
പകരക്കാരനില്ലാത്ത രാഹുല്‍ ദ്രാവിഡ്
ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ പകരക്കാരനില്ലാത്ത ബാറ്റ്‌സ്മാനാണ് രാഹുല്‍ ദ്രാവിഡ്. ഏത് പ്രതിസന്ധി ഘട്ടത്തിലും പാറ പോലെ ഉറച്ചുനില്‍ക്കുന്ന ദ്രാവിഡ് ഇന്നും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്. ദ്രാവിഡാണ് കൂടുതല്‍ തവണ ഒരു ടെസ്റ്റ് പരമ്പരയില്‍ 150 ഓവറില്‍ കൂടുതല്‍ ഇന്ത്യക്കുവേണ്ടി ബാറ്റ് ചെയ്തത്. ആറ് തവണ ദ്രാവിഡ് 150 ഓവറില്‍ കൂട ുതല്‍ ഇന്ത്യക്കുവേണ്ടി ടെസ്റ്റ് പരമ്പരയില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു പരമ്പരയില്‍ പോലും 150 ഓവര്‍ ബാറ്റ് ചെയ്തിട്ടില്ലെന്നതാണ് ശ്രദ്ധേയം.

സുനില്‍ ഗവാസ്‌കര്‍
മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ സുനില്‍ ഗവാസ്‌കറും 6 തവണ 150 ഓവറില്‍ കൂടുതല്‍ ടെസ്റ്റ് പരമ്പരയില്‍ നേരിട്ടിട്ടുണ്ട്. ആദ്യമായി ടെസ്റ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമാണ് സുനില്‍ ഗവാസ്‌കര്‍. ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുണ്ടായിരുന്ന ഗവാസ്‌കര്‍ ഓപ്പണറെന്ന നിലയിലാണ് ഇന്ത്യക്കുവേണ്ടി തിളങ്ങിയത്. ക്ലാസിക് ബാറ്റിങ് ശ ൈലികൊണ്ടാണ് ഗവാസ്‌കര്‍ ഇന്ത്യയിലെ ആരാധക മനസുകളെ കീഴടക്കിയത്. നിലവില്‍ കമന്റേറ്ററായും അവതാരകനായും അദ്ദേഹം ക്രിക്കറ്റില്‍ സജീവമാണ്.

ചേതേശ്വര്‍ പുജാര
രാഹുല്‍ ദ്രാവിഡ് പാഡഴിച്ചപ്പോള്‍ പകരക്കാരനായി ഇന്ത്യ കണ്ടെത്തിയ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് ചേതേശ്വര്‍ പുജാര. നാല് തവണ പുജാര 150ന് മുകളില്‍ ഓവറുകള്‍ ടെസ്റ്റ് പരമ്പരയില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ക്ഷമാശീലനായ ബാറ്റ്‌സ്മാനാണ് പുജാര. ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയത് പുജാരയുടെ ബാറ്റിങ് മികവിലായിരുന്നു. 2018-19 പര്യടനത്തില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് പുജാര നേടിയത്. ഇത്തവണ സെഞ്ച്വറി പ്രകടനം നടത്താനായില്ലെങ്കിലും ക്ലാസിക് ബാറ്റിങ്ങുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കാണ് പുജാരയ്ക്കുള്ളത്.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഈ റെക്കോഡിന്റെ ഭാഗമാണ്. മൂന്ന് തവണ കോലിയും 150ന് മുകളില്‍ ഓവറുകള്‍ ടെസ്റ്റ് പരമ്പയില്‍ നേരിട്ടിട്ടുണ്ട്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക ബാറ്റ്‌സ്മാനാണ് വിരാട് കോലി. ടെസ്റ്റില്‍ വിദേശ മൈതാനത്ത് ഇന്ത്യയുടെ പ്രധാന ആശ്രയം കോലിയുടെ ബാറ്റിങ്ങാണ്. ഇത്തവണ ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങിയ ിരുന്നു. നിലവില്‍ ഐസിസി റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് കോലി.


Click it and Unblock the Notifications