വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലിസ്റ്റ് എ ക്രിക്കറ്റ് ശരാശരിയില്‍ ഇന്ത്യയിലെ കേമനാര്? തലപ്പത്ത് കോലി തന്നെ, പട്ടിക ഇങ്ങന

മുംബൈ: ലിസ്റ്റ് എ ക്രിക്കറ്റ്,ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ ഇവയെല്ലാം ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയാണ്. ലിസ്റ്റ് എയിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്ക് വളര്‍ന്ന താരങ്ങള്‍ നിരവധിയാണ്. ഇന്ത്യയിലെ ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില്‍ നിരവധി റെക്കോഡുകളും മിന്നും പ്രകടനങ്ങളും പിറവിയെടുത്തിട്ടുണ്ട്. ഇതിഹാസ താരങ്ങള്‍ ഏറെ കളിച്ചിട്ടുള്ള ഇന്ത്യയിലെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ശരാശരിയില്‍ കേമനാരാണെന്ന ചോദ്യത്തിന് വിരാട് കോലിയെന്നാണ് ഉത്തരം. നിലവിലെ ഇന്ത്യന്‍ നായകന്റെ പേരില്‍ ഫസ്റ്റ്ക്ലാസ്,ലിസ്റ്റ് എ ക്രിക്കറ്റില്‍ മികച്ച റെക്കോഡുകള്‍ തന്നെയുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ കൂടുതല്‍ ശരാശരിയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ നായകന്‍ കോലി ദേശീയ ടീമിനൊപ്പം വെട്ടിപ്പിടിച്ച റെക്കോഡുകള്‍ക്ക് കണക്കില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡിന് വെല്ലുവിളി ഉയര്‍ത്തുന്ന ഏക താരമാണ് കോലി. ഇന്ത്യക്കുവേണ്ടി 248 ഏകദിനത്തില്‍ നിന്ന് 59.33 ശരാശരിയില്‍ 11867 റണ്‍സ് നേടിയ കോലിയുടെ പേരിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കൂടുതല്‍ ശരാശരിയെന്ന ബഹുമതിയുമുള്ളത്. 57.86ആണ് കോലിയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ശരാശരി. 282 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 13309 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 47 സെഞ്ച്വറിയും 66 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 183 ആണ് അദ്ദേത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

ഇന്ത്യയുടെ ടെസ്റ്റ് ടീം സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാരയ്ക്ക് പരിമിത ഓവറില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. രാഹുല്‍ ദ്രാവിഡ് വിരമിച്ചതിന് ശേഷം തല്‍സ്ഥാനത്തേക്കെത്തിയ ഉത്തമ പകരക്കാരനായാണ് പുജാരയെ വിശേഷിപ്പിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 54.20ആണ് പുജാരയുടെ ശരാശരി. 103 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 4445 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 11 സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പുറത്താകാതെ 158 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം. മെല്ലപ്പോക്ക് ബാറ്റ്‌സ്മാനെന്ന ചീത്തപ്പേരുള്ള പുജാര അഞ്ച് ഏകദിനം ഇന്ത്യക്കുവേണ്ടി കളിച്ചെങ്കിലും നേടിയത് വെറും 51 റണ്‍സാണ്. അതേ സമയം 77 ടെസ്റ്റില്‍ നിന്ന് 48.66 ശരാശരിയില്‍ 5840 റണ്‍സ് പുജാരയുടെ പേരിലുണ്ട്.

അഭിനവ് മുകുന്ദ്

അഭിനവ് മുകുന്ദ്

ഇന്ത്യന്‍ ദേശീയ ടീമിനുള്ളില്‍ വേണ്ടത്ര അവസരം ലഭിക്കാതെ പോയ അഭിനവ് മുകുന്ദാണ് ഈ ബഹുമതി പട്ടികയിലെ മൂന്നാമന്‍. 52.03 ആണ് 30കാരനായ താരത്തിന്റെ ലിസ്റ്റ് എ ശരാശരി. 84 മത്സരത്തില്‍ നിന്ന് 4163 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 12 സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 147 ആണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യക്കുവേണ്ടി 7 ടെസ്റ്റ് കളിച്ച മുകുന്ദ് 320 റണ്‍സും നേടിയിട്ടുണ്ട്.

Story first published: Saturday, August 8, 2020, 16:49 [IST]
Other articles published on Aug 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X