Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു മത്സരം പോലും കളിച്ചില്ല, പക്ഷേ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടി; പട്ടികയില്‍ സൂപ്പര്‍ താരങ്ങളും

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റ് കിരീടം എന്നത് ഏതൊരു ടീമിന്റെയും സ്വപ്‌നമാണ്. ലോകരാജ്യങ്ങളിലെ കരുത്തന്‍മാര്‍ പരസ്പരം വിശ്വകിരീടത്തിനായി പോരാടുമ്പോള്‍ പിന്തുണനല്‍കാന്‍ വലിയ ആരാധകകൂട്ടം തന്നെയുണ്ട്. ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാന്‍ വലിയ മത്സരങ്ങളാണ് താരങ്ങള്‍ തമ്മില്‍ നടക്കുന്നത്. ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കുകയെന്നത് ഒരു താരത്തെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. ലോകകപ്പിലെ പ്രകടനത്തിലൂടെ മാത്രം സൂപ്പര്‍ഹീറോ ആയി മാറിയവരുമുണ്ട്. എന്നാല്‍ ഒരു മത്സരം പോലും കളിക്കാതെ ലോകകപ്പ് കിരീടത്തിന്റെ ഭാഗമായ ചില സൂപ്പര്‍ താരങ്ങളുണ്ട്.അവര്‍ ആരൊക്കെയാണെന്ന് നോക്കാം


ടോം കുറാന്‍ (2019 ലോകകപ്പ്)

ടോം കുറാന്‍ (2019 ലോകകപ്പ്)

ക്രിക്കറ്റിന്റെ പിതാക്കന്‍മാരായ ഇംഗ്ലണ്ടിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് 2019 ലോകകപ്പ് വിരാമമിട്ടത്. ഫൈനലില്‍ ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ കിരീട നേട്ടം. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു പേസര്‍ സാം കുറാന്‍. എന്നാല്‍ ഒരു മത്സരം പോലും കളിക്കാന്‍ 25കാരനായ താരത്തിന് അവസരം ലഭിച്ചില്ല. ലോകകപ്പിന് മുമ്പ് 17 ഏകദിനം കളിച്ച സാം കുറാന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും ലോകകപ്പില്‍ കളിക്കാന്‍ അവസരം നല്‍കിയില്ല. ആര്‍ച്ചര്‍, പ്ലക്കറ്റ്, ക്രിസ് വുഡ്, മാര്‍ക്ക് വുഡ് എന്നീ പേസര്‍മാര്‍ക്കാണ് ഇംഗ്ലണ്ട് അവസരം നല്‍കിയത്. ഇതോടെ ഒരു മത്സരം പോലും കളിക്കാതെ 2019 ലോകകപ്പിന്റെ ഭാഗമാകാന്‍ ടോം കുറാന് സാധിച്ചു.

മിച്ചല്‍ ജോണ്‍സണ്‍ (2007 ലോകകപ്പ്)

മിച്ചല്‍ ജോണ്‍സണ്‍ (2007 ലോകകപ്പ്)

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ മികച്ച പേസര്‍മാരിലൊരാളായിരുന്നു മിച്ചല്‍ ജോണ്‍സണ്‍. എന്നാല്‍ 2007ലെ ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാതെ ലോകകപ്പ് കിരീടത്തിന്റെ ഭാഗമാകേണ്ടി വന്നു ജോണ്‍സണ്. കരിയറിന്റെ തുടക്കകാലമായതിനാലാണ് താരസമ്പന്നമായ ഓസീസ് ടീമില്‍ ജോണ്‍സണ് പുറത്തിരിക്കേണ്ടി വന്നത്. ഗ്ലെന്‍ മഗ്രാത്ത്, ഷോണ്‍ ടൈറ്റ്, സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക് എന്നിവര്‍ക്കായിരുന്നു അന്ന് ഓസീസ് പ്ലേയിങ് ഇലവനില്‍ അവസരം നല്‍കിയത്. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഓസീസ് കിരീടം നേടുമ്പോള്‍ ബെഞ്ചിലിരുന്ന് വീക്ഷിക്കാനായിരുന്നു ജോണ്‍സണ് യോഗം. എന്നാല്‍ പിന്നീട് ഓസീസ് ടീമിന്റെ ബൗളിങ് വജ്രായുധമാകാനും ജോണ്‍സണ് സാധിച്ചു.

ബ്രാഡ് ഹാഡിന്‍ (2007 ലോകകപ്പ്)

ബ്രാഡ് ഹാഡിന്‍ (2007 ലോകകപ്പ്)

2007ലെ ലോകകപ്പില്‍ പുറത്തിരുന്ന് കളികാണാനായിരുന്നു ബ്രാഡ് ഹാഡിന്റെയും വിധി. ആദം ഗില്‍ക്രിസ്റ്റിനൊപ്പം രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമില്‍ സ്ഥാനം ഹാഡിനായിരുന്നുവെങ്കിലും ഒരു മത്സരത്തില്‍പോലും കളിക്കാന്‍ അവസരം നല്‍കിയില്ല. പിന്നീട് രണ്ട് ലോകകപ്പിലും ഓസീസിന്റെ വിക്കറ്റ് കാത്ത ഹാഡിനായിരുന്നു 2011 ലോകകപ്പിലെ ഓസീസിന്റെ ടോപ് സ്‌കോറര്‍. 2015ല്‍ ഓസീസ് ലോകകപ്പ് നേടിയപ്പോള്‍ ഹാഡിനായിരുന്നു കീപ്പര്‍.

മര്‍വന്‍ അട്ടപ്പട്ടു (1996 ലോകകപ്പ്)

മര്‍വന്‍ അട്ടപ്പട്ടു (1996 ലോകകപ്പ്)

ശ്രീലങ്കയുടെ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ സ്ഥാനം നേടിയ കളിക്കാരനാണ് മര്‍വന്‍ അട്ടപ്പട്ടു. ബാറ്റ്‌സ്മാനായും ക്യാപ്റ്റനായും ഒരുപോലെ തിളങ്ങിയിരുന്ന അട്ടപ്പട്ടുവിന് 1996ലെ ശ്രീലങ്കയുടെ ലോകകപ്പ് കിരീട നേട്ടം പുറത്തിരുന്ന് കാണാനായിരുന്നു വിധി. 1996ലെ ലോകകപ്പ് നടക്കുമ്പോള്‍ ഏഴ് ഏകദിനം കളിച്ച പരിചയസമ്പത്ത് മാത്രമായിരുന്നു അട്ടപ്പട്ടുവിന് ഉണ്ടായിരുന്നത്. ഇതോടെ താരത്തിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായി. പിന്നീട് 1999, 2003 ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ചത് അട്ടപ്പട്ടുവായിരുന്നു. 2007ലെ ലോകകപ്പിലേക്ക് പരിഗണിക്കപ്പെടാതെ ഇരുന്നതോടെ അദ്ദേഹം വിരമിക്കുകയും ചെയ്തു.

സുനില്‍ വത്സന്‍ (1983 ലോകകപ്പ്)

സുനില്‍ വത്സന്‍ (1983 ലോകകപ്പ്)

1983ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍ പേസറായ സുനില്‍ വത്സനും ഇടം പിടിച്ചിരുന്നു. കപില്‍ ദേവിന്റെ നേതൃത്തിലുള്ള ലോകകപ്പ് ടീമില്‍ സ്ഥാനം പിടിക്കുമ്പോള്‍ 24 വയസുമാത്രമായിരുന്നു സുനിലിന്റെ പ്രായം. അനുഭവസമ്പത്ത് കുറവുള്ള സുനിലിന് ഇതോടെ പുറത്തിരിക്കേണ്ടി വന്നു. ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാതെയായിരുന്നു സുനില്‍ ലോകകപ്പ് ടീമിലെത്തിയത്. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരം കളിക്കാതെ ലോകകപ്പ് കിരീടത്തിന്റെ ഭാഗമാകുന്ന താരമാകാനും സുനില്‍ വത്സനായി.

Story first published: Saturday, July 4, 2020, 13:38 [IST]
Other articles published on Jul 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+