Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തിനു പിന്നാലെ രാഹുല്‍ ടെസ്റ്റ് ടീമിലും, സൂപ്പര്‍ താരം വയനാട്ടില്‍ ബാറ്റേന്തും

മുംബൈ: സസ്‌പെന്‍ഷനു ശേഷം മല്‍സരരംഗത്തു തിരിച്ചെത്തിയ ഇന്ത്യന്‍ യുവ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍ വയനാട്ടില്‍ കളിക്കും. ഇംഗ്ലണ്ട് ലയണ്‍സിനെതിരേ നടക്കാനിരിക്കുന്ന അനൗദ്യോഗിക ടെസ്റ്റിനുള്ള ഇന്ത്യന്‍ എ ടീമില്‍ രാഹുലിനെയും ഉള്‍പ്പെടുത്തി. വിലക്ക് നീങ്ങിയ ശേഷം ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന പരമ്പരയിലും താരം കളിച്ചിരുന്നു. വയനാട്ടില്‍ ഫെബ്രുവരി ഏഴു മുതല്‍ 10 വരെ നടക്കുന്ന ടെസ്റ്റിലാണ് രാഹുല്‍ ഇന്ത്യക്കായി ബാറ്റേന്തുക.

1

മഹാരാഷ്ട്ര താരം അങ്കിത് ബാവ്‌നെയാണ് 14 അംഗ ഇന്ത്യന്‍ എ ടീമിനെ നയിക്കുന്നത്. സീനിയര്‍ ടീമിലെ മുന്‍ പേസറായിരുന്ന ജാര്‍ഖണ്ഡില്‍ നിന്നുള്ള വരുണ്‍ ആരോണിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട് . 2015ല്‍ ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റിലാണ് വരുണ്‍ അവസാനമായി ഇന്ത്യക്കായി പന്തെറിഞ്ഞത്. രഞ്ജി ട്രോഫിയുടെ ഈ സീസണിലെ മികച്ച പ്രകടനമാണ് പേസര്‍ക്കു എ ടീമില്‍ ഇടം നേടിക്കൊടുത്തത്. രഞ്ജിയില്‍ ഏഴു കളികളില്‍ നിന്നും വരുണ്‍ 25 വിക്കറ്റെടുത്തിരുന്നു.

കാര്യമായ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് സെലക്ടര്‍മാര്‍ എ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ മിക്ക കളിക്കാരും ടീമിലിടം നേടി. രഞ്ജി ട്രോഫിയില്‍ കേരളത്തെ ചരിത്രത്തിലാദ്യമായി സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജലജ് സക്‌സേനയെയും ഇത്തവണ എ ടീമിനൊപ്പം കാണാം.

ഇന്ത്യന്‍ എ ടീം
അങ്കിത് ബാവ്‌നെ (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, എആര്‍ ഈശ്വരന്‍, പ്രിയങ്ക് പഞ്ചാല്‍, റിക്കി ഭൂയ്, സിദ്ധേഷ് ലാദ്, കെഎസ് ഭരത്, ജലജ് സക്‌സേന, എസ് നദീം, മയാങ്ക് മര്‍ക്കാണ്ടെ, നവ്ദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍, വരുണ്‍ ആരോണ്‍

Story first published: Thursday, January 31, 2019, 15:37 [IST]
Other articles published on Jan 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+