Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്ന് പേരും പൂജ്യത്തിന് പുറത്താകുന്നത് ന്യായീകരിക്കാനാകില്ല! പന്തിനും ബാറ്റിംഗ് നിരയ്‌ക്കുമെതിരെ ലാം​ഗർ

സ്വന്തം തട്ടകമായ ഏകാന സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനോട് ഏറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിൽ ആഭ്യന്തര കലഹം പുകയുന്നു. ടീമിന്റെ ബാറ്റിംഗ് സമീപനത്തിൽ താൻ അങ്ങേയറ്റം ക്രുദ്ധനാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ തുറന്നടിച്ചു. റിഷഭ് പന്ത് ഉൾപ്പെടെയുള്ള മുൻനിര താരങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയാണ് ലാംഗറെ ചൊടിപ്പിച്ചത്.

"ലോകോത്തര താരങ്ങൾ ഡക്കിന് പുറത്തോ?"

ടീമിലെ പ്രധാന താരങ്ങളായ റിഷഭ് പന്ത്, എയ്ഡൻ മാർക്രം, ആയുഷ് ബദോനി എന്നിവർ പൂജ്യത്തിന് പുറത്തായതിനെ ലാംഗർ രൂക്ഷമായി വിമർശിച്ചു. "ഞാൻ അങ്ങേയറ്റം നിരാശനാണ്, സത്യം പറഞ്ഞാൽ കടുത്ത ദേഷ്യത്തിലുമാണ്. റിഷഭ്, എയ്ഡൻ, ആയുഷ് എന്നീ മൂന്ന് ലോകോത്തര താരങ്ങൾ ഒരേപോലെ ഡക്കായി കൂടാരത്തിലേക്ക് മടങ്ങുന്നത് ഈ തലത്തിൽ ഒരിക്കലും അംഗീകരിക്കാനാവില്ല. ഉത്തരവാദിത്തത്തെക്കുറിച്ചും അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ നിരന്തരം സംസാരിക്കാറുണ്ട്, പക്ഷേ ഇന്നുണ്ടായത് അങ്ങേയറ്റം മോശം ഷോട്ട് സെലക്ഷനാണ്," ലാംഗർ പറഞ്ഞു.

rajasthanroyals-1

"സീസൺ അവസാനിക്കാൻ പോകുന്നു!"

സീനിയർ താരങ്ങൾ അനാവശ്യ റിസ്ക് എടുത്ത് വിക്കറ്റ് വലിച്ചെറിയുന്നതാണ് ടീമിന്റെ പരാജയത്തിന് കാരണമെന്ന് ലാംഗർ നിരീക്ഷിച്ചു. "ഇത്തരത്തിലുള്ള ഹൈ-റിസ്ക് ഷോട്ടുകൾ കളിച്ചാൽ ഈ ടൂർണമെന്റിൽ നിങ്ങൾക്ക് ജയിക്കാനാവില്ല. ഏകാനയിലെ ആരാധകരെ ഞങ്ങൾ ഒരിക്കൽ കൂടി നിരാശരാക്കിയിരിക്കുകയാണ്. ഇപ്പോൾ തന്നെ ആ സ്വിച്ച് ഓൺ ചെയ്തില്ലെങ്കിൽ (കളി മാറ്റിയാൽ) ഞങ്ങളുടെ ഈ സീസൺ ഇവിടെ അവസാനിക്കും," ലാംഗർ മുന്നറിയിപ്പ് നൽകി.

ജസ്റ്റിൻ ലാം​ഗറുടെ വാക്കുകൾ

"ഇന്ന് രാത്രി നമ്മൾ ബാറ്റ് ചെയ്ത രീതിയിൽ ഞാൻ അങ്ങേയറ്റം നിരാശനാണ്, സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യമാണ് വരുന്നത്. റിഷഭ്, എയ്ഡൻ, ആയുഷ് എന്നീ മൂന്ന് ലോകോത്തര താരങ്ങൾ പൂജ്യത്തിന് (Duck) പുറത്തായി മടങ്ങുന്നത് ഈ തലത്തിൽ ഒരിക്കലും അംഗീകരിക്കാനാവില്ല. 'എലൈറ്റ് ബേസിക്സിനെക്കുറിച്ചും' ഉത്തരവാദിത്തത്തെക്കുറിച്ചും നമ്മൾ സംസാരിക്കാറുണ്ട്, എന്നാൽ ഇന്ന് കണ്ടത് അങ്ങേയറ്റം മോശം ക്രിക്കറ്റ് ഷോട്ടുകളായിരുന്നു.

ടീമിന്റെ നെടുംതൂണുകളായ സീനിയർ താരങ്ങൾ ഇത്തരത്തിൽ ഗുണമില്ലാത്ത ഹൈ-റിസ്ക് ഷോട്ടുകൾ കളിച്ചാൽ ഈ ടൂർണമെന്റിൽ നിങ്ങൾക്ക് വിജയിക്കാനാവില്ല. ഏകാനയിലെ ആരാധകരെ നമ്മൾ ഒരിക്കൽ കൂടി നിരാശരാക്കിയിരിക്കുകയാണ്. ഇപ്പോൾ തന്നെ നമ്മുടെ രീതി മാറ്റിയില്ലെങ്കിൽ (Flick a switch), ഈ സീസൺ ഇവിടെ അവസാനിക്കും."

നിലവിൽ പോയിന്റ് പട്ടികയിൽ പിന്നിലുള്ള ലഖ്‌നൗവിന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വരും മത്സരങ്ങളിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണ്. ഇന്നത്തെ കാലത്ത് വളരെ ചെറിയ ടോട്ടലായി കണക്കാക്കപ്പെടുന്ന 159 എന്ന സ്കോർ പോലും ഡിഫൻഡ് ചെയ്യാനാകാതെ ലക്നൗ പതറിയത് ടീം മാനേജ്മെന്റിന് വലിയ തിരിച്ചടിയാണ്. ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായ റിഷഭ് പന്തിന്റെ നിരാശപ്പെടുത്തുന്ന ഫോമും ക്യാപ്റ്റൻസിയും ലക്നൗ ആരാധകർക്ക് നിരാശ മാത്രമാണ് സമ്മാനിക്കുന്നത്.

Story first published: Thursday, April 23, 2026, 11:09 [IST]
Other articles published on Apr 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+