വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അത്ഭുതങ്ങള്‍ സംഭവിക്കണം; ഏകദിനത്തില്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത റെക്കോഡുകള്‍

മുംബൈ: ലോക ക്രിക്കറ്റില്‍ ഇക്കാലമത്രയും ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ച താരങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, വിരാട് കോലി, എം എസ് ധോണി, രോഹിത് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെല്ലാം തങ്ങളുടേതായ അടയാളപ്പെടുത്തലുകള്‍ നടത്തിയവരാണ്. ഏകദിന ക്രിക്കറ്റിലെ റെക്കോഡ് ബുക്ക് പരിശോധിച്ചാല്‍ അതില്‍ നിര്‍ണ്ണായക നേട്ടങ്ങളുമായി ഇന്ത്യന്‍ താരങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഏകദിനത്തില്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത പ്രധാന റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (രോഹിത് ശര്‍മ 264)

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (രോഹിത് ശര്‍മ 264)

ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടത്തില്‍ രോഹിത് ശര്‍മയെ മറികടക്കുക എളുപ്പമാവില്ല.2014ല്‍ ശ്രീലങ്കയ്‌ക്കെതിരേ 173 പന്തില്‍ 264 റണ്‍സാണ് രോഹിത് നേടിയത്. 33 ബൗണ്ടറിയും 9 സിക്‌സും ഇതില്‍ ഉള്‍പ്പെടും. മൂന്ന് തവണ ഏകദിനത്തില്‍ രോഹിത് ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ താരങ്ങള്‍ നിരവധിയുണ്ടെങ്കിലും 250ന് മുകളില്‍ നേടിയ ഏക താരം രോഹിതാണ്.

ചാമിന്ദ വാസിന്റെ മികച്ച ബൗളിങ് പ്രകടനം

ചാമിന്ദ വാസിന്റെ മികച്ച ബൗളിങ് പ്രകടനം

ഏകദിനത്തിലെ മികച്ച ബൗളിങ് പ്രകടം ശ്രീലങ്കയുടെ ചാമിന്ദ വാസിന്റെ പേരിലാണ്. സിംബാബ്‌വെയ്‌ക്കെതിരേ 19 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റാണ് വാസ് നേടിയത്. എട്ട് ഓവറില്‍ നിന്നാണ് ഈ നേട്ടം. ഇതില്‍ മൂന്ന് ഓവര്‍ മെയ്ഡനായിരുന്നു. ഈ എട്ട് വിക്കറ്റ് നേട്ടത്തില്‍ ഹാട്രിക്ക് നേട്ടവുമുണ്ടായിരുന്നു. രണ്ടാമത്തെ മികച്ച ബൗളിങ് പ്രകടനം പാക് താരം അഫ്രീദിയുടെ പേരിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 12 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ്.

ഓപ്പണറായി സച്ചിന്‍ നേടിയത് 15,310 റണ്‍സ്

ഓപ്പണറായി സച്ചിന്‍ നേടിയത് 15,310 റണ്‍സ്

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡ് ചിലപ്പോള്‍ തകര്‍ക്കപ്പെട്ടേക്കാമെങ്കിലും ഓപ്പണറെന്ന നിലയില്‍ നേടിയ 15310 റണ്‍സിന്റെ റെക്കോഡ് തകര്‍ക്കപ്പെടുക എളുപ്പമാവില്ല. 9146 റണ്‍സ് നേടിയ ഗാംഗുലിയാണ് ഈ റെക്കോഡില്‍ സച്ചിന് താഴെയുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരം. 51 സെഞ്ച്വറിയുള്‍പ്പെടെ 18426 റണ്‍സാണ് സച്ചിന്റെ ഏകദിനത്തിലെ സമ്പാദ്യം.340 ഇന്നിങ്‌സിലാണ് സച്ചിന്‍ ഓപ്പണറായത്. 48.30ആണ് അദ്ദേഹത്തിന്റെ ശരാശരി.

ഏകദിന ലോകകപ്പിലെ തുടര്‍ച്ചയായി കൂടുതല്‍ ജയം

ഏകദിന ലോകകപ്പിലെ തുടര്‍ച്ചയായി കൂടുതല്‍ ജയം

ഏകദിന ലോകകപ്പില്‍ തോല്‍വി അറിയാതെ കൂടുതല്‍ ജയമെന്ന ഓസീസ് ടീമിന്റെ റെക്കോഡ് തകര്‍ക്കുക എളുപ്പമല്ല. 1999,2003,2007ലെ ലോകകപ്പ് ഓസീസ് തുടര്‍ച്ചയായി അലമാരയിലെത്തിച്ചു. തോല്‍വി അറിയാതെ ലോകകപ്പില്‍ 25 മത്സരങ്ങളാണ് ഓസീസ് ടീം പൂര്‍ത്തിയാക്കിയത്. അക്കാലത്ത് ലോക ക്രിക്കറ്റിനെ അടക്കിഭരിക്കുകയായിരുന്നു ഓസ്‌ട്രേലിയ. ഹെയ്ഡന്‍,ഗില്‍ക്രിസ്റ്റ്,സ്റ്റീവ് വോ,പോണ്ടിങ്,ഡാമിയന്‍ മാര്‍ട്ടിന്‍,ആന്‍ഡ്രൂ സൈമന്‍സ്,ഗ്ലെന്‍ മഗ്രാത്ത്,ഷെയ്ന്‍ വോണ്‍,ബ്രെറ്റ് ലീ തുടങ്ങി ഏവരേയും വിറപ്പിക്കുന്ന ടീമായിരുന്നു ഓസീസിന്റേത്.

ക്യാപ്റ്റനെന്ന നിലയില്‍ പോണ്ടിങ്ങിന്റെ റെക്കോഡ്

ക്യാപ്റ്റനെന്ന നിലയില്‍ പോണ്ടിങ്ങിന്റെ റെക്കോഡ്

ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ നായകനായ ഓസീസിന്റെ റിക്കി പോണ്ടിങ്ങിന്റെ റെക്കോര്‍ഡ് തകര്‍ക്കാനും ബുദ്ധിമുട്ടാണ്. 375 ഏകദിനം കളിച്ചില്‍ 230 മത്സരത്തിലും അദ്ദേഹം നായകനായിരിന്നു. 2002-2007 കാലയളവിലാണ് പോണ്ടിങ് ക്രിക്കറ്റ് ലോകത്തെ തന്നെ ഭരിച്ചത്. കൂടുതല്‍ ഏകദിന ലോകകപ്പ് നേടിയ നായകനും പോണ്ടിങ്ങാണ്. 2003ലും 2007ലുമാണ് പോണ്ടിങ്ങിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയ ലോകകപ്പ് കിരീടം നേടിയത്.

ബൗണ്ടറികളില്‍ സച്ചിന്റെ റെക്കോഡ്

ബൗണ്ടറികളില്‍ സച്ചിന്റെ റെക്കോഡ്

ഏകദിനത്തില്‍ 2016 ബൗണ്ടറിയെന്ന സച്ചിന്റെ റെക്കോഡ് തകര്‍ക്കുക പ്രയാസം. സിക്‌സുകള്‍ അടിക്കുന്നതിലും കൂടുതല്‍ ക്ലാസിക് ബൗണ്ടറികള്‍ നേടുന്നതിലാണ് സച്ചിന്‍ ശ്രദ്ധ നല്‍കിയിരുന്നത്. സച്ചിന്റെ കവര്‍ ഡ്രൈവുകള്‍ക്കും സ്‌ട്രെയ്റ്റ് ഡ്രൈവ് ബൗണ്ടറികള്‍ക്കും എതിരാളികള്‍ക്കിടയില്‍ പോലും ആരാധകര്‍ നിരവധിയായിരുന്നു.

സെഞ്ച്വറിയില്ലാതെ കൂടുതല്‍ റണ്‍സ്

സെഞ്ച്വറിയില്ലാതെ കൂടുതല്‍ റണ്‍സ്

മുന്‍ പാകിസ്താന്‍ നായകന്‍ മിസ്ബാഹ് ഉല്‍ ഹഖ് ഏകദിന കരിയറില്‍ ഒരു തവണ പോലും സെഞ്ച്വറി നേടിയിട്ടില്ല. 162 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 43.41 ശരാശരിയില്‍ 5122 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഒരു തവണ പോലും സെഞ്ച്വറി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 42 അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള മിസ്ബാഹിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ 96 റണ്‍സാണ്. സെഞ്ച്വറി ഇല്ലാതെ കൂടുതല്‍ റണ്‍സെന്ന മിസ്ബാഹിന്റെ റെക്കോഡ് മറികടക്കുക പ്രയാസം.

മികച്ച ഇക്കോണമി

മികച്ച ഇക്കോണമി

വെസ്റ്റ് ഇന്‍ഡീസ് താരം ജോയല്‍ ഗാര്‍നറുടെ പേരിലാണ് ഏകദിനത്തിലെ ഒരു ബൗളറുടെ മികച്ച ഇക്കോണമി. ഏകദിന കരിയറില്‍ 146 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ഇക്കോണമി 3.09 ആണ്. ഇത്രയും മികച്ച ബൗളിങ് ഇക്കോണമിയില്‍ ഇനിയൊരാള്‍ക്ക് ഏകദിനത്തില്‍ പന്തെറിയാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. 1979ലെ ഫൈനലില്‍ 39 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് അദ്ദേഹത്തിന്റെ മികച്ച ബൗളിങ് പ്രകടനം.

കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം

കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം

ഏകദിനത്തില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സച്ചിന്റെ പേരിലാണ്. 24 വര്‍ഷ കരിയറില്‍ 62 തവണ സച്ചിന്‍ കളിയിലെ താരമായിട്ടുണ്ട്. ടെസ്റ്റ് കളിച്ച എല്ലാ ടീമിനെതിരെയും സച്ചിന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടുണ്ട്. സച്ചിന്റെ പേരിലുള്ള കൂടുതല്‍ മത്സരം,റണ്‍സ്,സെഞ്ച്വറി റെക്കോഡുകളും മറികടക്കുക പ്രയാസകരം.

Story first published: Wednesday, January 6, 2021, 14:54 [IST]
Other articles published on Jan 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X