ആ തോല്‍വിയില്‍ നിന്ന് ഒരുപാട് പഠിച്ചു... പാകിസ്താനെതിരായ തോല്‍വിയെ കുറിച്ച് കോലി
സതാംപ്ടണ്‍: ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ്. എന്നാല്‍ തങ്ങള്‍ക്ക് ആശങ്കയില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് തോറ്റത് ഒരുപാട് പാഠങ്ങള്‍ ടീമിന് നല്‍കിയെന്ന് കോലി പറഞ്ഞു. അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ടീം പഠിച്ച് കഴിഞ്ഞു. അത് ഉള്‍ക്കൊണ്ടുള്ള മാറ്റങ്ങളുമായിട്ടാണ് ടീം ഇംഗ്ലണ്ടില്‍ ഇറങ്ങുന്നതെന്ന് കോലി പറഞ്ഞു.

ഇന്ത്യന്‍ നിരയില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയത് ഈ തീരുമാനത്തിന്റെ ഭാഗമായാണ്. സ്പിന്നര്‍മാരുടെ സേവനം എപ്പോള്‍ വേണമെങ്കിലും ഉപകാരപ്പെടുമെന്നും കോലി പറഞ്ഞു. ഇന്ത്യന്‍ ടീമിന് ഫൈനല്‍ എങ്ങനെ കളിക്കണമെന്ന് അറിയാം. ചാമ്പ്യന്‍സ് ട്രോഫിയിലെ തോല്‍വിയിലൂടെയാണ് പഠിച്ചത്. ഒരു ഫൈനലില്‍ ആരാണ് മികവ് പുലര്‍ത്തുന്നത് അവര്‍ ജയിക്കുമെന്നതാണ് ചരിത്രമെന്നും കോലി വ്യക്തമാക്കി.
ടീമിലെ ദൗര്‍ബല്യങ്ങള്‍ ഇല്ലാതാക്കാനാണ് ആദ്യംശ്രമിച്ചത്. സ്പിന്നര്‍മാരെ കൊണ്ടുവന്നതോടെ ടീം സന്തുലിതമായി. മധ്യ ഓവറുകളില്‍ വിക്കറ്റ് എടുത്ത് കളി മാറ്റാന്‍ ഇവര്‍ക്ക് സാധിക്കും. ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ചതിനേക്കാളും ശക്തമായ ടീമാണ് ലോകകപ്പില്‍ ഇറങ്ങുന്നതെന്നും കോലി പറഞ്ഞു. അതേസമയം ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഇന്ത്യ മികച്ച ജയം നേടുമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
ഒരാഴ്ച്ചയായി ഇന്ത്യക്ക് മത്സരങ്ങളില്ലായിരുന്നു. എന്നാല്‍ ഇതില്‍ ഇന്ത്യ മികച്ച പരിശീലനം നടത്തി. പരിശീലന മത്സരങ്ങളില്‍ നിന്നടക്കം പലതും ടീം പഠിച്ചു. സാഹചര്യങ്ങളുമായി മികച്ച രീതിയില്‍ പൊരുത്തപ്പെടുന്നവര്‍ ടൂര്‍ണമെന്റില്‍ മികച്ച സാധ്യതയുണ്ട്. സമ്മര്‍ദത്തെ അതിജീവിക്കുന്നവര്‍ക്കും ഇതിന് സാധ്യതയുണ്ട്. ഇന്ത്യന്‍ ടീം പരിചയസമ്പത്ത് കൂടി ഉപയോഗിച്ചാണ് ലോകകപ്പില്‍ കളിക്കുക. ഇത് സമ്മര്‍ദത്തെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications