ഐപിഎല്ലെന്ന് പേര്, അടിയെല്ലാം വിദേശി താരങ്ങള്‍!
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന് പേര് മാത്രമേയുള്ളൂ, കളിക്കുന്നത് മൊത്തം വിദേശി കളിക്കാനാണ്. പുട്ടിന് പീര പോലെ ഇടയ്‌ക്കോരോ ഇന്ത്യന്‍ കളിക്കാര്‍ തിളങ്ങുന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ ഐ പി എല്‍ ഏഴാം സീസണിന്റെ ആദ്യപകുതി വിദേശി കളിക്കാര്‍ക്ക് സ്വന്തം.
മൈക് ഹസിയെയും കെവിന്‍ പീറ്റേഴ്‌സനെയും പോലുള്ള സൂപ്പറുകള്‍ക്ക് നിലയുറപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും മാക്‌സ് വെല്ലിനെയും ഡുമിനിയെയും പോലുള്ള യുവതാരങ്ങള്‍ വെടിക്കെട്ട് ബാറ്റിംഗും ഫീല്‍ഡിംഗുമായി ഐ പി എല്ലിന്റെ താരങ്ങളായിക്കഴിഞ്ഞു.
ബൗളിംഗില്‍ ഇന്ത്യന്‍ കളിക്കാര്‍ മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അതേസമയം റണ്‍വേട്ടയിലും സിക്‌സറുകളുടെ എണ്ണത്തിലും സ്ഥിതി മറിച്ചാണ്. വമ്പനടികളിലൂടെ കയ്യടി വാങ്ങുന്ന വിദേശി താരങ്ങളെ നോക്കൂ,

ഗ്ലെന്‍ മാക്‌സ് വെല്‍
ഐ പി എല്‍ ഏഴിന്റെ തരംഗമായിക്കഴിഞ്ഞു ഗ്ലെന്‍ മാക്‌സ് വെല്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍. ഏഴ് കളികളില്‍ നിന്നും 435 റണ്‍സാണ് ആളുടെ സമ്പാദ്യം. ഏറ്റവും കൂടുതല്‍ സിക്‌സും മാക്‌സ് വെല്ലിന്റെ പേരില്‍ തന്നെ. 27 എണ്ണം.

ഡ്വെയ്ന്‍ സ്മിത്ത്
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓപ്പണറായ സ്മിത്താണ് റണ്‍ വേട്ടയില്‍ രണ്ടാമന്‍. 24 സിക്‌സറുകള്‍ പറത്തി സ്മിത്ത് 339 റണ്‍സെടുത്തു ഇതുവരെ.

ബ്രണ്ടന്‍ മക്കുല്ലം
11 സിക്‌സടിച്ച മക്കുല്ലത്തിന്റെ സമ്പാദ്യം 314 റണ്‍സാണ്. റണ്ണടിച്ചതില്‍ മൂന്നാം സ്ഥാനത്താണ് മക്കുല്ലം.

ജെ പി ഡുമിനി
ഏറ്റവുമധികം റണ്‍സടിച്ചതില്‍ നാലാം സ്ഥാനത്തും വിദേശി താരം തന്നെ. 280 റണ്‍സാണ് ഡുമിനിയുടെ നേട്ടം. 12 സിക്‌സറുകളും ഈ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ അടിച്ചു.

ഡേവിഡ് വാര്‍ണര്‍
റണ്‍വേട്ടയില്‍ ആറാമതാണ് ഡേവിഡ് വാര്‍ണര്‍. 10 സിക്‌സും വാര്‍ണറിന്റെ പേരിലുണ്ട്

ഡേവിഡ് മില്ലര്‍
218 റണ്‍സാണ് പഞ്ചാബിന്റെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനായ മില്ലറിന്റെ നേട്ടം. 13 സിക്‌സറുകള്‍ മില്ലര്‍ പറത്തി.

പൊള്ളാര്‍ഡ്
10 സിക്‌സറുകളടക്കം 203 റണ്‍സടിച്ച പൊള്ളാര്‍ഡ് സ്റ്റാര്‍ക്കുമായുള്ള അടിപിടിയുടെ പേരിലും നോട്ടപ്പുള്ളിയായി.

സുനില്‍ നരേന്‍
വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരേന്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മയാണ് ലിസ്റ്റില്‍ മുന്നില്‍

ലസിത് മലിംഗ
മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ 11 വിക്കറ്റുകളോടെ അഞ്ചാം സ്ഥാനത്താണ്.

ക്രിസ് ലിന്‍
ഒരൊറ്റ മത്സരം മാത്രമേ കളിച്ചുള്ളൂ എങ്കിലും അമ്പരപ്പിക്കുന്ന ഒരു ക്യാച്ചിലൂടെ താരമായതാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുന്ന ഓള്‍റൗണ്ടര്‍ ക്രിസ് ലിന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications