Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ക്ക് എല്ലാം ടീം, സെല്‍ഫിഷ് ഇന്നിങ്‌സ് കളിക്കില്ല, ക്രിക്കറ്റിലെ അഞ്ച് സംഭവങ്ങളിതാ

ക്രിക്കറ്റില്‍ ടീമിന്റെ പ്രകടനത്തോടൊപ്പം വ്യക്തിഗത പ്രകടനവും ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ടീമില്‍ സ്ഥിര സ്ഥാനം ലഭിക്കാന്‍ വ്യക്തിപരമായി മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അതിനായി കരുതലോടെ ബാറ്റ് ചെയ്യുന്ന പല താരങ്ങളെയും ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. എന്നാല്‍ മറ്റ് താരങ്ങള്‍ക്ക് വേണ്ടി സ്വയം ബലിയാടാവുകയും ടീമിനുവേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറാവുകയും ചെയ്യുന്ന ചില താരങ്ങളുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ അത്തരത്തിലുള്ള പ്രമുഖരായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ഇന്ത്യക്കൊപ്പം വലിയ പ്രതീക്ഷയോടെ തുടങ്ങുകയും എന്നാല്‍ ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ സാധിക്കാതെ പോവുകയും ചെയ്ത താരമാണ് റോബിന്‍ ഉത്തപ്പ. സഹതാരങ്ങള്‍ക്കുവേണ്ടി സ്വന്തം ഇന്നിങ്‌സ് നോക്കാതെ വിട്ടുവീഴ്ച ചെയ്യാന്‍ ഇവര്‍ക്ക് മടിയില്ല. രോഹിത് ശര്‍മ 264 റണ്‍സ് നേടിയ മത്സരത്തില്‍ അവസാന സമയത്ത് റോബിന്‍ ഉത്തപ്പയായിരുന്നു നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്നു. തന്റെ ഇന്നിങ്‌സ് നോക്കാതെ രോഹിതിന് റെക്കോഡ് സ്‌കോറിലേക്കെത്താന്‍ സ്‌ട്രൈക്ക് മാറി കളിക്കുകയാണ് ഉത്തപ്പ ചെയ്തത്. അന്ന് 16 പന്തില്‍ 16 റണ്‍സായിരുന്നു ഉത്തപ്പക്ക് നേടാനായത്.

മൈക്കല്‍ ക്ലാര്‍ക്ക്

മൈക്കല്‍ ക്ലാര്‍ക്ക്

ഇന്ത്യക്കെതിരേ 2012ല്‍ പുറത്താവാതെ 329 റണ്‍സ് മൈക്കല്‍ ക്ലാര്‍ക്ക് നേടിയിട്ടുണ്ട്. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന ക്ലാര്‍ക്കിന് അന്ന് ചിലപ്പോള്‍ മാത്യു ഹെയ്ഡന്റെയോ (380) ബ്രയാന്‍ ലാറയുടെയോ (400) റെക്കോഡ് തകര്‍ക്കാനുള്ള അവസരം മുന്നിലുണ്ടായിരുന്നു. എന്നാല്‍ ടീമിന്റെ വിജയത്തിന് മാത്രം പ്രാധാന്യം നല്‍കിയ അദ്ദേഹം പുറത്താവാതെ 329 റണ്‍സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മത്സരത്തില്‍ ഇന്നിങ്‌സിനും 68 റണ്‍സിനും ഓസ്‌ട്രേലിയ ജയിക്കുകയും ചെയ്തു.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിങ് കരുത്തിനെക്കുറിച്ച് അറിയാത്തതായി ആരുമില്ല. എന്നാല്‍ ടീമിനുവേണ്ടി തന്റെ ശൈലിയെ പെട്ടെന്ന് തിരുത്തിയ എബി ഡിവില്ലിയേഴ്‌സിന്റെ പ്രകടനം അദ്ദേഹത്തിന്റെ ടീമിനോടുള്ള ഉത്തരവാദിത്തത്തിന്റെ അടയാളമാണ്. 2012ല്‍ ഓസ്‌ട്രേലിയക്കെതിരേ 220 പന്തില്‍ 33 റണ്‍സാണ് അദ്ദേഹം നേടിയത്. എബിഡിയുടെ ഈ പ്രകടനം മത്സരം സമനിലയിലാക്കുകയും ചെയ്തു.

ഗ്രെയിം സ്മിത്ത്

ഗ്രെയിം സ്മിത്ത്

ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രെയിം സ്മിത്താണ് നാലാം സ്ഥാനത്ത്. 2009ല്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ സ്മിത്തിന്റെ വിരലിന് പരിക്കേറ്റ് റിട്ടേര്‍ഡ് ഹട്ട് ചെയ്യേണ്ടി വന്നു. എന്നാല്‍ 8.2 ഓവര്‍ ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പതാം വിക്കറ്റും നഷ്ടമായതോടെ പൊട്ടിയ വിരലുമായി സ്മിത്ത് ബാറ്റ് ചെയ്യാനെത്തി. മത്സരം ദക്ഷിണാഫ്രിക്ക തോറ്റെങ്കിലും സ്മിത്തിന്റെ ടീമിനോടുള്ള ഉത്തരവാദിത്തം വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടു.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണറാണ് വീരേന്ദര്‍ സെവാഗ്. 2008ല്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ നാലാം ദിനത്തിന്റെ അവസാന സെക്ഷനില്‍ ഇന്ത്യക്ക് മുന്നില്‍ 387 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം സമനിലക്ക് ശ്രമിച്ച് അമിത പ്രതിരോധത്തിലൂടെ പുറത്തായപ്പോള്‍ സെവാഗ് 68 പന്തില്‍ നേടിയത് 83 റണ്‍സ്. ടീമിന്റെ ജയത്തിനായി സെവാഗ് അത്തരത്തിലൊരു ശ്രമം നടത്തിയത് പ്രശംസനീയമായിരുന്നു.

Story first published: Saturday, July 10, 2021, 15:29 [IST]
Other articles published on Jul 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+