വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: യുവി, ഗംഭീര്‍, മക്കുല്ലം പുറത്ത്!! ഒഴിവാക്കി ടീമുകള്‍, ലിസ്റ്റ് ഇങ്ങനെ...

ഫ്രാഞ്ചൈസികള്‍ ലിസ്റ്റ് സമര്‍പ്പിച്ചു

By Manu
പ്രമുഖരെ ഒഴിവാക്കി ടീമുകൾ | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലം ഡിസംബറില്‍ നടക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയവരുടെയും ലിസ്റ്റ് ഐപിഎല്‍ ഭരണസമിതിക്കു സമര്‍പ്പിച്ചു. 15നായിരുന്നു ഫ്രാഞ്ചൈസികള്‍ അന്തിമ പട്ടിക സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തിയ്യതി. എട്ടു ടീമുകളും കഴിഞ്ഞ ദിവസം ലിസ്റ്റ് നല്‍കിയതോടെ ലേലത്തില്‍ ഇടം പിടിച്ചേക്കാവുന്ന താരങ്ങളെക്കുറിച്ച് ധാരണയായി.

വനിതാ ടി20 ലോകകപ്പ്: ഹാട്രിക്ക് വിജയത്തോടെ ഇന്ത്യ സെമിയില്‍... ഐറിഷ്പ്പടയെ തരിപ്പണമാക്കിവനിതാ ടി20 ലോകകപ്പ്: ഹാട്രിക്ക് വിജയത്തോടെ ഇന്ത്യ സെമിയില്‍... ഐറിഷ്പ്പടയെ തരിപ്പണമാക്കി

മിന്നും ജയത്തോടെ റൂണിക്ക് യാത്രയപ്പ്... വിടവാങ്ങല്‍ മല്‍സരത്തില്‍ ഇതിഹാസത്തിന് ഗോളില്ല മിന്നും ജയത്തോടെ റൂണിക്ക് യാത്രയപ്പ്... വിടവാങ്ങല്‍ മല്‍സരത്തില്‍ ഇതിഹാസത്തിന് ഗോളില്ല

ചില വമ്പന്‍ താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സൂപ്പര്‍ താരങ്ങളായ യുവരാജ് സിങ്, ഗൗതം ഗംഭീര്‍ എന്നിവരെല്ലാം ഒഴിവാക്കപ്പെട്ടവരുടെ നിരയിലുണ്ട്. ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ താരങ്ങളും ഒഴിവാക്കിയ കളിക്കാരും ആരൊക്കെയാണെന്നു നോക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

മൂന്നു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരവും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിനെ അടുത്തിടെ ടീമിലേക്കു കൊണ്ടുവന്നിരുന്നു. നാലു വിദേശ താരങ്ങളടക്കം 10 പേരെ പുതിയ സീസണില്‍ ടീമില്‍ നിന്നൊഴിവാക്കിയതായി മുംബൈ അറിയിച്ചു. ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുമിനി, ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് എന്നിവരൊന്നും അടുത്ത സീസണില്‍ മുംബൈ നിരയിലുണ്ടാവില്ല.

ഒഴിവാക്കപ്പെട്ടവര്‍- സൗരഭ് തിവാരി, പ്രദീപ് സാങ്വാന്‍, മൊഹ്‌സിന്‍ ഖാന്‍, എംഡി നിധീഷ്, ശരദ് ലുംബ, തജീന്ദര്‍ സിങ് ധില്ലണ്‍, ജെപി ഡുമിനി, പാറ്റ് കമ്മിന്‍സ്, മുസ്ഫിസുര്‍ റഹ്മാന്‍, അകില ധനഞ്ജയ.

നിലനിര്‍ത്തിയവര്‍- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്രുനാല്‍ പാണ്ഡ്യ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, മയാങ്ക് മര്‍ക്കാണ്ഡെ, രാഹുല്‍ ചഹര്‍, അനുകുല്‍ റോയ്, സിദ്ധേഷ് ലാദ്, ആദിത്യ താരെ, കിരോണ്‍ പൊള്ളാര്‍ഡ്, ബെന്‍ കട്ടിങ്, മിച്ചെല്‍ മക്ലെനഗന്‍, ആദം മില്‍നെ, ജാസണ്‍ ബെഹറന്‍ഡോര്‍ഫ്

ശേഷിച്ച ഒഴിവുകള്‍- ഏഴ് (ആറ് ഇന്ത്യന്‍, 1 വിദേശി)

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

തികച്ചും അപ്രതീക്ഷിതമായാണ് കഴിഞ്ഞ സീസണിലെ ക്യാപ്റ്റനു സൂപ്പര്‍ താരവുമായ ഗൗതം ഗംഭീറിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമില്‍ നിന്നും ഒഴിവാക്കിയത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. എന്നാല്‍ ഡല്‍ഹിക്കു തുടര്‍ച്ചയായി തോല്‍വികള്‍ നേരിട്ടതിനെ തുടര്‍ന്ന് നായകസ്ഥാനമൊഴിഞ്ഞ ഗംഭീര്‍ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഗംഭീറിനെക്കൂടാതെ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി എന്നിവരും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്.

ഒഴിവാക്കപ്പെട്ടവര്‍- ഗൗതം ഗംഭീര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് ഷമി, ജാസണ്‍ റോയ്, ഗുര്‍കീരത് മന്‍, ഡാന്‍ ക്രിസ്റ്റ്യന്‍, സയാന്‍ ഘോഷ്, ലിയാം പ്ലങ്കെറ്റ്, ജൂനിയര്‍ ഡാല, നമാന്‍ ഓജ.

നിലനിര്‍ത്തിയവര്‍- ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, റിഷഭ് പന്ത്, മന്‍ജ്യോത് കല്‍റ, കോളിന്‍ മണ്‍റോ, ക്രിസ് മോറിസ്, ജയന്ത് യാദവ്, രാഹുന്‍ ടെവാട്ടിയ, ഹര്‍ഷല്‍ പട്ടേല്‍, അമിത് മിശ്ര, കാഗിസോ റബാദ, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ലാമിച്ചാനെ, ആവേശ് ഖാന്‍.

ശേഷിച്ച ഒഴിവുകള്‍- 10 (ഇന്ത്യന്‍ 7, വിദേശി 3)

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് അപ്രതീക്ഷിത മാറ്റങ്ങളൊന്നും ടീമില്‍ വരുത്തിയിട്ടില്ല. കഴിഞ്ഞ സീസണിലെ 25 അംഗ സംഘത്തിലെ 22 പേരെയും സിഎസ്‌കെ നിലനിര്‍ത്തി. മൂന്നു പേര്‍ മാത്രമാണ് ഒഴിവാക്കപ്പെട്ടത്.

ഒഴിവാക്കപ്പെട്ടവര്‍- മാര്‍ക്ക് വുഡ്, ക്ഷിതിസ് ശര്‍മ, കനിഷ്‌ക് സേത്ത്.

നിലനിര്‍ത്തിയവര്‍- എംഎസ് ധോണി, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, ഡ്വയ്ന്‍ ബ്രാവോ, കാണ്‍ ശര്‍മ, ഷെയ്ന്‍ വാട്‌സന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, അമ്പാട്ടി റായുഡു, മുരളി വിജയ്, ഹര്‍ഭജന്‍ സിങ്, ഫഫ് ഡുപ്ലെസി, സാം ബില്ലിങ്‌സ്, ഇമ്രാന്‍ താഹിര്‍, ദീപക് ചഹര്‍, ലുംഗിസാനി എന്‍ഗിഡി, കെ എം ആസിഫ്, എന്‍ ജഗദീശന്‍, മോനു സിങ്, ധ്രുവ് ഷോറെ, ചൈതന്യ ബിഷ്‌നോയ്, ഡേവിഡ് വില്ലി, മിച്ചെല്‍ സാന്റ്‌നര്‍.

ശേഷിച്ച ഒഴിവുകള്‍- 2 (ഇന്ത്യന്‍ 2)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മലയാളി താരം സച്ചിന്‍ ബേബിയുള്‍പ്പെടെ എട്ടു കളിക്കാരെയാണ് പുതിയ സീസണിനു മുന്നോടിയായി ഒഴിവാക്കിയത്.

ഒഴിവാക്കിയവര്‍- സച്ചിന്‍ ബേബി, തന്‍മയ് അഗര്‍വാള്‍, വൃധിമാന്‍ സാഹ, ക്രിസ് ജോര്‍ഡന്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, അലെക്‌സ് ഹെയ്ല്‍സ്, ബിപുല്‍ ശര്‍മ, സയ്ദ് മെഹ്ദി ഹസന്‍.

നിലനിര്‍ത്തിയവര്‍- ഡേവിഡ് വാര്‍ണര്‍, ബേസില്‍ തമ്പി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ഹൂഡ, മനീഷ് പാണ്ഡെ, നടരാജന്‍, റിക്കി ഭൂയ്, സന്ദീപ് ശര്‍മ, ശ്രീവത്സ് ഗോസ്വാമി, സിദ്ധാര്‍ഥ് കൗള്‍, സയ്ദ് ഖലീല്‍ അഹമ്മദ്, യൂസുഫ് പഠാന്‍, ബില്ലി സ്റ്റാന്‍ലേക്ക്, കെയ്ന്‍ വില്ല്യംസണ്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഷാക്വിബുല്‍ ഹസന്‍.

ശേഷിച്ച ഒഴിവുകള്‍- 5 (ഇന്ത്യന്‍ 3, വിദേശി 2)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഇതുവരെ ഐരിഎല്‍ കിരീടം നേടിയിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒരുപിടി താരങ്ങളയാണ് ടീമില്‍ നിന്നൊഴിവാക്കിയത്. 11 കളിക്കാരെ ആര്‍സിബി വേണ്ടെന്നു വച്ചു. ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലം, കിവീസിന്റെ തന്നെ കോറി ആന്‍ഡേഴ്‌സന്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്.

ഒഴിവാക്കപ്പെട്ടവര്‍- ക്വിന്റണ്‍ ഡികോക്ക്, മന്‍ദീപ് സിങ്, ബ്രെന്‍ഡന്‍ മക്കുല്ലം, ക്രിസ് വോക്‌സ്, കോറി ആന്‍ഡേഴ്‌സന്‍, സര്‍ഫ്രാസ് ഖാന്‍, പവന്‍ ദേശ്പാണ്ഡെ, മനന്‍ വോറ, മുരുഗന്‍ അശ്വിന്‍, അനിരുദ്ധ് ജോഷി, അനികേത് ചൗധരി.

നിലനിര്‍ത്തിയവര്‍- വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹല്‍, കോളിന്‍ ഡിഗ്രാന്‍ഡോം, പാര്‍ഥീവ് പട്ടേല്‍, പവന്‍ നേഗി, കുല്‍വന്ദ് ഖെജ്രോലിയ, മോയിന്‍ അലി, നതാന്‍ കോള്‍ട്ടര്‍ നൈല്‍, ടിം സോത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി.

ശേഷിച്ച ഒഴിവുകള്‍- 10 (ഇന്ത്യന്‍ 8, വിദേശി 2)

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ ഐപിഎല്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ചില പ്രമുഖ താരങ്ങളെ പുതിയ സീസണില്‍ ഒഴിവാക്കി. കഴിഞ്ഞ ലേലത്തില്‍ കോടികള്‍ വാരിയെറിഞ്ഞ് കൊണ്ടുവന്ന പേസര്‍ ജയദേവ് ഉനാട്കട്ടിനെയും രാജസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്.

ഒഴിവാക്കിയവര്‍- ഡാര്‍സി ഷോര്‍ട്ട്, ഹെന്റിച്ച് ക്ലാസെന്‍, ബെന്‍ ലോഗ്ലിന്‍, ഡെയ്ന്‍ പീറ്റേഴസന്‍, സഹീര്‍ ഖാന്‍, ദുഷ്മന്ത ചമീര, ജയദേവ് ഉനാട്കട്ട്, അനുരീത് സിങ്, അങ്കിത് ശര്‍മ, ജതിന്‍ സക്‌സേന.

നിലനിര്‍ത്തിയവര്‍- അജിങ്ക്യ രഹാനെ, കൃഷ്ണപ്പ ഗൗതം, സഞ്ജു സാംസണ്‍, ശ്രേയസ് ഗോപാല്‍, ആര്യമാന്‍ ബിര്‍ള, സുദേശന്‍ മിഥുന്‍, പ്രശാന്ത് ചോപ്ര, സ്റ്റുവര്‍ട്ട് ബിന്നി, രാഹുല്‍ ത്രിപാഠി, ധവാല്‍ കുല്‍ക്കര്‍ണി, മഹില്‍ ലൊംറോര്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, ഇഷ് സോധി.

ശേഷിച്ച ഒഴിവുകള്‍- 9 (ഇന്ത്യന്‍ 6, വിദേശി 3)

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ യുവരാജ് സിങിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് അടുത്ത സീസണില്‍ വേണ്ടെന്നു വച്ചത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും യുവി അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷവെയാണ് അദ്ദേഹം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്.

ഒഴിവാക്കപ്പെട്ടവര്‍- യുവരാജ് സിങ്, ആരോണ്‍ ഫിഞ്ച്, അക്ഷര്‍ പട്ടേല്‍, മോഹിത് ശര്‍മ, ബരീന്ദര്‍ സ്രാന്‍, ബെന്‍ ഡ്വാര്‍ഷിയസ്, മനോജ് തിവാരി, അക്ഷദീപ് സിങ്, പ്രദീപ് സാഹു, മയാങ്ക് ഡഗര്‍, മന്‍സൂര്‍ ധര്‍.

നിലനിര്‍ത്തിയവര്‍- ലോകേഷ് രാഹുല്‍, ക്രിസ് ഗെയ്ല്‍, ആന്‍ഡ്രു ടൈ, മയാങ്ക് അഗര്‍വാള്‍, അങ്കിത് രാജ്പൂത്ത്, മുജീബുര്‍ റഹ്മാന്‍, കരുണ്‍ നായര്‍, ഡേവിഡ് മില്ലര്‍, ആര്‍ അശ്വിന്‍.

ശേഷിച്ച ഒഴിവുകള്‍- 15 (ഇന്ത്യന്‍ 11, വിദേശി 4)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ടീമിന്റെ കുന്തമുനകളായ മൂന്നു വിദേശി താരങ്ങള്‍ സുനില്‍ നരെയ്ന്‍, ക്രിസ് ലിന്‍, ആന്ദ്രെ റസ്സല്‍ എന്നിവരെ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പുതിയ സീസണിലും നിലനിര്‍ത്തി. എന്നാല്‍ ടീമിലെ മറ്റു വിദേശ താരങ്ങളെയെല്ലാം കെകെആര്‍ ഒഴിവാക്കുകയും ചെയ്തു.

ഒഴിവാക്കപ്പെട്ടവര്‍- മിച്ചെല്‍ സ്റ്റാര്‍ക്ക്, മിച്ചെല്‍ ജോണ്‍സന്‍, ടോം കറെന്‍, കാമറോണ്‍ ഡെല്‍പോര്‍ട്ട്, ജൊനാതന്‍ സിയേള്‍സ്, ഇഷാങ്ക് ജൊഗ്ഗി, അപൂര്‍വ്വ് വംഖാഡെ, വിനയ് കുമാര്‍.

നിലനിര്‍ത്തിയവര്‍- ദിനേഷ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ശുഭ്മാന്‍ ഗില്‍, പ്രധീഷ് കൃഷ്ണ, ശിവം മാവി, നിതീഷ് റാണ, കമലേഷ് നാഗര്‍കോട്ടി, റിങ്കു സിങ്, കുല്‍ദീപ് യാദവ്, പിയൂഷ് ചൗള.

ശേഷിച്ച ഒഴിവുകള്‍- 12 (ഇന്ത്യ 7, വിദേശി 5)

Story first published: Friday, November 16, 2018, 11:08 [IST]
Other articles published on Nov 16, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X