For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ലേലത്തിന് കൊടിയിറങ്ങി... നറുക്കുവീണത് 60 പേര്‍ക്ക്, 'പേഴ്‌സ്' തുറക്കാതെ സിഎസ്‌കെ

40 ഇന്ത്യക്കാരും 20 വിദേശ താരങ്ങളുമാണ് വിറ്റുപോയത്

By Manu

ജയ്പൂര്‍: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലം കഴിഞ്ഞ ദിവസം നടന്നപ്പോള്‍ 60 താരങ്ങള്‍ക്കാണ് നറുക്കുവീണത്. 351 കളിക്കാര്‍ നേരത്തേ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് എട്ടു ഫ്രാഞ്ചൈസികളും കൂടി 60 കളിക്കാരെ പങ്കിട്ടത്.

ലേലത്തില്‍ വില്‍ക്കപ്പെട്ട 60 താരങ്ങളില്‍ 40ഉം ഇന്ത്യയില്‍ നിന്നുള്ളവരാണ്. ശേഷിച്ച 20 പേര്‍ വിദേശ താരങ്ങളാണ്. എട്ടു ഫ്രാഞ്ചൈകളും കൂടി ലേലത്തില്‍ വാങ്ങിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ലേലത്തില്‍ 25.50 കോടി രൂപയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ഉണ്ടായിരുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമംഗമായ ഹനുമാ വിഹാരിയെ രണ്ടു കോടിക്കു വാങ്ങിയാണ് അവര്‍ തുടക്കമിട്ടത്. ദക്ഷിണാഫ്രിക്കയുടെ കോളിന്‍ ഇന്‍ഗ്രാമിനു (6.4 കോടി) വേണ്ടിയാണ് ഡല്‍ഹി കൂടുതല്‍ തുക ചെലവഴിച്ചത്.
പുതുതായെത്തിയവര്‍- ഹനുമാ വിഹാരി (2 കോടി), അക്ഷര്‍ പട്ടേല്‍ (5), ഇഷാന്ത് ശര്‍മ (1.10), അങ്കുഷ് ബെയ്ന്‍സ് (20 ലക്ഷം), കോളിന്‍ ഇന്‍ഗ്രാം (6.4 കോടി), ഷെര്‍ഫെയ്‌ന് റൂതര്‍ഫോര്‍ഡ് (2), കീമോ പോള്‍ (50 ലക്ഷം), ജലജ് സക്‌സേന (20 ലക്ഷം), ബണ്ഡാരു അയ്യപ്പ (20 ലക്ഷം).

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

18.15 കോടി രൂപയുമായാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ലേലത്തിനെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലൂടെ ശ്രദ്ധേയനായ ശിവം ദുബെയെ അഞ്ചു കോടിക്കും വിന്‍ഡീസിന്റെ ബാറ്റിങ് സെന്‍സേഷനായ ഷിംറോണ്‍ ഹെറ്റ്‌മെയറെ 4.2 കോടിക്കും സ്വന്തമാക്കിയതാണ് ആര്‍സിബിയുടെ പ്രധാന നേട്ടങ്ങള്‍.
പുതുതായെത്തിയവര്‍- ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (4.2 കോടി), ഗുര്‍കീരത് സിങ് (50 ലക്ഷം), ദേവ്ദത്ത് പടിക്കല്‍ (20 ലക്ഷം), ശിവം ദുബെ (5 കോടി), ഹെന്റിച്ച് ക്ലാസെന്‍ (50 ലക്ഷം), ഹിമ്മത്ത് സിങ് (65 ലക്ഷം), മിലിന്ദ് കുമാര്‍ (20 ലക്ഷം), പ്രയസ് റായ് ബര്‍മന്‍ (1.5 കോടി), അക്ഷ്ദീപ് നാഥ് (3.6 കോടി).

കൊല്‍ക്കത്ത നൈറ്റ്‌േൈറഡഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌േൈറഡഴ്‌സ്

മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ലേലത്തില്‍ വലിയ നീക്കങ്ങളൊന്നും നടത്തിയിരുന്നില്ല. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റിനു (5 കോടി) വേണ്ടിയാണ് കെകെആര്‍ കൂടുതല്‍ പണം ചെലവഴിച്ചത്.
പുതുതായെത്തിയവര്‍- കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (5 കോടി), ലോക്കി ഫെര്‍ഗൂസന്‍ (1.6 കോടി), ആന്റിച്ച് നോര്‍ട്ടെ (20 ലക്ഷം), നിഖില്‍ നായിക്ക് (20 ലക്ഷം), ഹാരി ഗര്‍നെ (75 ലക്ഷം), പൃഥ്വിരാജ് യാറ (20 ലക്ഷം), ജോ ഡെന്‍ലി (1 കോടി), ശ്രീകാന്ത് മുന്ധെ (20 ലക്ഷം).

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ലേലത്തില്‍ സജീവമായം രംഗത്തുണ്ടായിരുന്ന ടീമുകളിലൊന്നാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. 13 കളിക്കാരെയാണ് പഞ്ചാബ് പുതുതായി തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്. പുതുമുഖം വരുണ്‍ ചക്രവര്‍ത്തിക്കായി 8.4 കോടിയാണ് പഞ്ചാബ് വാരിയെറിഞ്ഞത്. കൂടാതെ 7.2 കോടിക്കു ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനെയും 4.8 കോടിക്കു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെയും പഞ്ചാബ് വാങ്ങി.
പുതുതായെത്തിയവര്‍- മോയ്‌സസ് ഹെന്റിക്‌സ് (1 കോടി), നിക്കോളാസ് പ്യുറാന്‍ (4.2 കോടി), മുഹമ്മദ് ഷമി (4.8 കോടി), സര്‍ഫ്രാസ് ഖാന്‍ (25 ലക്ഷം), വരുണ്‍ ചക്രവര്‍ത്തി (8.4 കോടി), സാം കറെന്‍ (7.2 കോടി), ഹര്‍ദ്യുസ് വില്‍ജോന്‍ (75 ലക്ഷം), അര്‍ഷ്ദീപ് സിങ് (20 ലക്ഷം), ദര്‍ശന്‍ നല്‍ക്കാണ്ടെ (30 ലക്ഷം), പ്രഭ്‌സിമ്രാന്‍ സിങ് (4.8 കോടി), അഗ്നിവേശ് അയാച്ചി (20 ലക്ഷം), ഹര്‍പ്രീത് ബ്രാര്‍ (20 ലക്ഷം), മുരുഗന്‍ അശ്വിന്‍ (20 ലക്ഷം).

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ലേലത്തില്‍ വളരെ കുറച്ച് താരങ്ങളെ മാത്രമേ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയിട്ടുള്ളൂ. വെറും മൂന്നു കളിക്കാരാണ് പുതുതായി ഹൈദരാബാദിലെത്തിയത്.
പുതുതായെത്തിയവര്‍- വൃധിമാന്‍ സാഹ (1.2 കോടി), ജോണി ബെയര്‍സ്‌റ്റോ (2.2 കോടി), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (1 കോടി)

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ ഐപിഎല്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായി രണ്ടാമത്തെ സീസണിലും ലേലത്തിലെ വിലപിടിപ്പുള്ള താരത്തെ ടീമിലേക്കു കൊണ്ടുവന്നു. കഴിഞ്ഞ തവണ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ജയദേവ് ഉനാട്കട്ടിനെ 8.4 കോടിക്കാണ് രാജസ്ഥാന്‍ തിരികെ കൊണ്ടുവന്നത്.
പുതുതായെത്തിയവര്‍- ജയദേവ് ഉനാട്കട്ട് (8.4 കോടി), വരുണ്‍ ആരോണ്‍ (2.4 കോടി), ഒഷെയ്ന്‍ തോമസ് (1.1 കോടി), ശശാങ്ക് സിങ് (30 ലക്ഷം), ലിയാം ലിവിങ്‌സ്‌റ്റോണ്‍ (50 ലക്ഷം), ശുഭം രഞ്ജനെ (20 ലക്ഷം), മനന്‍ വോറ (20 ലക്ഷം), ആഷ്ടണ്‍ ടര്‍ണര്‍ (50 ലക്ഷം), റിയാന്‍ പരാഗ് (20 ലക്ഷം).

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

മൂന്നു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ മുന്‍ തവണത്തേത് പോലെ അധികം കളിക്കാരെയൊന്നും വാങ്ങിയിട്ടില്ല.
പുതുതായെത്തിയവര്‍- ലസിത് മലിങ്ക (2 കോടി), യുവരാജ് സിങ് (1 കോടി), അന്‍മോല്‍പ്രീത് സിങ് (80 ലക്ഷം), ബരീന്ദ്രര്‍ സ്രാന്‍ (3.4 കോടി), പങ്കജ് ജൈസ്വാള്‍ (20 ലക്ഷം), റാസിഖ് ദര്‍ (20 ലക്ഷം).

ചെന്നൈ സൂപ്പര്‍കിങ്‌സ്

ചെന്നൈ സൂപ്പര്‍കിങ്‌സ്

ലേലത്തില്‍ ഏറ്റവും കുറച്ച് കളിക്കാരെ വാങ്ങിയത് നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സാണ്. വെറും രണ്ടു താരങ്ങള്‍ മാത്രമേ പുതുതായി സിഎസ്‌കെയില്‍ എത്തിയിട്ടുള്ളൂ.
പുതുതായെത്തിയവര്‍- മോഹിത് ശര്‍മ (5 കോടി), റുതുരാജ് ഗെയ്ക്ക്‌വാദ് (20 ലക്ഷം)

Story first published: Wednesday, December 19, 2018, 10:55 [IST]
Other articles published on Dec 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+