ഇംഗ്ലണ്ട് അയര്‍ലന്‍ഡ് ടെസ്റ്റ് മത്സരം കടുക്കുന്നു; അയര്‍ലന്‍ഡ് ചരിത്രത്തിനരികെ
ലണ്ടന്‍: ചരിത്രത്തിലാദ്യമായി ആദ്യ ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ അയര്‍ലന്‍ഡ് ജയിച്ചുകയറുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ ലോക ചാമ്പ്യന്മാരായി ദിവസങ്ങള്‍ക്കുള്ളില്‍ ദുര്‍ബലരായ അയര്‍ലന്‍ഡിനോട് കീഴടങ്ങേണ്ടിവരുമോ എന്ന ഭയം ഇംഗ്ലണ്ടിനുമുണ്ട്. ഇരു ടീമുകളും തമ്മില്‍ ലോര്‍ഡ് മൈതാനത്ത് നടക്കുന്ന ചതുര്‍ദിന മത്സരത്തിന്റെ അവസാന ഇന്നിങ്‌സ് മത്സര വിജയികളെ തീരുമാനിക്കും.

മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒമ്പതിന് 303 എന്ന നിലയിലാണ്. ഒരു വിക്കറ്റുമാത്രം ശേഷിക്കെ ആതിഥേയര്‍ക്ക് 181 റണ്‍സിന്റെ ലീഡാണുള്ളത്. ആദ്യ ഇന്നിങ്‌സില്‍ അയര്‍ലന്‍ഡ് നേടിയ 122 റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ടിന് തിരിച്ചടിയായി. സ്റ്റുവര്‍ട്ട് ബ്രോഡ് (21), ഒല്ലി സ്റ്റോണ്‍ (0) എന്നിവരാണ് ക്രീസിലുള്ളത്. 200 റണ്‍സിന് മുകളില്‍ ലീഡെടുത്താല്‍ ജയിക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്.
മാര്‍ക് അഡൈര്‍ അയര്‍ലന്‍ഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബോയ്ഡ് റാങ്കിന്‍, സ്റ്റുവര്‍ട്ട് തോംപ്സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി. 92 റണ്‍സെടുത്ത ജാക് ലീഷാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ആദ്യ ടെസ്റ്റ് കളിക്കുന്ന ജേസണ്‍ റോയ് 72 റണ്‍സെടുത്തു. ജോ റൂട്ട് 31 റണ്‍സെടുത്തപ്പോള്‍ ജോണി ബെയര്‍സ്റ്റോ രണ്ടാം ഇന്നിങ്‌സിലും റണ്ണൊന്നുമെടുക്കാതെ പുറത്തായി. സാം കറാന്‍ 37 റണ്‍സെടുത്തു. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 85 റണ്‍സിന് പുറത്തായപ്പോള്‍ അയര്‍ലന്‍ഡ് 207ല്‍ ഒതുങ്ങിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications