റിയോ ഒളിംപിക്സ്: 400 മീറ്ററില്‍ സ്വര്‍ണ്ണം, ഷോനെ മില്ലര്‍ക്ക് തുണയായത് ഫിനിഷിംഗ് ലൈനിലെ ഡൈവിംഗ്!!!
റിയോഡി ജനീറോ: വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ഫിനിഷിംഗ് ലൈനില്‍ ഷോനെ മില്ലറുടെ ഡൈവിംഗ് തകര്‍ത്തത് അലിസണ്‍ ഫെലിക്സിന്റെ അഞ്ചാം ഒളിംപിക്സ് സ്വര്‍ണ്ണമെന്ന റെക്കോര്‍ഡായിരുന്നു.
Read also: എല്ലാം മറന്നേക്കൂ, വീഡിയോ കോളിംഗിന് പ്രവാസികള്‍ക്കിനി 'ഗൂഗിള്‍ ഡ്യൂവോ' തുണ
ബൊഹീമിയന്‍ സ്പ്രിന്ററായ ഷോനെ മില്ലര്‍ ലോക ചാമ്പ്യനായ ഫെലിക്‌സിനെ പിന്നിലാക്കിയാണ് സ്വര്‍ണ്ണമണിഞ്ഞത്. ബോബി കെര്‍സേയ്ക്ക് കീഴില്‍ പരിശീലിക്കുന്ന ഫെലിക്‌സ് പരമ്പരാഗത മാര്‍ഗ്ഗത്തിലൂടെ ഫിനിഷ് ചെയ്തതാണ് സ്വര്‍ണ്ണം നഷ്ടപ്പെടുത്തിയത്.

തീരാത്ത ദുഃഖം
ഒളിംപിക്‌സില്‍ അഞ്ച് സ്വര്‍ണ്ണം നേടിക്കഴിഞ്ഞ ഫെലിക്‌സിന് ആറാമത്തെ സ്വര്‍ണ്ണമെന്ന റെക്കോര്‍ഡിലെത്താനുള്ള അവസരമാണ് മില്ലര്‍ ഇല്ലാതാക്കിയത്. ഫെലിക്‌സ് ഫിനിഷിംഗ് ലൈനില്‍ കാല്‍കൊണ്ട് തൊട്ടപ്പോള്‍ മില്ലര്‍ ഡൈവ് ചെയ്ത് ആദ്യം ഫിനിഷ് ലൈന്‍ എത്തിപ്പിടിക്കുകയായിരുന്നു.

ലീഡ് ഫെലിക്‌സിന്
മില്ലറെക്കാള്‍ ഏറെ ലീഡോടെ ഓടിക്കൊണ്ടിരുന്ന ഫെലിക്‌സിനെ ഫിനിഷിംഗ് ലൈനിന് മീറ്ററുകള്‍ മാത്രം ബാക്കി നില്‍ക്കെ പുറകിലാക്കിയാണ് മില്ലര്‍ സ്വര്‍ണ്ണമണിഞ്ഞത്.

അമേരിക്കന്‍ സ്പ്രിന്റര്‍
അമേരിക്കന്‍ സ്പ്രിന്ററായ അലിസണ്‍ ഫെലിക്‌സിന് ഇതോടെ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മില്ലര്‍ 49.44 സെക്കന്റിനും ഫെലിക്‌സ് 49. 51 സെക്കന്റിനുമാണ് ഫിനിഷ് ചെയ്തത്.

മില്ലറെ തുണച്ചു
ട്രാക്കില്‍ ഇത്തരത്തില്‍ ഫിനിഷ് ലൈനില്‍ ഡൈവ് ചെയ്യുന്നത് അനുവദനീയമാണ് അതുകൊണ്ട് മില്ലറുടെ വിജയത്തെ അംഗീകരിക്കുകയേ തരമുള്ളൂ. എന്നാല്‍ ഡൈവിംഗില്‍ അപകസാധ്യ നിലനില്‍ക്കുന്നതിനാല്‍ അധികം താരങ്ങളും ഡൈവിംഗിനെ ആശ്രയിക്കാറില്ല.

വിജയം കൈപ്പിടിയില്‍
വിജയം നിര്‍ണ്ണായകമായ ഘട്ടങ്ങളിലാണ് കായിക താരങ്ങള്‍ ട്രാക്കില്‍ ഡൈവിംഗ് പരീക്ഷിക്കാറുള്ളത്. തല, കഴുത്ത്, കൈകള്‍, കാലുകള്‍, കാല്‍പ്പാദം എന്നിങ്ങനെ ഏതെങ്കിലും ശരീര ഭാഗം ഫിനിഷ് ലൈനില്‍ തൊട്ടാല്‍ വിജയിയായി പ്രഖ്യാപിക്കു.

ബ്രസീല്‍ താരം
ഒളിംപിക്‌സ് മത്സരത്തിനിടെ ഡൈവിംഗ് പരീക്ഷിക്കുന്ന ആദ്യത്തെ താരമല്ല മില്ലര്‍. നേരത്തെ 110 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തില്‍ ബ്രസീലിയന്‍ താരം ജൊആവോ വിറ്റര്‍ ഡീ ഒലിവെയ്‌റ സെമിയില്‍ കടക്കാന്‍ നാലാമതായി ഫിനിഷ് ചെയ്തത് ഡൈവിംഗിലൂടെ ആയിരുന്നു. 2008ല്‍ ബെയ്ജിംഗ് ഒളിംപിക്‌സില്‍ അമേരിക്കന്‍ താരം ഡെവിഡ് നെവില്ലെയ്ക്ക് വെങ്കലം നേടിക്കൊടുത്തത് ഡൈവിംഗായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications