വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അറിയുമോ എല്‍പിഎല്‍ കളിക്കുന്ന പഠാനും അഫ്രീദിക്കും പ്രതിഫലം എത്രയെന്ന്?

ലങ്ക പ്രീമിയര്‍ ലീഗിന്റെ (എല്‍പിഎല്‍) പ്രഥമ പതിപ്പിന് ശ്രീലങ്കയില്‍ തുടക്കമായിരിക്കുന്നു. ഷാഹിദ് അഫ്രീദി, മുഹമ്മദ് ആമിര്‍, ഇര്‍ഫാന്‍ പഠാന്‍, ആഞ്ചലോ മാത്യൂസ്, ദിനേശ് ചന്ദിമല്‍, ബ്രണ്ടന്‍ ടെയ്‌ലര്‍, ആന്ദ്രെ റസ്സല്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍ തുടങ്ങിയ വമ്പന്‍ പേരുകള്‍ ട്വന്റി-20 ടൂര്‍ണമെന്റിന്റെ മാറ്റുകൂട്ടുന്നുണ്ട്. കാന്‍ഡി ടസ്‌കേഴ്‌സും കൊളംബോ കിങ്‌സും തമ്മിലായിരുന്നു എല്‍പിഎല്ലിലെ ഉദ്ഘാടന മത്സരം. കുസാല്‍ പെരേരയും ഇസുരു ഉഡാനയും കത്തിക്കയറിയ ആദ്യപോരാട്ടം സൂപ്പര്‍ ഓവറിലാണ് കലാശിച്ചത്.

എൽപിഎൽ 2020

രണ്ടാമത്തെ മത്സരത്തില്‍ ഷാഹിദ് അഫ്രീദിയുടെ അതിവേഗ സെഞ്ച്വറിക്ക് എല്‍പിഎല്‍ സാക്ഷിയായി. കരീബിയന്‍ കരുത്തായ ആന്ദ്രെ റസ്സല്‍ ഫോം വീണ്ടെടുത്തതും ടൂര്‍ണമെന്റിന്റെ ആകര്‍ഷണീയത കൂട്ടുന്നു. ഗാലി ഗ്ലാഡിയേറ്റേഴ്‌സുമായുള്ള മത്സരത്തില്‍ കൊളംബോ കിങ്‌സിനായി 19 പന്തില്‍ 65 റണ്‍സാണ് റസ്സല്‍ അടിച്ചെടുത്തത്. നേരത്തെ, ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഒരു 'മാച്ച് വിന്നിങ്' പ്രകടനംപോലും കാഴ്ച്ചവെക്കാന്‍ റസ്സലിന് കഴിഞ്ഞിരുന്നില്ല.

പോയിന്റ് പട്ടിക

നിലവില്‍ 5 മത്സരങ്ങളില്‍ നിന്ന് 4 ജയവുമായി ജാഫ്‌ന സ്റ്റാലിയണ്‍സാണ് എല്‍പിഎല്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍. നാലില്‍ മൂന്നു ജയവുമായി കൊളംബോ കിങ്‌സും ദാംബുള്ള വൈകിങ്‌സും രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. ഒരു ജയം മാത്രമുള്ള കാന്‍ഡി ടസ്‌കേഴ്‌സ് നാലാം സ്ഥാനത്താണ്. നാലില്‍ നാലും തോറ്റുനില്‍ക്കുന്ന ഗാലി ഗ്ലാഡിയേറ്റേഴ്‌സാകട്ടെ അവസാനക്കാരായി തുടരുന്നു. പറഞ്ഞുവരുമ്പോള്‍ വിവാദങ്ങളുടെ കാര്യത്തിലും ലങ്ക പ്രീമിയര്‍ ലീഗ് ഒട്ടും പിന്നിലല്ല.

സ്വീകാര്യത

മൈതാനത്ത് അഫ്ഗാന്‍ യുവതാരം നവീന്‍ ഉള്‍ ഹഖിനോട് നിയന്ത്രണംവിട്ട് പെരുമാറിയ ഷാഹിദ് അഫ്രീദി ടൂര്‍ണമെന്റിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുകയുണ്ടായി. എന്തായാലും ലങ്ക പ്രീമിയര്‍ ലീഗ് പതിയെ പ്രചാരം കൈവരിക്കുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യയിലും ടൂര്‍ണമെന്റിന് കാഴ്ച്ചക്കാരേറെയാണ്. ഇര്‍ഫാന്‍ പഠാന്‍, മുനാഫ് പട്ടേല്‍, സുധീപ് ത്യാഗി, മന്‍പ്രീത് ഗോണി തുടങ്ങിയവരുടെ സാന്നിധ്യം എല്‍പിഎല്ലിന് ഇന്ത്യയിലും സ്വീകാര്യത നല്‍കുന്നു.

പ്രതിഫലം

നേരത്തെ, മന്‍വീന്ദര്‍ ബിസ്ലയും എല്‍പിഎല്‍ താരലേലപ്പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ടൂര്‍ണമെന്റില്‍ നിന്നും താരം പിന്മാറി. ഇര്‍ഫാന്‍ പഠാന്‍, ആന്ദ്രെ റസ്സല്‍, ഷാഹിദ് അഫ്രീദി തുടങ്ങിയ താരങ്ങള്‍ എല്‍പിഎല്‍ കളിക്കണമെങ്കില്‍ അവര്‍ക്കെത്ര പ്രതിഫലം കിട്ടുന്നുണ്ടാകും? ക്രിക്കറ്റ് ആരാധകരില്‍ ചിലര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ സംശയമുണ്ട്. അടുത്തിടെ എല്‍പിഎല്ലില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പ്രതിഫല വിവരങ്ങള്‍ സംഘാടകര്‍ പുറത്തുവിട്ടിരുന്നു.

ആറ് ഡിവിഷനുകൾ

പ്രതിഫലം അടിസ്ഥാനപ്പെടുത്തി ആറു കരാര്‍ ഡിവിഷനുകളാണ് എല്‍പിഎല്ലിലുള്ളത്. ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന ആദ്യ ഡിവിഷനില്‍ നാലു ലങ്കന്‍ താരങ്ങള്‍ മാത്രമേയുള്ളൂ. ദശുന്‍ ഷനക, ആഞ്ചലോ മാത്യൂസ്, തിസാര പെരേര, കുശാല്‍ പെരേരെ എന്നിവര്‍ ഈ പട്ടിക പൂര്‍ണമാക്കും. ഇവര്‍ക്ക് 60,000 അമേരിക്കന്‍ ഡോളറാണ് (ഏകദേശം 44.32 ലക്ഷം രൂപ) ടൂര്‍ണമെന്റില്‍ കളിക്കുന്നതിനുള്ള പ്രതിഫലം.

മറ്റുള്ളവർക്ക്

50,000 ഡോളറിന്റെ (ഏകദേശം 36.93 ലക്ഷം രൂപ) പ്രതിഫല കരാറാണ് ഷാഹിദ് അഫ്രീദി, ഇര്‍ഫാന്‍ പഠാന്‍, ആന്ദ്രെ റസ്സല്‍, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നീ വിദേശ താരങ്ങളുമായി എല്‍പിഎല്‍ ക്ലബുകള്‍ക്ക്. അവസാന നിമിഷമാണ് മുനാഫ് പട്ടേല്‍ കാന്‍ഡി ടസ്‌കേഴ്‌സില്‍ ചേര്‍ന്നത്. അതുകൊണ്ട് താരത്തിന്റെ പ്രതിഫല വിവരങ്ങള്‍ ലഭ്യമല്ല. മറ്റ് ഇന്ത്യന്‍ താരങ്ങളായ സുധീപ് ത്യാഗിയും മന്‍പ്രീത് ഗോണിയും 40,000 ഡോളര്‍ (ഏകദേശം 29.55 ലക്ഷം രൂപ) പ്രതിഫലത്തുകയ്ക്കാണ് ലങ്ക പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്നത്.

Story first published: Saturday, December 5, 2020, 15:11 [IST]
Other articles published on Dec 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X