ഇന്ത്യയുടെ അവസാന അഞ്ച് ഐസിസി ഫൈനലുകളും ടോപ് സ്‌കോറര്‍മാരും ഇതാ
സതാംപ്റ്റണ്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം ഇന്ന് ആരംഭിക്കുകയാണ്. ആദ്യ ദിനം മഴ കൊണ്ടുപോയെങ്കിലും രണ്ടാം ദിനത്തില്‍ വെയില്‍ ഉള്ളതിനാല്‍ മത്സരം നടക്കുമെന്നാണ് വിവരം. മഴ പെയ്തതിനാല്‍ത്തന്നെ പിച്ചില്‍ ഈര്‍പ്പവും നിറഞ്ഞിരിക്കും. അത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കും.
ആരാവും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി,രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,റിഷഭ് പന്ത് തുടങ്ങി നിരവധി പേരുകള്‍ ഈ സാധ്യതാ പട്ടികയില്‍ ഉയര്‍ന്നു കേട്ടേക്കാം. ഇവരില്‍ ആരെന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്നാല്‍ ഇന്ത്യ കളിച്ച അവസാന അഞ്ച് ഐസിസി ടൂര്‍ണമെന്റ് ഫൈനലിലെ ടോപ് സ്‌കോററെ പരിചയപ്പെടാം.

2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ഓപ്പണര്‍ ഗൗതം ഗംഭീറായിരുന്നു. പ്രമുഖ താരങ്ങളെല്ലാ പതറിയപ്പോഴും 54 പന്തില്‍ 75 റണ്‍സ് നേടി ഗംഭീര്‍ തിളങ്ങി. എട്ട് ഫോറും രണ്ട് സിക്‌സുമാണ് ഗംഭീര്‍ നേടിയത്. അഞ്ച് റണ്‍സിനാണ് ഫൈനലില്‍ ഇന്ത്യ ജയിച്ചത്.
2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടി. ഫൈനലില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. ഈ മത്സരത്തിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ഗൗതം ഗംഭീറായിരുന്നു.122 പന്തുകള്‍ നേരിട്ട് 97 റണ്‍സാണ് ഗംഭീര്‍ നേടിയത്. 9 ഫോറുകള്‍ ഉള്‍പ്പെട്ട ഗംഭീറിന്റെ ഇന്നിങ്‌സ് അദ്ദേഹത്തിന്റെ കരിയറിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്. സച്ചിനും സെവാഗും തിളങ്ങാനാവാതെ മടങ്ങിയ സമ്മര്‍ദ്ദ ഘട്ടത്തില്‍ നിന്നാണ് ഗംഭീര്‍ ടീമിന് അടിത്തറപാകിയത്.

2013ലെ ചാമ്പ്യന്‍ ട്രോഫി ഫൈനലിലും ഇന്ത്യ ജയിച്ചിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടി20 ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ വിരാട് കോലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 34 പന്തില്‍ 43 റണ്‍സാണ് കോലി നേടിയത്. നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു കോലിയുടെ പ്രകടനം.
2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെയാണ് നേരിട്ടത്. ആറ് വിക്കറ്റിന് ശ്രീലങ്ക കിരീടം സ്വന്തമാക്കിയ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ വിരാട് കോലിയായിരുന്നു. 58 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 77 റണ്‍സാണ് കോലി നേടിയത്. യുവരാജ്,രോഹിത്,ധോണി എന്നിവര്‍ക്കൊന്നും മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനെയാണ് നേരിട്ടത്. ഇന്ത്യ കൂട്ട ബാറ്റിങ് തകര്‍ച്ച നേരിട്ട മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോററായത്. 43 പന്തില്‍ നാല് ഫോറും ആറ് സിക്‌സുമടക്കം 76 റണ്‍സാണ് ഹര്‍ദിക് നേടിയത്. മത്സരത്തില്‍ 180 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ചിരവൈരികളായ പാകിസ്താനോട് തോറ്റതിന് ഇന്ത്യന്‍ ടീമിനെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications