Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ജയവും തോല്‍വിയും; ലോര്‍ഡ് ടെസ്റ്റില്‍ പ്രവചനവുമായി ഗൗതം ഗംഭീര്‍

ദില്ലി: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ. ആദ്യ ടെസ്റ്റില്‍ തോല്‍വി പിണഞ്ഞതോടെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ജയിച്ചില്ലെങ്കില്‍ പരമ്പര തോല്‍ക്കാനുളള സാധ്യത വര്‍ധിക്കുമെന്നതിനാല്‍ മുഴുവന്‍ ശക്തിയുമെടുത്താകും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക.

പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമാണ് ഇതെന്നാണ് മുന്‍ ഇന്ത്യന്‍താരം ഗൗതം ഗംഭീറിന്റെ പ്രവചനം. 1-0 എന്ന നിലയില്‍ പിന്നിലാവുകയും പിന്നീട് തിരിച്ചുവരാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ പരമ്പര അടിയറവ് വയ്‌ക്കേണ്ടിവരുമെന്ന് ഗംഭീര്‍ പറഞ്ഞു. 2-0ത്തിന് പിന്നിലായ ശേഷം അപൂര്‍വമായി മാത്രമേ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളും ജയിച്ച ചരിത്രമുള്ളൂയെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

gautam

2014ല്‍ ഇംഗ്ലണ്ട് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ ജയിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് സമനിലയിലും രണ്ടാം ടെസ്റ്റ് തോല്‍ക്കുകയും ചെയ്‌തെങ്കിലും പി്ന്നീട് നടന്ന മൂന്നു മത്സരങ്ങളും ജയിച്ചാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. ഇന്ത്യ ആദ്യ മത്സരം തോറ്റ രീതിയെ മുന്‍ ഓപ്പണര്‍ വിമര്‍ശിക്കുകയും ചെയ്തു.

മികച്ച അഞ്ച് ബൗളര്‍മാരുമായി കളിച്ചാല്‍ ജയിക്കാന്‍ ഏറെ സാധ്യതയുണ്ട്. അതേയവസരത്തില്‍ ബാറ്റ്‌സ്മാന്മാര്‍ റണ്‍ കണ്ടെത്തുകയും ചെയ്യണം. 200 റണ്‍സ് എടുത്തശേഷം എല്ലായിപ്പോഴും ബൗളര്‍മാര്‍ തിരിച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കരുത്. 193 എന്ന സ്‌കോര്‍ ഇന്ത്യയ്ക്ക് പിന്തുടരാന്‍ പറ്റിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് എന്തോ കുഴപ്പമുണ്ടെന്നാണ് കരുതേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Thursday, August 9, 2018, 14:14 [IST]
Other articles published on Aug 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+