനം ആരാധകരെ സങ്കടത്തിലാഴ്ത്തിയിരിയ്ക്കുകയാണ്. 37 വയസായെന്നും തന്റെ നല്ലകാലം പിന്നിട്ടെന്നും ജയവര്‍ധന പറയുന്നു.
ഓഗസ്റ്റില്‍ പാകിസ്താനില്‍ നടക്കുന്ന ദക്ഷിണഫ്രിക്കയ്‌ക്കെതിരായ മത്സരമായിരിയ്ക്കും തന്റെ അവസാനത്തെ ടെസ്റ്റ് മത്സരമെന്നും ശേഷം വിരമിയ്ക്കുകയാണെന്നും ജയവര്‍ധന അറിയിച്ചതായും എസ്എല്‍സി എക്‌സിക്യൂട്ടീവ് അംഗം ആഷ്‌ലി ഡി സില്‍വ പറയുന്നു. വിരമിയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമിതാണെന്നും മഹേല ജയവര്‍ധന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications