രാഹുല്‍ ഈസ് ബാക്ക്... രണ്ടാം മല്‍സരത്തിലും കസറി!! ഇനി തഴയാനാവില്ല, വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്

മൈസൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് ഹീറോയെന്ന് പലരും വാഴ്ത്തിയ താരമാണ് ലോകേഷ് രാഹുല്‍. ഇതു ശരിവയ്ക്കുന്ന പ്രകടനങ്ങളും താരം കാഴ്ചവച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം രാഹുലിന്റെ കരിയര്‍ ഗ്രാഫ് താഴേക്ക് പതിക്കുന്നതാണ് കണ്ടത്. തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നിട്ടും ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഒടുവില്‍ ടിവി ഷോയ്ക്കിടെ നടത്തിയ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഷനും താരത്തിന് നേരിടേണ്ടിവന്നു.
സസ്‌പെന്‍ഷന്‍ നീങ്ങിയ ശേഷം ടീമിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് രാഹുല്‍. ഇന്ത്യന്‍ എ ടീമിനായി കളിച്ചുകൊണ്ടിരിക്കുന്ന താരം തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും അര്‍ധസെഞ്ച്വറിയുമായി മിന്നി.

വീണ്ടും തകര്‍ത്തടിച്ച് രാഹുല്‍
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ഇന്ത്യ എയ്ക്കു വേണ്ടി 81 റണ്‍സാണ് നേടിയത്. 166 പന്തുകള്‍ നേരിട്ട രാഹുലിന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. ടീമിന്റെ ക്യാപ്റ്റനും രാഹുല്‍ തന്നെയാണ്.
നേരത്തേ വയനാട്ടില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിലും രാഹുല്‍ തിളങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അന്നു 89 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഓസീസിനെതിരേ കളിച്ചേക്കും
തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റി തികച്ച് ഫോം കണ്ടെത്തിയതോടെ സെലക്ടര്‍മാരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ് രാഹുല്‍. ഇതോടെ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ട്വന്റി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു താരത്തെ പരിഗണിച്ചേക്കുമേന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസീസിനെതിരേ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നീ ഓപ്പണര്‍മാരില്‍ ഒരാള്‍ക്കു വിശ്രമം നല്‍കിയേക്കുമെന്നാണ് സൂചന. പകരക്കാരനായി രാഹുലിനെ ഉള്‍പ്പെടുത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഇന്ത്യ എ ശക്തമായ നിലയില്‍
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ പിടിമുറുക്കിക്കഴിഞ്ഞു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 282 റണ്‍സെടുത്തിട്ടുണ്ട്. രാഹുലിന്റെ ഓപ്പണിങ് പങ്കാളിയായ അഭിമന്യു ഈശ്വരന്‍ (117) സെഞ്ച്വറി നേടി. പ്രിയാങ്ക് പഞ്ചാലാണ് (50) മറ്റൊരു പ്രധാന സ്‌കോറര്‍. ഒന്നാം വിക്കറ്റില്‍ രാഹുല്‍-അഭിമന്യു സഖ്യം 178 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications