Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡിനെതിരെ തോല്‍വിക്ക് കാരണമിതാണ്; കടുത്ത നിരാശയോടെ രോഹിത്തിന്റെ വിശദീകരണം

തോൽവിയുടെ കാരണം രോഹിത് വെളിപ്പെടുത്തുന്നു | Oneindia Malayal

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20യില്‍ ഇന്ത്യയുടെ തോല്‍വിയില്‍ നിരാശനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാലു റണ്‍സിനാണ് തോറ്റത്. നിശ്ചിത 20 ഓവറില്‍ ഇന്ത്യയ്ക്കു ആറു വിക്കറ്റിന് 208 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

rohit

തോല്‍വി കടുത്ത നിരാശയുളവാക്കുന്നതാണെന്ന് മത്സരശേഷം രോഹിത് പറഞ്ഞു. 210 റണ്‍സിന് മുകളില്‍ എല്ലായിപ്പോഴും സ്‌കോര്‍ പിന്തുടരുക ബുദ്ധിമുട്ടാണ്. തങ്ങള്‍ മികച്ച രീതിയിലാണ് സ്‌കോര്‍ പിന്തുടര്‍ന്നത്. അവസാനമാകുമ്പോഴേക്കും വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. ഏകദിനത്തില്‍ നന്നായാണ് തങ്ങള്‍ തുടങ്ങിയത്. എന്നാല്‍, ടി20 പരമ്പരയിലെ തോല്‍വി തീര്‍ച്ചയായും കളിക്കാരെ നിരാശരാക്കുമെന്ന് രോഹിത് വ്യക്തമാക്കി.

43 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഇന്ത്യയുടെ ടോപ്സ്‌കോറര്‍. 28 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്സറുമടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്സ്. ക്യാപ്റ്റന്‍ രോഹിത് (38), റിഷഭ് പന്ത് (28) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. അപരാജിതമായ ഏഴാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക് ക്രുനാല്‍ പാണ്ഡ്യ സഖ്യം 28 പന്തില്‍ 63 റണ്‍സെടുത്തെങ്കിലും ജയം വഴുതിപ്പോയി. കാര്‍ത്തിക് 33 റണ്‍സുമായും ക്രുനാല്‍ 26 റണ്‍സുമായും പുറത്താവാതെ നിന്നു.

മത്സരത്തില്‍ ഒട്ടേറെ പോസിറ്റീവായ സംഗതികളുണ്ടെന്ന് രോഹിത് വിലയിരുത്തി. ചില തെറ്റുകളും വരുത്തി. ടി20 പരമ്പരയില്‍ ജയിച്ചിരുന്നെങ്കില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് കുറേക്കൂടി മികച്ച രീതിയില്‍ ഒരുങ്ങാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ തങ്ങള്‍ക്ക് അതിന് കഴിഞ്ഞില്ലെന്നും രോഹിത് പറഞ്ഞു. ഫിബ്രുവരി 24നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് തുടക്കമാകുന്നത്. ലോകകപ്പിന് മുന്‍പ് ഇന്ത്യയുടെ അവസാന പരമ്പരയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ എന്നതിനാല്‍ കളിക്കാരെ സംബന്ധിച്ചും ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്.

Story first published: Sunday, February 10, 2019, 17:44 [IST]
Other articles published on Feb 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+