ഐപിഎല്‍ ലേലം; മലയാളി ഫാസ്റ്റ് ബൗളര്‍ ബാസില്‍ തമ്പി 85 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ലയണ്‍സില്‍!
ബെംഗളൂരു: ഐ പി എല്‍ ക്രിക്കറ്റിന്റെ പത്താം സീസണിലേക്കുള്ള താരലേലം ബെംഗളൂരുവില്‍. എട്ട് ടീമുകളാണ് ഐ പി എല്ലിന്റെ പത്താം സീസണില്‍ കളിക്കുന്നത്. ആകെ 354 കളിക്കാര്‍ ലേലത്തിനുണ്ട്. ഇതില്‍ 130 പേര്‍ വിദേശ താരങ്ങളാണ്. ഡല്‍ഹിക്കാണ് ഏറ്റവും ബാലന്‍സുള്ളത്. 23 കോടി രൂപ. ഏറ്റവും കുറവ് മുംബൈ ഇന്ത്യന്‍സിന്, 11.55 കോടി രൂപ. ലേലത്തിലേക്ക്..

ബാസില്‍ തമ്പി
കേരളത്തിന്റെ ഫാസ്റ്റ് ബൗളര്‍ ബാസില്‍ തമ്പിയെ ഗുജറാത്ത് ലയണ്‍സ് വാങ്ങി. 85 ലക്ഷം രൂപയാണ് വില.

പാറ്റ് കുമ്മിന്‍സ്
ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കുമ്മിന്‍സ് നാലരക്കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി കളിക്കും

മിച്ചല്‍ ജോണ്‍സണ്‍
ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണെ രണ്ട് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് വാങ്ങി

ഇഷാന്ത് ശര്‍മയെ ആര്‍ക്കും വേണ്ട
ഇര്‍ഫാന്‍ പത്താന് പിന്നാലെ ഇഷാന്ത് ശര്‍മയെയും ആരും വാങ്ങിയില്ല

കംഗീസോ റബാദ
5 കോടി രൂപയ്ക്ക് കംഗീസോ റബാദയെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വാങ്ങി

തൈല്‍ മില്‍സ്
ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ തൈല്‍ മില്‍സിനെ 12 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ വാങ്ങി

പവന്‍ നേഗി
സ്പിന്നര്‍ പവന്‍ നേഗി ബാംഗ്ലൂര്‍ ടീമിന് വേണ്ടി കളിക്കും. വില 1 കോടി രൂപ

ബെന്‍ സ്‌റ്റോക്‌സ് - 14.5 കോടി
പുനെ സൂപ്പര്‍ ജയന്റ്‌സാണ് ബെന്‍ സ്‌റ്റോക്‌സിനെ സ്വന്തമാക്കിയത്. 14.5 കോടിയുടെ റെക്കോര്‍ഡ് വിലയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ക്ക് കിട്ടിയത്.

കോറി ആന്‍ഡേഴ്‌സണ്‍
ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സനെ ഡെല്‍ഹി ടീം വാങ്ങി. ഒരു കോടി രൂപ.

ഇര്‍ഫാന്‍ പത്താനെ വേണ്ട
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനെ ഐ പി എല്‍ ലേലത്തില്‍ ആരും വാങ്ങിയില്ല

ആഞ്ജലോ മാത്യൂസ്
ഓള്‍റൗണ്ടര്‍ ആഞ്ജലോ മാത്യൂസിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 2 കോടി രൂപയ്ക്ക് വാങ്ങി

ട്രെന്റ് ബൗള്‍ട്ട്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അഞ്ച് കൊടി രൂപ മുടക്കി ബൗള്‍ട്ടിനെ സ്വന്തം പാളയത്തില്‍ എത്തിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications