Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ഇന്ത്യയുടെ ഇമ്രാന്‍ ഖാന്‍!! സാമ്യങ്ങള്‍ ഏറെ... ചൂണ്ടിക്കാട്ടി മുന്‍ പാക് സ്പിന്നര്‍

കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് ലോകം വാഴ്്ത്തുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുന്ന കോലി വിരമിക്കുമ്പോഴേക്കും പല റെക്കോര്‍ഡുകളും തന്റെ പേരിലേക്കു മാറ്റിയെഴുതുമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ പ്രവചനം. പല ഇതിഹാസങ്ങളുമായും കോലി ഇതിനകം താരതമ്യപ്പെട്ടു കഴിഞ്ഞു.

ഇപ്പോഴിതാ പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനുമായാണ് കോലി താരതമ്യം ചെയ്യപ്പെട്ടിരിക്കുന്നത്. പാകിസ്താന്റെ മുന്‍ ലെഗ്‌സ്പിന്നര്‍ അബ്ദുള്‍ ഖാദിറാണ് ഇരുവരും തമ്മില്‍ നിരവധി സാമ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മറ്റുള്ളവര്‍ തങ്ങളെ മാതൃകയാക്കണം

മറ്റുള്ളവര്‍ തങ്ങളെ മാതൃകയാക്കണം

ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും കോലിയും ഇമ്രാനും തമ്മില്‍ പല സാമ്യങ്ങളുമുണ്ടെന്ന് ഖാദിര്‍ ചൂണ്ടിക്കാട്ടി.
കളിക്കളത്തില്‍ മികച്ച പ്രകടനത്തിലൂടെ ടീമിലെ മറ്റുള്ളവര്‍ക്കു മാതൃക കാട്ടുന്ന താരങ്ങളാണ് ഇമ്രാനും കോലിയും. തന്റെ വഴി മറ്റുള്ളവരും പിന്തുടരണമെന്നാണ് ഇരുവരും ആഗ്രഹിക്കുന്നതെന്നു ഒരു ടെലിവിഷന്‍ ഷോയില്‍ ഖാദിര്‍ വിശദമാക്കി.

മുന്നില്‍ നിന്നു നയിക്കുന്നവര്‍

മുന്നില്‍ നിന്നു നയിക്കുന്നവര്‍

ടീമിനെ മുന്നില്‍ നിന്നു നയിച്ചിരുന്ന ക്യാപ്റ്റനായിരുന്നു ഇമ്രാന്‍. കോലിയും ഇതേ ഗുണമുള്ള കളിക്കാരനാണ്. ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം മികച്ച പ്രകടനം പുറത്തെടുക്കുന്നതിനൊപ്പം മറ്റു കളിക്കാരെയും നല്ല പ്രകടനം നടത്താന്‍ കോലി പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും 67 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഖാദിര്‍ പറഞ്ഞു.
ഖാദിര്‍ കളിച്ച കൂടുതല്‍ മല്‍സരങ്ങളിലും പാകിസ്താന്‍ ടീമിനെ നയിച്ചത് ഇമ്രാനായിരുന്നു.

ഇമ്രാന്റെ അത്ര മിടുക്കില്ല

ഇമ്രാന്റെ അത്ര മിടുക്കില്ല

പല കാര്യങ്ങളിലും കോലിയും ഇമ്രാനുമായി സാമ്യതകളുണ്ടെങ്കിലും ഒരു കാര്യത്തില് ഇന്ത്യന്‍ നായകന്‍ പിന്നിലാണെന്ന് ഖാദിര്‍ ചൂണ്ടിക്കാട്ടി. സ്വന്തം ടീമില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അസാധാരണ മികവ് ഇമ്രാനുണ്ടായിരുന്നു. എന്നാല്‍ കോലിക്കു ഇതു വരെ അങ്ങനെയൊരു കഴിവ് കണ്ടിട്ടില്ല. എങ്കിലും ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റനാണ് കോലിയെന്നും ഖാദിര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, February 6, 2019, 11:11 [IST]
Other articles published on Feb 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+