ഏകദിനത്തില്‍ സെഞ്ച്വറി പ്ലസ് അഞ്ച് വിക്കറ്റ്, ജയസൂര്യയെ വെല്ലാന്‍ ആരുമില്ല, പട്ടിക ഇതാ
ഏകദിന ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ പേര് പരിഗണിച്ചല്‍ ജാക്‌സ് കാലിസ്, ഷോണ്‍ പൊള്ളോക്ക്, ഷാഹിദ് അഫ്രീദി, വിവിയന്‍ റിച്ചാര്‍ഡ്, കപില്‍ ദേവ് ഇങ്ങനെ പല പേരുകളും ആരാധകര്‍ക്ക് പറയാനുണ്ടാവും, ഇവരെല്ലാം തന്നെ ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയം സൃഷ്ടിച്ചവരാണ്. മത്സരഗതിയെത്തന്നെ മാറ്റി മറിക്കാന്‍ ഇവര്‍ക്ക് പലവട്ടം സാധിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ എതിരാളികള്‍ക്കെതിരേ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുള്ള താരമാരാണ്? പട്ടിക പരിശോധിക്കാം.

സനത് ജയസൂര്യ (ശ്രീലങ്ക)
മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യയാണ് ഈ പട്ടികയില്‍ തലപ്പത്ത്. നാല് ടീമുകള്‍ക്കെതിരേ അദ്ദേഹം സെഞ്ച്വറിയും അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ,ഇംഗ്ലണ്ട്,പാകിസ്താന്‍,വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരേയാണ് സെഞ്ച്വറിയും അഞ്ച് വിക്കറ്റും ഒരു മത്സരത്തില്‍ത്തന്നെ ജയസൂര്യ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ നിന്ന് 13430 റണ്‍സും 323 വിക്കറ്റും നേടാന്‍ ജയസൂര്യക്കായിട്ടുണ്ട്.

വിവിയന്‍ റിച്ചാര്‍ഡ്- ജാക്‌സ് കാലിസ്
വിവിയന്‍ റിച്ചാര്‍ഡ്‌സ്, ജാക്‌സ് കാലിസ് എന്നിവര്‍ രണ്ട് ടീമുകള്‍ക്കെതിരെയാണ് സെഞ്ച്വറിയും അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയത്. വിവിയന്‍ റിച്ചാര്‍ഡ്‌സ് ഇന്ത്യക്കും ഓസ്‌ട്രേലിയക്കുമെതിരേ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരെയായിരുന്നു കാലിസിന്റെ ഗംഭീര പ്രകടനം.റിച്ചാര്‍ഡ്‌സ് 187 ഏകദിനത്തില്‍ നിന്ന് 6721 റണ്‍സും 118 വിക്കറ്റും നേടിയപ്പോള്‍ കാവിസ് 11579 റണ്‍സും 273 വിക്കറ്റും ഏകദിനത്തില്‍ നേടിയിട്ടുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഷാഹിദ് അഫ്രീദി
മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സൗരവ് ഗാംഗുലി എന്നിവരും മുന്‍ പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയും രണ്ട് തവണ വീതം സെഞ്ച്വറി പ്ലസ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ഓസ്‌ട്രേലിയ,പാകിസ്താന്‍ ടീമുകള്‍ക്കെതിരെയാണ് ഈ നേട്ടത്തിലെത്തിയത്.മുന്‍ ഇന്ത്യന്‍ നായകനായിരുന്ന ഗാംഗുലി പാകിസ്താന്‍,സിംബാബ്‌വെ ടീമുകള്‍ക്കെതിരെയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. അഫ്രീദി ബംഗ്ലാദേശ്,ശ്രീലങ്ക ടീമുകള്‍ക്കെതിരെയാണ് ഈ നേട്ടത്തിലെത്തിയത്.
സച്ചിന്‍ 18426 റണ്‍സും 124 വിക്കറ്റും ഏകദിനത്തില്‍ നേടിയിട്ടുണ്ട്. സൗരവ് ഗാംഗുലി 11363 റണ്‍സും 100 വിക്കറ്റുമാണ് ഏകദിനത്തില്‍ നേടിയത്. വെടിക്കെട്ട് ഓള്‍റൗണ്ടറായിരുന്ന അഫ്രീദി 8064 റണ്‍സും 395 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ഒമ്പത് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ താരമാണ് അഫ്രീദി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications