വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയവര്‍ധനയും സംഗക്കാരയും വിരമിക്കുന്നു

ധാക്ക: കുമാര്‍ സംഗക്കാരയ്ക്ക് പുറമേ മറ്റൊരു മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ മഹേള ജയവര്‍ദ്ധനെയും അന്താരാഷ്ട്ര ട്വന്റി - 20 ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ധാക്കയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ വിരമിക്കാനാണ് മഹേളയുടെ തീരുമാനം. ഈ ലോകകപ്പോടെ കുമാര്‍ സംഗക്കാരയും ട്വന്റി - 20 വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഈ തലമുറയില്‍പ്പെട്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരാണ് മഹേള ജയവര്‍ദ്ധനെയും കുമാര്‍ സംഗക്കാരയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരെത്തുടരെ വന്‍ പാര്‍ട്ണര്‍ഷിപ്പുകള്‍ ഉയര്‍ത്തിയാണ് ഈ വലം കൈ - ഇടം കൈ ബാറ്റ്‌സ്മാന്‍മാര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് ഇരുവരും ലങ്കയുടെ ക്യാപ്റ്റന്മാരായി.

mahela-jayawardene

തിങ്കളാഴ്ചയാണ് മഹേള ജയവര്‍ദ്ധനെയുടെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്. 36 കാരനായ ജയവര്‍ദ്ധനെ 49 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 1335 റണ്‍സുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ എട്ട് അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടും. ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ലങ്കയുടെ ആദ്യ മത്സരം.

സംഗക്കാര വിരമിക്കല്‍ പ്രഖ്യാപിച്ചത് ഞായറാഴ്ചയായിരുന്നു. അമ്പത് അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ സംഗക്കാര ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചു. ആഞ്ജലോ മാത്യൂസിനെ പോലുള്ള ക്യാപ്റ്റനും മികച്ച യുവ താരങ്ങളും ശ്രീലങ്കയ്ക്ക് വിജയങ്ങള്‍ നേടിക്കൊടുക്കുമെന്നാണ് സംഗക്കാര വിശ്വസിക്കുന്നത്.

Story first published: Monday, March 17, 2014, 15:12 [IST]
Other articles published on Mar 17, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X