For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഓരോ ടീമിനുവേണ്ടിയും ആദ്യമായി സെഞ്ച്വറി നേടിയത് ആര്? പട്ടിക ഇങ്ങനെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്നാല്‍ ബാറ്റിങ് വെടിക്കെട്ടിന്റെ ആഘോഷമാണ്. തട്ടുപൊളിപ്പന്‍ ബാറ്റിങ്ങുമായി ആരാധകരെ ആവേശം കൊള്ളിക്കുന്ന ഐപിഎല്ലിന്റെ ഈ സീസണ്‍ നടക്കുമോ ഇല്ലയോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ല. കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കാനുള്ള സാധ്യതയും ഏറെയാണ്. ഐപിഎല്‍ മാറ്റങ്ങളോടെ നടത്താന്‍ ബിസിസി ഐ ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇന്നും ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ബാറ്റിങ് ആഘോഷമാക്കുന്ന കുട്ടിക്രിക്കറ്റ് മാമാങ്കത്തില്‍ നിരവധി തവണ താരങ്ങള്‍ മൂന്നക്കം കടന്നിട്ടുണ്ട്. എന്നാല്‍ എല്ലാ ടീമുകള്‍ക്കൊപ്പവും ആദ്യമായി സെഞ്ച്വറി നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബ്രണ്ടന്‍ മക്കല്ലം (കൊല്‍ക്കത്ത)

ബ്രണ്ടന്‍ മക്കല്ലം (കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ആദ്യമായി സെഞ്ച്വറി നേടിയത് മുന്‍ ന്യൂസീലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലമാണ്. ഐപിഎല്ലിന്റെ 2008 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടിയായിരുന്നു മക്കല്ലത്തിന്റെ വെടിക്കെട്ട്. 73 പന്തില്‍ പുറത്താകാതെ 158 റണ്‍സാണ് മക്കല്ലം അടിച്ചെടുത്തത്. 10 ഫോറും 13 സിക്‌സും ഇതില്‍ ഉള്‍പ്പെടും.

മൈക്കിള്‍ ഹസി (ചെന്നൈ)

മൈക്കിള്‍ ഹസി (ചെന്നൈ)

മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ആദ്യമായി സെഞ്ച്വറി നേടിയത് മൈക്കിള്‍ ഹസിയാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ 116 റണ്‍സാണ് താരം നേടിയത്. എട്ട് ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടെയാണ് ഹസിയുടെ വെടിക്കെട്ട്.

സതന് ജയസൂര്യ (മുംബൈ)

സതന് ജയസൂര്യ (മുംബൈ)

മുംബൈ ഇന്ത്യന്‍സിനുവേണ്ടി ആദ്യമായി സെഞ്ച്വറി നേടിയത് ലങ്കന്‍ ഇടം കൈയന്‍ ഓപ്പണര്‍ സനത് ജയസൂര്യയാണ്. 2008ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട്. 48 പന്തില്‍ ഒമ്പത് ഫോറും 11 സിക്‌സും ഉള്‍പ്പെടെ 114 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതോടെ ചെന്നൈ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 14 ഓവറില്‍ മുംബൈ മറികടന്നു

ഷോണ്‍ മാര്‍ഷ് (പഞ്ചാബ്)

ഷോണ്‍ മാര്‍ഷ് (പഞ്ചാബ്)

കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി ആദ്യ സെഞ്ച്വറി നേടിയത് ഓസീസ് താരം ഷോണ്‍ മാര്‍ഷാണ്. 2008 ഐപിഎല്ലില്‍ രാജസ്ഥാനെതിരെയാണ് മാര്‍ഷിന്റെ തകര്‍പ്പന്‍ പ്രകടനം. 69 പന്തില്‍ 115 റണ്‍സാണ് മാര്‍ഷ് നേടിയത്. 11 ഫോറും ഏഴ് ഫോറും ഇതില്‍ ഉള്‍പ്പെടും. മത്സരത്തില്‍ 41 റണ്‍സിന് പഞ്ചാബ് വിജയിക്കുകയും ചെയ്തു.

ഡിവില്ലിയേഴ്‌സ് (ഡല്‍ഹി)

ഡിവില്ലിയേഴ്‌സ് (ഡല്‍ഹി)

ഡല്‍ഹിക്കുവേണ്ടി ആദ്യ സെഞ്ച്വറി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണ് നേടിയത്. 2009ല്‍ ചെന്നൈയ്‌ക്കെതിരെയായിരുന്നു എബിഡിയുടെ ബാറ്റിങ് വെടിക്കെട്ട്. 54 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 105 റണ്‍സാണ് അദ്ദേഹം നേടിയത്. മത്സരത്തില്‍ ഒമ്പത് റണ്‍സിന് ഡല്‍ഹി ജയിച്ചു

മനീഷ് പാണ്ഡെ (ബംഗളൂരു)

മനീഷ് പാണ്ഡെ (ബംഗളൂരു)

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ആദ്യ സെഞ്ച്വറി മനീഷ് പാണ്ഡെയുടെ വകയായിരുന്നു. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെയായിരുന്നു മനീഷിന്റെ പ്രകടനം. 73 പന്തില്‍ പുറത്താകാതെ 114 റണ്‍സാണ് മനീഷ് നേടിയത്. ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവും മനീഷാണ്.

യൂസഫ് പഠാന്‍ (രാജസ്ഥാന്‍)

യൂസഫ് പഠാന്‍ (രാജസ്ഥാന്‍)

രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ സെഞ്ച്വറി യൂസഫ് പഠാന്റെ ബാറ്റില്‍ നിന്നാണ് പിറന്നത്. 2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് യൂസഫിന്റെ മിന്നും പ്രകടനം. 37 പന്തില്‍ ഒമ്പത് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 100 റണ്‍സാണ് പഠാന്‍ നേടിയത്. മത്സരത്തില്‍ നാല് റണ്‍സിന് മുംബൈയോട് രാജസ്ഥാന്‍ തോറ്റു.

ഡേവിഡ് വാര്‍ണര്‍ (ഹൈദരാബാദ്)

ഡേവിഡ് വാര്‍ണര്‍ (ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായ വാര്‍ണര്‍ 2017ല്‍ കൊല്‍ക്കത്തയ്‌ക്കെതിരെയാണ് സെഞ്ച്വറി നേടിയത്. 59 പന്തില്‍ 10 ഫോറും എട്ട് സിക്‌സുമാണ് വാര്‍ണര്‍ നേടിയത്. മത്സരത്തില്‍ കൊല്‍ക്കത്തയെ 48 റണ്‍സിന് ഹൈദരാബാദ് പരാജയപ്പെടുത്തി. വാര്‍ണറിന്റെ മൂന്നാം ഐപിഎല്‍ സെഞ്ച്വറിയായിരുന്നു ഇത്.

Story first published: Saturday, March 21, 2020, 17:31 [IST]
Other articles published on Mar 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+