Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2015 ന് ശേഷം ഇന്ത്യക്കുവേണ്ടി നാലാം നമ്പറില്‍ കൂടുതല്‍ മത്സരം കളിച്ച താരങ്ങള്‍ ആരൊക്കെ?

മുംബൈ: നാലാം നമ്പറില്‍ സ്ഥിരതയാര്‍ന്ന ഒരു ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ ഇതുവരെയായും ഇന്ത്യക്ക് സാധിച്ചിട്ടില്ല. യുവരാജ് സിങ് ഒഴിച്ചിട്ട നാലാം നമ്പറില്‍ പകരക്കാരായി നിരവധി താരങ്ങള്‍ എത്തിയെങ്കിലും ആര്‍ക്കും ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. നിലവില്‍ യുവതാരം ശ്രേയസ് അയ്യരെയാണ് കൂടുതലായും ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിക്കുന്നത്. ടി20 ലോകകപ്പിലും വരാനിരിക്കുന്ന ഏകദിന പരമ്പരയിലും നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കും പരിശീലകര്‍ക്കും ആശയക്കുഴപ്പമുണ്ട്. ഇന്ത്യയുടെ തലവേദനയായി മാറിയ നാലാം നമ്പറില്‍ 2017 ജൂലൈക്ക് ശേഷം കൂടുതല്‍ കളിച്ചിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

നാലാം നമ്പറില്‍ അമ്പാട്ടി റായിഡുവിനാണ് കൂടുതല്‍ അവസരം ലഭിച്ചത്. 16 മത്സരം അദ്ദേഹം നാലാം നമ്പറില്‍ കളിച്ചു. നാലാം നമ്പറില്‍ 42.18 ശരാശരിയില്‍ 464 റണ്‍സാണ് റായിഡു നേടിയത്. 85.6 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഒരു സെഞ്ച്വറിയും നേടി. ഈ 16 മത്സരത്തില്‍ 11ലും ഇന്ത്യ വിജയിച്ചു. എന്നാല്‍ 2019ലെ ഏകദിന ലോകകപ്പില്‍ റായിഡുവിനെ തഴഞ്ഞ് വിജയ് ശങ്കറിനാണ് ടീം മാനേജ്‌മെന്റ് അവസരം നല്‍കിയത്. ഇതില്‍ അതൃപ്തി അറിയിച്ച റായുഡു വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വളര്‍ന്നുവന്ന രഹാനെ 10 മത്സരങ്ങള്‍ 2015 ജൂലൈക്ക് ഇന്ത്യയുടെ നാലാം നമ്പറില്‍ കളിച്ചു. 51.37 ശരാശരിയില്‍ 411 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. 96 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. നാല് അര്‍ധ സെഞ്ച്വറിയും നാലാം നമ്പറില്‍ അദ്ദേഹം നേടി. രഹാനെ നാലാമനായി 10 മത്സരത്തില്‍ ആറെണ്ണത്തിലും ഇന്ത്യ വിജയിച്ചിരുന്നു. 2016ല്‍ ബ്രിസ്ബണില്‍ ഓസ്‌ട്രേലിയക്കെതിരേ നാലാം നമ്പറില്‍ ഇറങ്ങി 89 റണ്‍സ് നേടിയതാണ് രഹാനെയുടെ മികച്ച പ്രകടനം. ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ രഹാനെയ്ക്ക് പരിമിത ഓവര്‍ ക്രിക്കറ്റില്‍ പലപ്പോഴും അവസരം നല്‍കാറില്ല. സ്‌കോറിങ്ങിലെ മെല്ലെപ്പോക്കും സ്ഥിരതയില്ലായ്മയുമാണ് രഹാനെയ്ക്ക് തിരിച്ചടിയായത്.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങും 2015ന് ശേഷം 10 മത്സരങ്ങളില്‍ ഇന്ത്യക്കുവേണ്ടി നാലാം നമ്പറില്‍ കളിച്ചിട്ടുണ്ട്. നാലാം നമ്പറില്‍ 44.75 ശരാശരിയില്‍ 358 റണ്‍സാണ് യുവരാജ് നേടിയത്. 97.6 ശരാശരിയില്‍ ബാറ്റുവീശിയ യുവരാജ് ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. യുവരാജ് നാലാമനായ 10 മത്സരത്തില്‍ 6 മത്സരത്തില്‍ ഇന്ത്യ ജയിച്ചു. 2017ല്‍ ഇംഗ്ലണ്ടിനെതിരേ തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 150 റണ്‍സ് നേടിയത് നാലാം നമ്പറില്‍ ഇറങ്ങിയായിരുന്നു. പിന്നീട് മോശം ഫോമിനെത്തുടര്‍ന്ന് യുവരാജ് ടീമില്‍ നിന്ന് തഴയപ്പെട്ടു.

എം എസ് ധോണി

എം എസ് ധോണി

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയും നാലാം നമ്പറില്‍ 2015 ജൂലൈക്ക് ശേഷം 10 മത്സരം കളിച്ചിട്ടുണ്ട്. 36.88 ശരാശരിയില്‍ 332 റണ്‍സാണ് ധോണി നേടിയത്.77 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ധോണിയുടെ മറ്റ് ബാറ്റിങ് പൊസിഷനുകളെ അപേക്ഷിച്ച് നാലാം നമ്പറിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ധോണി നാലാം നമ്പറിലിറങ്ങിയ 10 മത്സരത്തില്‍ അഞ്ച് മത്സരങ്ങളിലാണ് ഇന്ത്യ വിജയിച്ചത്.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരായിരുന്നു ഇന്ത്യക്കുവേണ്ടി നാലാം നമ്പറില്‍ ഇറങ്ങിയത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 56.85 ശരാശരിയില്‍ 398 റണ്‍സും ശ്രേയസ് നേടി. മികച്ച പ്രകടനം പുറത്തെടുക്കുന്ന ശ്രേയസിനെത്തന്നെ നാലാം നമ്പറില്‍ ഇനിയും പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Tuesday, July 7, 2020, 11:51 [IST]
Other articles published on Jul 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+