വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതാ ക്രിക്കറ്റിലെ ഏറ്റവും സുന്ദരിയായ താരമാര് ? ടോപ് ഫൈവിനെ അറിയാം

ആധുനിക ക്രിക്കറ്റില്‍ പുരുഷ താരങ്ങള്‍ക്കുള്ള ആരാധക പിന്തുണ പോലെ തന്നെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും ആരാധക പിന്തുണ ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ സ്മൃതി മന്ദാന, പാകിസ്താന്റെ സനി മിര്‍, ഓസ്‌ട്രേലിയയുടെ എല്ലിസി പെറി തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ വലിയ ആരാധക പിന്തുണയുള്ളവരാണ്. പ്രകടനം മാത്രമല്ല ഇവരുടെ സൗന്ദര്യത്തിനും വലിയ ഫോളോവേഴ്‌സുണ്ടെന്നതാണ് വാസ്തവം. വനിതാ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും സൗന്ദര്യമുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

സന മിര്‍ (പാകിസ്താന്‍)

സന മിര്‍ (പാകിസ്താന്‍)

മുന്‍ പാകിസ്താന്‍ വനിതാ ടീം നായികയായ സന മിറിന് വലിയ ആരാധക പിന്തുണയുണ്ട്. കാഴ്ചയിലെ മനോഹാരിതകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പല ഫാന്‍സ് ഗ്രൂപ്പും സനക്കുണ്ട്. 35കാരിയായ സന 2019ലാണ് അവസാനമായി പാകിസ്താനുവേണ്ടി കളിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ സന 120 ഏകദിനത്തില്‍ നിന്ന് 151 വിക്കറ്റും 1630 റണ്‍സും 106 ടി20യില്‍ നിന്ന് 89 വികറ്റും 802 റണ്‍സും നേടിയിട്ടുണ്ട്.

എല്ലിസി പെറി (ഓസ്‌ട്രേലിയ)

എല്ലിസി പെറി (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയക്കായി ക്രിക്കറ്റ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായ എല്ലിസി പെറി തന്റെ മനോഹരമായ രൂപംകൊണ്ടും ആരാധക മനസില്‍ ഇടംപിടിച്ച താരങ്ങളിലൊരാളാണ്. ഓസ്‌ട്രേലിയക്കായി ക്രിക്കറ്റിലും സോക്കറിലും ലോകകപ്പ് കളിച്ച എല്ലിസി പെറിയുടെ പ്രകടനങ്ങള്‍ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങള്‍ ആരാധകര്‍ ആഘോഷിക്കാറുണ്ട്. 115 ഏകദിനത്തില്‍ നിന്ന് 3107 റണ്‍സും 152 വിക്കറ്റും 123 ടി20യില്‍ നിന്ന് 1243 റണ്‍സും 115 വിക്കറ്റും 30കാരിയായ എല്ലിസി നേടിയിട്ടുണ്ട്.

മിഗ്നോന്‍ ഡു പ്രീസ് (ദക്ഷിണാഫ്രിക്ക)

മിഗ്നോന്‍ ഡു പ്രീസ് (ദക്ഷിണാഫ്രിക്ക)

വനിതാ ക്രിക്കറ്റ് താരങ്ങളില്‍ വലിയ ആരാധക പിന്തുണ ലഭിച്ചിരുന്ന താരങ്ങളിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ മിഗ്നോര്‍ ഡു പ്രീസ്. ഇപ്പോഴും ക്രിക്കറ്റില്‍ താരം സജീവമാണ്. സാമൂഹ്യ മാധ്യമങ്ങളിലും വലിയ ഫോളോവേഴ്‌സ് മിഗ്നോറിനുണ്ട്. 137 ഏകദിനത്തില്‍ നിന്ന് 3443 റണ്‍സും 108 ടി20യില്‍ നിന്ന് 1750 റണ്‍സുമാണ് മിഗ്നോര്‍ നേടിയിട്ടുള്ളത്.

സാറാ ടെയ്‌ലര്‍ (ഇംഗ്ലണ്ട്)

സാറാ ടെയ്‌ലര്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ സാറാ ടെയ്‌ലറും സൗന്ദര്യം കൊണ്ട് ആരാധക മനസില്‍ ഇടം പിടിച്ച ക്രിക്കറ്റ് താരമാണ്. പ്രകടനത്തേക്കാളേറെ സാറാ ടെയ്‌ലറിന്റെ സൗന്ദര്യത്തിനാണ് ആരാധക പിന്തുണ കൂടുതല്‍. 32കാരിയായ താരം ഇപ്പോഴും ടീമില്‍ സജീവമാണ്. 126 ഏകദിനത്തില്‍ നിന്ന് 4056 റണ്‍സും 90 ടി20യില്‍ നിന്ന് 2177 റണ്‍സുമാണ് സാറാ ടെയ്‌ലറിന്റെ സമ്പാദ്യം.

സ്മൃതി മന്ദാന (ഇന്ത്യ)

സ്മൃതി മന്ദാന (ഇന്ത്യ)

ഇന്ത്യന്‍ താരം സ്മൃതി മന്ദാന വെടിക്കെട്ട് ബാറ്റിങ് ശൈലിയുള്ള ഓപ്പണറാണ്. സൗന്ദര്യംകൊണ്ടും ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട താരമാണ് മന്ദാന. മന്ദാനയുടെ ബാറ്റിങ് പ്രകടനങ്ങള്‍ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. 57 ഏകദിനങ്ങളില്‍ നിന്ന് 2182 റണ്‍സും 78 ടി20യില്‍ നിന്ന് 1782 റണ്‍സും സ്മൃതി മന്ദാന നേടിയിട്ടുണ്ട്.

Story first published: Monday, June 28, 2021, 17:16 [IST]
Other articles published on Jun 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X