Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെല്‍ഡണ്‍ ഇന്ത്യ; ബംഗ്ലാദേശിന് ജയിക്കാന്‍ 303

ലോകകപ്പിന്റെ സെമിഫൈനലിനും ബംഗ്ലാദേശിനും ഇടയില്‍ 303 റണ്‍സ് ദൂരം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 302 ലെത്തിയത്. സെഞ്ചുറിയോടെ രോഹിത് ശര്‍മയും അര്‍ധസെഞ്ചുറിയോടെ റെയ്‌നയും ഇന്ത്യയുടെ താരങ്ങളായി. 10 പന്തില്‍ 23 റണ്‍സെടുത്ത് രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു.

2007 ലും 2011 ലും ഇരുടീമുകളും ലോകകപ്പില്‍ പരസ്പരം കളിച്ചിട്ടുണ്ട്. 2007 ല്‍ ഇന്ത്യ തോറ്റു. 2011 ല്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പിച്ചു. ഓസ്‌ട്രേലിയ - പാകിസ്താന്‍ ക്വാര്‍ട്ടറിലെ വിജയികളെയാകും ഈ മത്സരത്തിലെ വിജയികള്‍ സെമി ഫൈനലില്‍ നേരിടുക. ഈ ലോകകപ്പില്‍ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല.

ധവാന്‍ ഔട്ട് ഷക്കീബിന് വിക്കറ്റ്

ധവാന്‍ ഔട്ട് ഷക്കീബിന് വിക്കറ്റ്

ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് നഷ്ടമായി. 30 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഔട്ടായത്. ഷക്കീബ് അല്‍ ഹസനാണ് വിക്കറ്റ്. 50 പന്തിലാണ് ധവാന്‍ 30 റണ്‍സെടുത്തത്. 16.3 ഓവറില്‍ ഇന്ത്യ 75 ന് 1 എന്ന നിലയിലാണ്.

ഇന്ത്യ വിക്കറ്റ് പോകാതെ 50ലെത്തി

ഇന്ത്യ വിക്കറ്റ് പോകാതെ 50ലെത്തി

രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് മറ്റൊരു അര്‍ധസെഞ്ചുറി കൂട്ടുകെട്ട് കൂടി സ്വന്തമാക്കി. പത്താമത്തെ ഓവറിലാണ് ഇന്ത്യ ആദ്യ 50 ലെത്തിയത്. രോഹിത് 24ഉം ധവാന്‍ 21ഉം റണ്‍സെടുത്തു. ഈ ലോകകപ്പിലെ ഇന്ത്യയുടെ മികച്ച തുടക്കങ്ങളില്‍ ഒന്നാണ് ഇത്.

ബൗണ്ടറിയോടെ തുടക്കം

ബൗണ്ടറിയോടെ തുടക്കം

മഷ്‌റഫി മൊര്‍ത്താസ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യപന്ത് രോഹിത് ബൗണ്ടറിയിലേക്ക് പറത്തി. ഈ ഓവറില്‍ ആകെ രണ്ട് ബൗണ്ടറികള്‍ വന്നു. പിന്നീടും ബൗണ്ടറികളിലൂടെയാണ് ധവാനും രോഹിതും സ്‌കോര്‍ ഉയര്‍ത്തിയത്. വിക്കറ്റ് വീഴ്ത്താനായി ആറാമത്തെ ഓവറില്‍ മൊര്‍ത്താസ സ്പിന്നര്‍ നസീറിനെ രംഗത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല.

ബാറ്റിംഗ് തിരഞ്ഞെടുത്തു

ബാറ്റിംഗ് തിരഞ്ഞെടുത്തു

ലോകകപ്പിലെ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചാമ്പ്യന്മാരായ ഇന്ത്യ അയല്‍ക്കാരായ ബംഗ്ലാദേശിനെ നേരിടുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന് ടീമില്‍ ബംഗ്ലാദേശ് ഇതാദ്യമായാണ് ഇന്ത്യയെ ക്വാര്‍ട്ടറില്‍ നേരിടുന്നത്.

കോലിയും പോയി, ഇന്ത്യയുടെ പണി പാളുമോ?

കോലിയും പോയി, ഇന്ത്യയുടെ പണി പാളുമോ?

ശിഖര്‍ ധവാന് പിന്നാലെ വിരാട് കോലിയും പോയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. 3 റണ്‍സ് മാത്രമെടുത്ത കോലിയുടെ വിക്കറ്റ് റൂബില്‍ ഹസനാണ്. 17.5 ഓവറില്‍ 79ന് 2 എന്ന നിലയിലാണ് ഇന്ത്യ.

തട്ടിയും മുട്ടിയും ഇന്ത്യ 100 ലെത്തി, 26 ഓവറില്‍!

തട്ടിയും മുട്ടിയും ഇന്ത്യ 100 ലെത്തി, 26 ഓവറില്‍!

ശിഖര്‍ ധവാനെയും വിരാട് കോലിയെയും തുടര്‍ച്ചയായ ഓവറുകളില്‍ നഷ്ടപ്പെട്ട ഇന്ത്യ തട്ടിയും മുട്ടിയും 100 റണ്‍സിലെത്തി. രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയുമാണ് ക്രിസീല്‍. മികച്ച ബൗളിംഗാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ കാഴ്ചവെക്കുന്നത്.

രോഹിത് ശര്‍മ ഔട്ട്, 126 പന്തില്‍ 137

രോഹിത് ശര്‍മ ഔട്ട്, 126 പന്തില്‍ 137

തകര്‍പ്പന്‍ സെഞ്ചുറിയോടെ ഇന്ത്യയെ രക്ഷപ്പെടുത്തിയ രോഹിത് ശര്‍മ പുറത്തായി. ടസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ പുറത്താകുന്നതിന് മുമ്പേ രോഹിത് ഇന്ത്യ 300 കടക്കുമെന്ന് ഉറപ്പിച്ചിരുന്നു. 126 പന്തില്‍ 137 റണ്‍സെടുത്താണ് രോഹിത് ഔട്ടായത്.

Story first published: Thursday, March 19, 2015, 13:18 [IST]
Other articles published on Mar 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+