IPL 2021: 20ാം ഓവറില്‍ ഏറ്റവും ആക്രമകാരിയാര്? ഹര്‍ദികും പൊള്ളാര്‍ഡുമല്ല, അതൊരു സിഎസ്‌കെ താരം
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ആറ് വേദികളിലായാണ് മത്സരം നടത്തുന്നത്. ഇത്തവണ ഹോം മത്സരങ്ങളുടെ ആധിപത്യം ആര്‍ക്കുമില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഐപിഎല്ലില്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവരെല്ലാം വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്.
എന്നാല്‍ നിര്‍ണ്ണായകമായ 20ാം ഓവറിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആരാണ്. സിക്‌സുകളുടെ എണ്ണം അതിനുത്തരം നല്‍കും. ഐപിഎല്ലിന്റെ ചരിത്രത്തില്‍ 20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ ടോപ് ഫോര്‍ താരങ്ങളെ പരിചയെപ്പെടാം.

എം എസ് ധോണി
ഐപിഎല്ലിന്റെ 20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ്. മധ്യനിരയില്‍ ബാറ്റിങ്ങിനെത്തി വെടിക്കെട്ട് കാഴ്ചവെക്കുന്ന ധോണി 49 സിക്‌സാണ് 20ാം ഓവറില്‍ ഇതുവരെ പറത്തിയത്. 20ാം ഓവറിലെ റണ്‍സാവും പലപ്പോഴും മത്സര ഫലത്തെ മാറ്റിമറിക്കുന്നത്. അതിനാല്‍ത്തന്നെ 20ാം ഓവറില്‍ ഏറ്റവും വിജയകരമായി ബാറ്റ് ചെയ്യുന്ന താരം ധോണിയാണ്. 204 ഐപിഎല്ലില്‍ നിന്ന് 4632 റണ്‍സ് നേടിയ ധോണി 216 സിക്‌സുകളാണ് ടൂര്‍ണമെന്റില്‍ ഇതുവരെ നേടിയത്.

കീറോണ്‍ പൊള്ളാര്‍ഡ്
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡാണ്. പലപ്പോഴും ടീമിനെ ഒറ്റക്ക് ചുമലിലേറ്റി വിജയതീരത്തിലെത്തിച്ചിട്ടുള്ള പൊള്ളാര്‍ഡ് 27 സിക്‌സാണ് ഐപിഎല്ലിലെ 20ാം ഓവറില്‍ നേടിയിട്ടുള്ളത്. മധ്യനിര ബാറ്റ്‌സ്മാനായ പൊള്ളാര്‍ഡ് പലപ്പോഴും 20ാം ഓവറില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലുണ്ടാവാറുണ്ട്. 164 ഐപിഎല്ലില്‍ നിന്ന് 198 സിക്‌സാണ് പൊള്ളാര്‍ഡിന്റെ ആകെ സിക്‌സ് സമ്പാദ്യം.

ഹര്‍ദിക് പാണ്ഡ്യ
മറ്റൊരു മുംബൈ ഇന്ത്യന്‍സ് താരമായ ഹര്‍ദിക് പാണ്ഡ്യയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. മധ്യനിരയില്‍ ഇറങ്ങുന്ന ഹര്‍ദിക് 20ാം ഓവറില്‍ 23 സിക്‌സുകളാണ് ഇതുവരെ പറത്തിയിട്ടുള്ളത്. 80 ഐപിഎല്ലുകളില്‍ നിന്നായി 1349 റണ്‍സ് നേടിയിട്ടുള്ള ഹര്‍ദിക് 93 സിക്‌സുകളാണ് ഐപിഎല്ലില്‍ സ്വന്തമാക്കിയിട്ടുള്ളത്. നിലവില്‍ മുംബൈ നിരയിലെയും ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലെയും സജീവ സാന്നിധ്യമാണ് അദ്ദേഹം.

രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഈ റെക്കോഡില്‍ ഹര്‍ദിക്കിനൊപ്പം തന്നെയുണ്ട്. 23 സിക്‌സുകളാണ് രോഹിത് 20ാം ഓവറില്‍ നേടിയിട്ടുള്ളത്. ഓപ്പണറായി ഇറങ്ങുന്ന രോഹിത് 20ാം ഓവറില്‍ ഇത്രയും സിക്‌സുകള്‍ നേടിയെന്നത് വലിയ നേട്ടമാണ്. ടോപ് ഓഡറില്‍ കളിച്ച് 20 ഓവര്‍ വരെ ക്രീസില്‍ നില്‍ക്കുന്നു എന്നതാണ് രോഹിതിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 200 ഐപിഎല്ലില്‍ നിന്ന് 213 സിക്‌സുകള്‍ രോഹിത് നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications