Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിക്കറ്റ് കീപ്പര്‍സ്ഥാനം ധോണി തട്ടിയെടുത്തോ?; ദിനേഷ് കാര്‍ത്തിക് പറയുന്നത്

ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വീണ്ടും സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്. 2010ല്‍ ടീമില്‍ നിന്നും പടിയിറങ്ങിയ കാര്‍ത്തിക് ഇതാദ്യമായാണ് മടങ്ങിയെത്തുന്നത്. ജൂണ്‍ 14 മുതല്‍ ബെംഗളുരുവില്‍ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടീമില്‍ കാര്‍ത്തിക് വിക്കറ്റ് കീപ്പറാകും.

dinesh

വൃദ്ധിമാന്‍ സാഹ പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് കാര്‍ത്തിക്കിന് അവസരം തെളിഞ്ഞത്. എട്ടുവര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തുമ്പോള്‍ സന്തോഷമുണ്ടെന്ന് കാര്‍ത്തിക് പറഞ്ഞു. എംഎസ് ധോണി എത്തിയതോടെയാണ് കാര്‍ത്തിക്കിന് ടീമില്‍ നിന്നും സ്ഥാനം തെറിച്ചത്. പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു.

അതേസമയം, ധോണിക്കുവേണ്ടി ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്ന് താരം പ്രതികരിച്ചു. ധോണി മഹാനായ ക്രിക്കറ്ററാണെന്ന് കാലം തെളിയിച്ചു. ധോണി കളിക്കുമ്പോള്‍ ഒരിക്കലും പരിഭവം തോന്നിയിട്ടില്ല. തന്റെ കളി അക്കാലത്ത് മികച്ചതായിരുന്നില്ലെന്നും മുപ്പത്തിമൂന്നുകാരന്‍ പറഞ്ഞു.

ഇന്ത്യയുടെ വെള്ള വസ്ത്രത്തില്‍ ഇറങ്ങുകയെന്നത് സന്തോഷകരമാണ്. എല്ലായിപ്പോഴും സ്വപ്‌നം കണ്ടിരുന്ന കാര്യം കൂടിയാണത്. അഫ്ഗാനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ. അവസരം മുതലെടുക്കാന്‍ പരമാവധി ശ്രമിക്കും. അതേസമയം, മറ്റൊരാളുടെ അവസരം തട്ടിയെടുക്കാനുള്ള ശ്രമമല്ലെന്നും കാര്‍ത്തിക് വ്യക്തമാക്കി.

Story first published: Wednesday, June 13, 2018, 8:42 [IST]
Other articles published on Jun 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+