Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയ്ക്കും പോയി തുടക്കത്തില്‍ വിക്കറ്റ്

മെല്‍ബണ്‍: ന്യൂസിലാന്റിനെ 183 റണ്‍സിന് ചുരുട്ടിക്കെട്ടിയ ഓസ്‌ട്രേലിയക്ക് ബാറ്റിംഗിന്റെ തുടക്കത്തില്‍ തന്നെ തിരിച്ചടി. രണ്ടാം ഓവറിലെ നാലാം പന്തില്‍ ഫിഞ്ച് പുറത്തായി.

ലോകകപ്പ് ക്രിക്കറ്റ് ചിത്രങ്ങള്‍ കാണാം

ബ്രണ്ടന്‍ മക്കല്ലം പുറത്തായതുപോലെ തന്നെ റണ്ണൊന്നും എടുക്കാതെയാണ് ഫിഞ്ചും പുറത്തായത്. ബൗള്‍ട്ടിന്റെ പന്തില്‍ അദ്ദഹം തന്നെ പിടിച്ചാണ് ഫിഞ്ചിനെ പുറത്താക്കിയത്. സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ആണ് ക്രീസില്‍. അഞ്ച് ഓവറില്‍ ഒരു വിക്കറ്റിന് 31 റണ്‍സെടുത്തിട്ടുണ്ട്.

Trent Boult

കിവികള്‍ക്ക് ഇനി പ്രതീക്ഷ ബൗളിംഗില്‍ മാത്രം. 45 ഓവറില്‍ വെറും 183 റണ്‍സിന് പുറത്താകാനായിരുന്നു ആദ്യമായി ഫൈനലിലെത്തിയ ന്യൂസിലാന്റ് ടീമിന്റെ വിധി. എലിയട്ടിന്റെ മികച്ച ബാറ്റിംഗ് മാത്രമായിരുന്നു ന്യൂസിലന്റ് നിരയില്‍ അല്‍പമെങ്കിലും മികച്ച് നിന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സണും രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്കും ആണ് ഓസ്‌ട്രേലിയയുടെ കുന്തമുനയായത്.

Aus vs NZ

ആദ്യ പതിനഞ്ച് ഓവറുകള്‍ക്കുള്ളില്‍ പ്രധാനപ്പെട്ട മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട കിവികള്‍ പ്രതിരോധത്തിലൂന്നിയാണ് ബാറ്റ് വീശുന്നത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് ആണ് അപരാജിതരായ കീവീസിന് സ്വന്തമാക്കാനായത്.

ലോകകപ്പ് ഫൈനലിന്റെ ആദ്യ ഓവറില്‍ തന്നെ തിരിച്ചടി നേരിട്ട ന്യൂസിലാന്റ് വീണ്ടും പതറുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലും രണ്ടാമനായി ഇറങ്ങിയ വില്യംസണും പുറത്ത്. 15 റണ്‍സെടുത്ത ഗുപ്റ്റിലിനെ മാക്‌സ് വെല്‍ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ വിലയംസണിന്റെ വിക്കറ്റും തെറിച്ചു. 12 റണ്‍സെടുത്ത വില്യംസണെ മിച്ചല്‍ ജോണ്‍സനാണ് പുറത്താക്കിയത്. ന്യൂസിലാന്റ് 12 ഓവറില്‍ മൂന്ന് വിക്കറ്റിന്് 40 റണ്‍സ്

ആദ്യ ഓവറില്‍ കീവീസിന് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. റണ്ണൊന്നും എടുക്കാത്ത മക്കല്ലെത്തെ സ്റ്റാര്‍ക്ക് ആണ് പുറത്താക്കിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് മക്കലത്തിന്റെ വിക്കറ്റ് തെറിച്ചത്.

ലോകകപ്പിന്റെ ഫൈനല്‍ അംഗത്തില്‍ ടോസ് നേടിയ ന്യൂസിലാന്റ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആതിഥേയര്‍ തമ്മിലുള്ള മത്സരത്തില്‍ ചരിത്രം വഴിമാറുമോ എന്നാണ് ലോകമെമ്പാടുമുളള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.

ഇന്ത്യയെ വമ്പന്‍ മാര്‍ജിനിയില്‍ തോല്‍പിച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് ഓസീസ് ടീം. ഈ ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ ഫൈനലിലെത്തിയെന്ന ഖ്യാതിയുമായാണ് ന്യൂസിലാന്റ് പോരാട്ടം.

സെമിഫൈനല്‍ കളിച്ച അതേ ടീമിനെയാണ് ഇരു ടീമുകളും ഫൈനലിലും ഇറക്കുന്നത്.

Story first published: Sunday, March 29, 2015, 14:30 [IST]
Other articles published on Mar 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+