വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

LLC: ഇന്ത്യ പേടിക്കണം ലോക ഇലവനെ! കാലിസ്, റോഡ്‌സ്, വാട്‌സന്‍, ലീ, ജോണ്‍സന്‍- കിടു ടീം

രണ്ടാം സീസണാണ് വരാനിരിക്കുന്നത്

ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് (എല്‍എല്‍സി) ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണിലെ വലിയ പ്രതീക്ഷയോടെയാണ് കിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. കാരണം വിരമിച്ച മുന്‍ സൂപ്പര്‍ താരങ്ങളെ ഒരിക്കല്‍ക്കൂടി കളിക്കളത്തില്‍ കാണാനുള്ള സുവര്‍ണാവസരമാണ് എല്‍എല്‍സിയിലൂടെ ലഭിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലാണ് രണ്ടാം സീസണ്‍ നടക്കാനിരിക്കുന്നത്.

2023-27വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂള്‍, കളിച്ച് മടക്കും!, സമ്പൂര്‍ണ്ണ വിവരമിതാ2023-27വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂള്‍, കളിച്ച് മടക്കും!, സമ്പൂര്‍ണ്ണ വിവരമിതാ

1

പ്രഥമ സീസണില്‍ കിരീടമുയര്‍ത്തിയത് ലോക ജയന്റ്‌സ് ഇലവനായിരുന്നു. ഇന്ത്യ, ഏഷ്യ ഇലവനെ മറികടന്നായിരുന്നു ലോക ഇലവന്‍ ജേതാക്കളായത്. വരാനിരിക്കുന്ന സീസണിലും കിരീടപ്രതീക്ഷയില്‍ തന്നെയായിരിക്കും ലോക ഇലവന്‍ അങ്കത്തിന് ഇറങ്ങുക. നടക്കാനിരിക്കുന്ന സീസണിലെ ലോക ഇലവനില്‍ സാധ്യതാ ടീം എങ്ങനെ ആയിരിക്കുമെന്നു പരിശോധിക്കാം.

വാട്‌സന്‍, പ്രയര്‍ (ഓപ്പണര്‍മാര്‍)

വാട്‌സന്‍, പ്രയര്‍ (ഓപ്പണര്‍മാര്‍)

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായിരുന്ന ഷെയ്ന്‍ വാട്‌സനും ഇംഗ്ലണ്ടിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയറും ചേര്‍ന്നായിരിക്കും ലോക ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. വാട്‌സന്‍ ഇതാദ്യമായാണ് ലീഗിന്റെ ഭാഗമാവുന്നത്. അദ്ദേഹത്തിന്റെ വരവ് തീര്‍ച്ചയായും ലോക ഇലവന്റെ കരുത്ത് വര്‍ധിപ്പിക്കും.

3

മാറ്റ് പ്രയറിന്റെ കാര്യമെടുത്താല്‍ അദ്ദേഹം ടി20യില്‍ വളരെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. എങ്കിലും ലോക ഇലവനു വേണ്ടി ആങ്കറുടെ റോളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന് പ്രയറിനാവും. നേരത്തേ ഇംഗ്ലണ്ടിനായി ടെസ്റ്റിലും ഏകദിനത്തിലും പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും താരം കളിച്ചിട്ടുണ്ട്.

മോര്‍ഗന്‍, റോഡ്‌സ് (മധ്യനിര)

മോര്‍ഗന്‍, റോഡ്‌സ് (മധ്യനിര)

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗനും സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫീല്‍ഡറുമായ ജോണ്ടി റോഡ്‌സുമായിരിക്കും ലോക ഇലവനായി മധ്യനിരയില്‍ കളിക്കുക. പരിക്കുകളും ഫോമില്ലായ്മയും കാരണമാണ് 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയ മോര്‍ഗന്‍ തീര്‍ത്തും അപ്രതീക്ഷിതമായി വിരമിച്ചത്.

5

ലെജന്റ്‌സ് ലീഗില്‍ ലോക ഇലവനെ അദ്ദേഹം തന്നെ നയിക്കുകയും ചെയ്‌തേക്കും. വിരമിച്ച ശേഷം പരിശീലന രംഗത്തു സജീവമായ താരമാണ് റോഡ്‌സ്. അദ്ദേഹം ബാറ്റിങിനൊപ്പം തകര്‍പ്പന്‍ ഫീല്‍ഡിങിലൂടെയും ടീമിനു മുതല്‍ക്കൂട്ടായി മാറും.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോലിക്ക് എത്ര ലഭിക്കും? കോടികള്‍! ലോകത്തെ 14ാമന്‍

കാലിസ്, ബൊപാര, മോര്‍ക്കല്‍ (ഓള്‍റൗണ്ടര്‍മാര്‍)

കാലിസ്, ബൊപാര, മോര്‍ക്കല്‍ (ഓള്‍റൗണ്ടര്‍മാര്‍)

സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം ജാക്വിസ് കാലിസ്, ഇംഗ്ലണ്ടിന്റെ രവി ബൊപാര, സൗത്താഫ്രിക്കയുടെ ആല്‍ബി മോര്‍ക്കല്‍ എന്നിവരായിരിക്കും ലെജന്റ്‌സ് ലീഗില്‍ ലോക ഇലവന്റെ ഓള്‍റൗണ്ടര്‍മാര്‍. ടൂര്‍ണമെന്റില്‍ ടീമിന്റെ വിധി നിര്‍ണയിക്കുന്നതും ഇവരുടെ പ്രകടനം തന്നെയായിരിക്കും.
കാലിസ് പുതുതായി ലീഗിലേക്കു വന്ന താരമാണ്. ക്രിക്കറ്റിലെ എക്കാലത്തെയും മഹാനായ ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ തന്നെയാണ് കാലിസ്. അതുകൊണ്ടു തന്നെ ലോക ഇലവന്റെ കുതിപ്പ് കാലിസിന്റെ കൂടി പ്രകടനത്തെ ആശ്രയിച്ചിരിക്കും.

7

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പല ടി20 ഫ്രാഞ്ചൈസി ലീഗുകളിലും കളിച്ച് പരിചയമുള്ള താരമാണ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ബൊപാര. വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റ് കൂടിയാണ് അദ്ദേഹം. ടി20യിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ മോര്‍ക്കലും മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന താരമാണ്.

രോഹിത് എന്തുകൊണ്ട് ഇന്നിങ്സിലെ ആദ്യ ബോള്‍ കളിക്കുന്നു? ആ രഹസ്യം നിങ്ങളറിയണം

ലീ, ജോണ്‍സന്‍, സ്‌റ്റെയ്ന്‍, പനേസര്‍ (ബൗളര്‍മാര്‍)

ലീ, ജോണ്‍സന്‍, സ്‌റ്റെയ്ന്‍, പനേസര്‍ (ബൗളര്‍മാര്‍)

ലോക ഇലവന്റെ ബൗളിങ് ലൈനപ്പില്‍ മൂന്ന് ഇതിഹാസ താരങ്ങളെ കാണാന്‍ സാധിക്കും. ഓസ്‌ട്രേലിയയുടെ ബ്രെറ്റ് ലീ, മിച്ചെല്‍ ജോണ്‍സന്‍, സൗത്താഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരായിരിക്കും ഇവര്‍. ഏതു ബാറ്റിങ് നിരയുടെയും ഉറക്കം കെടുത്താന്‍ ശേഷിയുള്ള പേസാക്രമണ നിര കൂടിയാണിത്.

9

സ്പിന്‍ ബൗങിങിനു നേതൃത്വം നല്‍കുക ഇംഗ്ലണ്ടിന്റെ മോണ്ടി പനേസറായിരിക്കും. നിലവില്‍ പനേസര്‍ മാത്രമാണ് ലെജന്റ്‌സ് ലീഗിന്റെ രണ്ടാം സീസണില്‍ ലോക ഇലവനായി കളിക്കുമെന്നു ധാരണയിലെത്തിയ സ്പിന്നര്‍. കൂടുതല്‍ സ്പിന്നര്‍ വൈകാതെ ലീഗിലേക്കു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Sunday, July 24, 2022, 14:59 [IST]
Other articles published on Jul 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X