ബൗളര്‍മാരെ മാത്രമല്ല, ബാറ്റ്‌സ്മാന്‍മാരെയും വെറുതെ വിടില്ല!! തന്റെ വീക്ക്‌നെസിനെക്കുറിച്ച് പന്ത്...

പെര്‍ത്ത്: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പകരക്കാരനെന്ന സ്ഥാനം കഴിഞ്ഞ മല്‍സരത്തിലെ ലോക റെക്കോര്‍ഡ് പ്രകടനത്തോടെ ഉറപ്പിച്ചിരിക്കുകയാണ് റിഷഭ് പന്ത്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 11 ക്യാച്ചുകളെടുത്താണ് പന്ത് ലോക റെക്കോര്‍ഡിനൊപ്പമെത്തിയത്. ഇന്ത്യയുടെ ഒരു വിക്കറ്റ് കീപ്പര്‍ക്കു പോലും കൈവരിക്കാനാത്ത നേട്ടം കൂടിയാണിത്.
ബാറ്റ് ചെയ്യുമ്പോള്‍ എതിര്‍ ബൗളര്‍മാരെ പ്രഹരിക്കുന്നത് ഹോബിയാക്കിയ പന്ത് എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ സ്ലെഡ്ജ് ചെയ്യുന്ന കാര്യത്തിലും മോശക്കാരനല്ല. ആദ്യ ടെസ്റ്റില്‍ ഓസീസ് പേസ് ബൗളറായ പാറ്റ് കമ്മിന്‍സിനെ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് സ്ലെഡ്ജ് ചെയ്തിരുന്നു. ഓസ്‌ട്രേലിയയുടെ രണ്ടാമിന്നിങ്‌സിനിടെയായിരുന്നു സംഭവം.

കമ്മിന്‍സിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു
ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെതിരേ കമ്മിന്‍സ് ബാറ്റ് ചെയ്യുന്നതിനിടെയാണ് വിക്കറ്റിനു തൊട്ടുപിറകില്‍ നിന്ന് പന്തിന്റെ പ്രകോപനമുണ്ടായത്. അശ്വിന്റെ എല്ലാ പന്തും ബ്ലോക്ക് ചെയ്ത് കമ്മിന്‍സ് കളിച്ചപ്പോള്‍ കുറച്ചു സിക്‌സറുകള്‍ കാണാം, കമോണ്‍ പാറ്റി. ഷോട്ട് അടിക്കുന്നില്ലേ പാറ്റീയെന്ന് പതിഞ്ഞ ശബ്ദത്തില്‍ പന്ത് ചോദിക്കുകയായിരുന്നു.
അശ്വിന്റെ ഈ ഓവര്‍ മെയ്ഡനായി മാറിയിരുന്നു. ഈ ഓവറില്‍ ഷോട്ട് കളിക്കാമായിരുന്ന ബോള്‍ പോലും കമ്മിന്‍സിന് അടിക്കാനായില്ലെന്ന് പന്ത് മല്‍സരശേഷം പറഞ്ഞു.

സ്ലെഡ്ജ് ചെയ്യാന്‍ ഇഷ്ടം
സ്ലെഡ്ജിങ് തനിക്ക് ഇഷ്ടമാണെന്ന് പന്ത് വെളിപ്പെടുത്തി. കളിക്കിടെ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ സ്ലെഡ്ജ് ചെയ്യുകയെന്നത് തനിക്കു ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഇതിനൊരു കാരണം കൂടിയുണ്ടെന്നു വിക്കറ്റ് കീപ്പര്‍ പറയുന്നു.
താന്‍ നിരന്തരം സ്ലെഡ്ജ് ചെയ്താല്‍ അത് ബാറ്റ്‌സ്മാന്റെ ഏകാഗ്രത നഷ്ടപ്പെടുത്തും.
ഇത് ബൗളര്‍മാര്‍ക്കു മേലുള്ള അവരുടെ ശ്രദ്ധ മാറി തന്നിലേക്കു തിരിയാന്‍ കാരണമാവുമെന്നും പന്ത് ചൂണ്ടിക്കാട്ടി.

ധോണിക്ക് നന്ദി പറഞ്ഞ് പന്ത്
മുന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയെ പുകഴ്ത്താനും പന്ത് പറന്നില്ല. ഒരു ക്രിക്കറ്ററെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ധോണിയില്‍ നിന്നും തനിക്കു പലതും പഠിക്കാനായിട്ടുണ്ടെന്നു യുവതാരം പറഞ്ഞു.
ധോണി ടീമിലുണ്ടെങ്കില്‍ അത് തന്റെ ആത്മവിശ്വാസമുയര്‍ത്തും. എന്തു പ്രശ്‌നമുണ്ടെങ്കിലും ധോണിയുമായി ചര്‍ച്ച ചെയ്താല്‍ അദ്ദേഹം പോംവഴി നിര്‍ദ്ദേശിക്കുമെന്നും പന്ത് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഹീറോയാണ് ധോണിയെന്നും യുവതാരം വ്യക്തമാക്കി.

ധോണിയുടെ ഉപദേശം
കളിക്കളത്തിലെ സമ്മര്‍ദ്ദഘട്ടങ്ങളെ മറികടക്കാന്‍ തന്നെ സഹായിച്ചത് ധോണിയാണെന്നും പന്ത് പറയുന്നു. കളിക്കാരനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ തന്നെ സഹായിച്ചത് ധോണിയാണ്. സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വളരെ ശാന്തനായി, എന്നാല്‍ കഴിവിന്റെ 100 ശതമാനവും നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.
ആദ്യ ടെസ്റ്റില്‍ ലോക റെക്കോര്‍ഡിനൊപ്പമെത്തിയതിനെക്കുറിച്ച് താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. റെക്കോര്‍ഡിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല. മല്‍സരത്തില്‍ ുറച്ചു ക്യാച്ചുകളെടുക്കാന്‍ കഴിഞ്ഞു. നാഴികക്കല്ലുകള്‍ പിന്നിടുകയെന്നത് നല്ല അനുഭവമാണെങ്കിലും അതേക്കുറിച്ച് കൂടുതലായി ചിന്തിക്കുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications