ലണ്ടന്‍ തീവ്രവാദി ആക്രമണം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്തു?
ലണ്ടന്‍: ലണ്ടനില്‍ കഴിഞ്ഞദിവസമുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറിനെ ചോദ്യം ചെയ്‌തെന്ന വാര്‍ത്ത മാധ്യമങ്ങളിലെത്തി. ചില പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് ലണ്ടന്‍ വിമാനത്താവളത്തില്‍ ആമിറിനെ തടഞ്ഞുനിര്‍ത്തുകയും ചോദ്യം ചെയ്തതുമായ വാര്‍ത്ത പുറത്തുവിട്ടത്.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും വാര്‍ത്ത ആശങ്കയിലാഴ്ത്തിയെങ്കിലും ആമിര്‍ ട്വീറ്റ് ചെയ്തതോടെ അഭ്യൂഹങ്ങള്‍ ഇല്ലാതായി. തന്നെ ആരും തടഞ്ഞുനിര്‍ത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ആമിര്‍ ട്വീറ്റ് ചെയ്തു. താനും കുടുംബവും സന്തോഷമായിരിക്കുന്നെന്നും ചിത്രം സഹിതം ആമിര്‍ വ്യക്തമാക്കി.

ആമിറിനെതിരെ തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഐസിസ് ഭീകരര്‍ എന്ന് കരുതപ്പെടുന്നവരാണ് ലണ്ടനില്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദേശികള്‍ ഉള്‍പ്പെടെ വിമാനത്താവളത്തില്‍ ഒട്ടേറെ പേരെ തടഞ്ഞുവെച്ച് പരിശോധിക്കുകയും ചെയ്തു. ഇവര്‍ക്കിടയില്‍ ആമിറും ഉള്‍പ്പെട്ടെന്നായിരുന്നു വാര്‍ത്ത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications