'കളിച്ചാല്‍ ഓപ്പണറായി മാത്രം', കൂടുതല്‍ ഇന്നിങ്‌സ് കളിച്ച താരങ്ങളിതാ, തലപ്പത്ത് ഇന്ത്യക്കാരന്‍
ഒരു പൊസിഷനില്‍ത്തന്നെ ബാറ്റ് ചെയ്ത് വലിയ കരിയര്‍ സൃഷ്ടിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ബാബര്‍ അസാം തുടങ്ങിയവരെല്ലാം സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്തിട്ടുള്ളവരാണ്. എന്നാല്‍ ഓപ്പണറായി മാത്രം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ചില താരങ്ങളുണ്ട്. മറ്റ് പൊസിഷനുകളില്‍ ഇതുവരെ ബാറ്റ് ചെയ്യാതെ കൂടുതല്‍ ഇന്നിങ്‌സ് ഓപ്പണറായി കളിച്ച അഞ്ച് താരങ്ങളിതാ.

ശിഖര്‍ ധവാന്‍ (ഇന്ത്യ)
ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറായ ശിഖര്‍ ധവാനാണ് ഈ പട്ടികയില്‍ തലപ്പത്ത്. ഓപ്പണറായി മാത്രമാണ് ധവാന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ടുള്ളത്. 260 ഇന്നിങ്‌സുകളാണ് മൂന്ന് ഫോര്‍മാറ്റിലുമായി ഓപ്പണറെന്ന നിലയില്‍ ധവാന്‍ കളിച്ചത്. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിക്കുന്നത് ധവാനാണ്. 34 ടെസ്റ്റില്‍ നിന്ന് 2315 റണ്‍സും 142 ഏകദിനങ്ങളില്‍ നിന്ന് 5977 റണ്‍സും 64 ടി20യില്‍ നിന്ന് 1673 റണ്‍സുമാണ് ധവാന്‍ ഇന്ത്യക്കായി നേടിയത്.

കൃഷ്ണാമാചാരി ശ്രീകാന്ത് (ഇന്ത്യ)
മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്താണ് ഈ റെക്കോഡിലെ രണ്ടാം സ്ഥാനക്കാരന്‍. ടെസ്റ്റിലും ഏകദിനത്തിലുമായി 217 ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. 43 ടെസ്റ്റില്‍ നിന്ന് 29.88 ശരാശരിയില്‍ 2062 റണ്‍സും 146 ഏകദിനത്തില്‍ നിന്ന് 28.61 ശരാശരിയില്‍ 4091 റണ്‍സും ശ്രീകാന്ത് നേടി. 25 ഏകദിന വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞപ്പോഴെല്ലാം ഓപ്പണര്‍ ബാറ്റ്‌സ്മാനായി ശ്രീകാന്ത് ഉണ്ടായിരുന്നു.

ബില്‍ ലൗറി (ഓസ്‌ട്രേലിയ)
മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ബില്‍ ലൗറിയാണ് പട്ടികയിലെ മൂന്നാമന്‍. ഓപ്പണറെന്ന നിലയില്‍ മാത്രമാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. 124 ഇന്നിങ്‌സുകള്‍ അദ്ദേഹത്തിന്റെ കരിയറിലുള്‍പ്പെടും. 67 ടെസ്റ്റില്‍ നിന്ന് 46.32 ശരാശരിയില്‍ 5243 റണ്‍സും ഒരു ഏകദിനത്തില്‍ നിന്ന് 27 റണ്‍സുമാണ് അദ്ദേഹം നേടിയത്. 1961ല്‍ അരങ്ങേറ്റം കുറിച്ച് 1971ല്‍ അദ്ദേഹം വിരമിച്ചിരുന്നു.

ക്രിസ് ബ്രോഡ് (ഇംഗ്ലണ്ട്)
നിലവിലെ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പിതാവായ ക്രിസ് ബ്രോഡാണ് ഈ പട്ടികയിലെ നാലാമന്‍. 78 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഓപ്പണറായി കളിച്ചത്. മറ്റൊരു ബാറ്റിങ് പൊസിഷനിലും അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. 25 ടെസ്റ്റില്‍ നിന്ന് 1661 റണ്‍സും 34 ഏകദിനത്തില്‍ നിന്ന് 1361 റണ്‍സും അദ്ദേഹം നേടി. മീഡിയം പേസര്‍കൂടിയായിരുന്ന അദ്ദേഹത്തിന് ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല.

കോണ്‍റാഡ് ഹാന്റെ (വെസ്റ്റ് ഇന്‍ഡീസ്)
മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരമായ കോണ്‍റാഡ് ഹന്‍ഡിയാണ് പട്ടികയിലെ അഞ്ചാമന്‍. ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 78 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്തു. 45.06 ശരാശരിയില്‍ 3245 റണ്‍സ് ഈ വലംകൈയന്‍ ഓപ്പണറുടെ പേരിലുണ്ട്. എട്ട് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 1958-1967വരെയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications