IND vs ENG: എവേ ഏകദിനത്തിലെ വിജയകരമായ റണ്‍ചേസ്, തലപ്പത്ത് ഇംഗ്ലണ്ട്, പട്ടിക ഇതാ
പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിനാണ് വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 337 റണ്‍സ് വിജയലക്ഷ്യം 39 പന്ത് ബാക്കിനിര്‍ത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്. ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് വിജയകരമായി പിന്തുടര്‍ന്ന് നേടുന്ന വിജയം കൂടിയാണിത്. അടിച്ചുതകര്‍ത്ത ബെന്‍ സ്റ്റോക്‌സും (99) തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ജോണി ബെയര്‍സ്‌റ്റോയുമാണ് (124) ഇംഗ്ലണ്ട് ജയത്തിന് കരുത്ത് പകര്‍ന്നത്. ഏകദിനത്തില്‍ എവേ മത്സരങ്ങളില്‍ വിജയകരമായി റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച അഞ്ച് മത്സരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
തലപ്പത്ത് ഉള്ളത് ഇംഗ്ലണ്ടാണ്. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ സന്ദര്‍ശകരായെത്തി 361 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ ഇംഗ്ലണ്ടിനായി. ആറ് വിക്കറ്റിനാണ് ഈ മത്സരം ഇംഗ്ലണ്ട് ജയിച്ചത്. ക്രിസ് ഗെയ്‌ലിന്റെ (135) സെഞ്ച്വറിക്കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 360 എന്ന വമ്പന്‍ സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് അടിച്ചെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനായി ജേസന്‍ റോയിയും (123) ജോ റൂട്ടും (102) സെഞ്ച്വറി നേടിയപ്പോള്‍ എട്ട് പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. 2019ല്‍ ഇന്ത്യക്കെതിരേ 359 റണ്‍സാണ് അവര്‍ പിന്തുടര്‍ന്ന് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 13 പന്ത് ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ഇന്ത്യക്കായി ശിഖര്‍ ധവാനും (143),രോഹിത് ശര്‍മയും (95) തിളങ്ങിയപ്പോള്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (117),ആഷ്ടന്‍ ടെര്‍ണര്‍ (43 പന്തില്‍ 84*) എന്നിവരുടെ പ്രകടനത്തിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ വിജയിച്ചത്.
മൂന്നാം സ്ഥാനത്ത് ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ നേടിയ വിജയമാണ്. ഇന്ത്യയുടെ 336 റണ്‍സിനെ അനായാസമായി ഇംഗ്ലണ്ട് മറികടന്നു. ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് ഭീഷണി ഉയര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇത്.
നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും ഇന്ത്യയാണുള്ളത്. 2016ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ 331 റണ്‍സ് വിജയലക്ഷ്യം മറികടന്നപ്പോള്‍ 2012ല്‍ പാകിസ്താനെതിരേ 330 റണ്‍സും ഇന്ത്യ പിന്തുടര്‍ന്ന് വിജയം നേടി. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. മനീഷ് പാണ്ഡെയുടെ (104*) സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. ധാക്കയില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെയും തോല്‍പ്പിച്ചത്. വിരാട് കോലി (183) വെടിക്കെട്ട് പ്രകടനം നടത്തിയതാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications