വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സത്യം പറഞ്ഞു, പാകിസ്താന്റെ നായകസ്ഥാനം നഷ്ടമായി!- വെളിപ്പെടുത്തി യൂനിസ് ഖാന്‍

2009ലാണ് നായകസ്ഥാനം അദ്ദേഹം ഒഴിഞ്ഞത്

കറാച്ചി: സത്യം തുറന്നു പറഞ്ഞതു കൊണ്ടു മാത്രമാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം തനിക്കു നഷ്ടമായതെന്നു വെളിപ്പെടുത്തി മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യൂനിസ് ഖാന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താനു വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. നിരവധി ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു യൂനിസിന്റെ കരിയര്‍.

2005ലാണ് അദ്ദേഹം ആദ്യമായി ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ദേശീയ ടീമിനെ നയിക്കുന്നത്. 2006ല്‍ ഇന്‍സാമുല്‍ ഹഖിന്റെ സസ്‌പെന്‍ഷനെ തുടര്‍ന്ന് ടീമിന്റെ സ്ഥിരം ക്യാപ്റ്റനാവാന്‍ അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചിരുന്നു. എന്നാല്‍ ഡമ്മി നായകനാവാന്‍ തനിക്കു താല്‍പ്പര്യമില്ലെന്ന് അറിയിച്ച് യൂനിസ് ക്ഷണം നിരസിക്കുകയായിരുന്നു. ഒടുവില്‍ 2007ല്‍ ഇന്‍സി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെ യൂനിസിന് വീണ്ടും ക്യാപ്റ്റനാവാന്‍ ഓഫര്‍ വന്നു. പക്ഷെ ഇത്തവണയും അദ്ദേഹം നിഷേധിച്ചതോടെ പാക് ആരാധകര്‍ രോഷാകുലരായിരുന്നു.

younis

ഒടുവില്‍ 2009ല്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ സ്ഥിരം നായകനായി യൂനിസ് ചുമതലയേറ്റു. എന്നാല്‍ ഇതേ വര്‍ഷം തന്നെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിവന്നു. വാതുവയ്പുമായി ബന്ധപ്പെട്ടു ടീമിനെതിരേ അന്വേഷണം വന്നപ്പോഴായിരുന്നു ഒക്ടോബറില്‍ യൂനിസ് നായകസ്ഥാനം രാജിവച്ചത്.

സത്യസന്ധത കാണിച്ചത് കൊണ്ടാണ് അന്നു തനിക്കു ക്യാപ്റ്റന്‍സി നഷ്ടമായതെന്നു യൂനിസ് വെളിപ്പെടുത്തി. രാജ്യത്തിനു വേണ്ടി കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കാതിരുന്ന താരങ്ങള്‍ ആരൊക്കെയെന്നു ചൂണ്ടിക്കാണിച്ചതും തനിക്കു വിനയായതായി അദ്ദേഹം വ്യക്തമാക്കി. 2009ല്‍ ന്യൂസിലാന്‍ഡിനെതതിരായ ഏകദിന പരമ്പരയില്‍ പാക് ടീമിലെ ആറ്, ഏഴ് താരങ്ങള്‍ യൂനിസിനെതിരേ രംഗത്തു വരികയും ഇതു അദ്ദേഹത്തിന്റെ നായകസ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കുകയുമായിരുന്നു.

അധികം ഡൈവ് ചെയ്യില്ല, എന്നിട്ടും ഉജ്ജ്വല ഫീല്‍ഡര്‍... ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ജോണ്ടി റോഡ്സ്അധികം ഡൈവ് ചെയ്യില്ല, എന്നിട്ടും ഉജ്ജ്വല ഫീല്‍ഡര്‍... ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ജോണ്ടി റോഡ്സ്

ഇന്ത്യന്‍ ടീമിലെ ചങ്ക്‌സിനെ അറിയാം... ധോണിക്കു റെയ്‌ന, രോഹിത്തിന് ചഹല്‍, ഇനിയുമുണ്ട്ഇന്ത്യന്‍ ടീമിലെ ചങ്ക്‌സിനെ അറിയാം... ധോണിക്കു റെയ്‌ന, രോഹിത്തിന് ചഹല്‍, ഇനിയുമുണ്ട്

ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ സത്യം മാത്രം പറയുകയാണെങ്കില്‍ നിങ്ങളെ മറ്റുള്ളവര്‍ മനോരോഗിയെന്നു മുദ്ര കുത്തും. ടീമിനു വേണ്ടി ആത്മാര്‍ഥമായി കളിക്കാത്ത താരങ്ങള്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചതാണ് താന്‍ ചെയ്ത കുറ്റമെന്നു ഗള്‍ഫ് ന്യൂസിനോടു യൂനിസ് പറഞ്ഞു.

അന്നു തനിക്കെതിരേ രംഗത്തുവന്ന താരങ്ങള്‍ പിന്നീട് പശ്ചാതപിക്കുകയും ഒരുപാട് വര്‍ഷം ടീമംഗങ്ങളായി തനിക്കൊപ്പം കളിക്കുകയും ചെയ്തു. തെറ്റായി ഒന്നും താന്‍ ചെയ്തിട്ടില്ലെന്നു അറിയാം. എല്ലായ്‌പ്പോഴും സത്യം മാത്രം പറയണമെന്നും വിനയമുള്ളവനായിരിക്കണമെന്നുമുള്ള പിതാവില്‍ നിന്നു പകര്‍ന്നുകിട്ടിയ ഉപദേശം പിന്തുടരുക മാത്രമാണ് താന്‍ ചെയ്തതെന്നും യൂനിസ് വിശദമാക്കി. പാകിസ്താനു വേണ്ടി ടെസ്റ്റില്‍ 10,009 റണ്‍സും ഏകദിനത്തില്‍ 7000ത്തിലേറെ റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Monday, May 25, 2020, 17:25 [IST]
Other articles published on May 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X