സച്ചിന്റെ ഭാരതരത്‌നയ്‌ക്കെതിരായ ഹര്‍ജി തള്ളി
ചെന്നൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് ഭാരത രത്‌ന നല്‍കരുതെന്ന പൊതുതാത്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സച്ചിന്റെ ഭാരതരത്‌ന പുരസ്‌കാരത്തിനെതിരെ അഭിഭാഷകനായ എന്‍ കനകസബായ് ആണ് പൊതുതാത്പര്യഹര്‍ജി നല്‍കിയത്.
കായിക താരങ്ങള്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് നിയമഭേദഗതി ചെയ്തിട്ടില്ല എന്നായിരുന്നു കഴിഞ്ഞ മാസം സമര്‍പ്പിച്ച ഹര്‍ജിയില്‍ കനകസബായുടെ വാദം. അതുകൊണ്ടുതന്നെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നയ്ക്ക് സച്ചിന് അര്‍ഹതയില്ല എന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല.

1954 ല്‍ പ്രസിഡണ്ട് നടത്തിയ വിഞ്ജാപനപ്രകാരം കല, സാഹിത്യം, ശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളവര്‍ക്ക് മാത്രമാണ് രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന നല്‍കുന്നത്. ക്രിക്കറ്റ് താരമായ സച്ചിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു.
കായികമേഘലയിലുളളവര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കരുത്, അഥവാ നല്‍കുന്നെങ്കില്‍ത്തന്നെ സച്ചിന് മുന്‍പ് ഹോക്കി ഇതിഹാസമായ ധ്യാന്‍ചന്ദിനായിരുന്നു പുരസ്‌കാരം നല്‍കേണ്ടിയിരുന്നത് എന്നിങ്ങനെ പോകുന്നു സച്ചിന് എതിരായ വാദങ്ങള്‍. നവംബര്‍ 16നാണ് ശാസ്ത്രഞ്ജനായ പ്രൊഫസര്‍ സി എന്‍ റാവു, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചത്.
ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളുടെയും സെഞ്ചുറികളുടെയും റെക്കോര്‍ഡ് സ്വന്തം പേരിലുള്ള സച്ചിന്‍ കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ നവംബര്‍ 14 ന് മുംബൈയില്‍ ആയിരുന്നു സച്ചിന്റെ വിടവാങ്ങല്‍ മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications