For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വില കൂടിയ താരമാര്? എമേര്‍ജിങ് പ്ലെയറായത് ഈ താരം... ഇവര്‍ പുരസ്കാര വിജയികള്‍

ഐപിഎല്ലിന്റെ 12ാം സീസണാണ് അവസാനിച്ചത്

By Manu
ഇവര്‍ ഈ IPLലെപുരസ്കാര വിജയികള്‍

ഹൈദാരാബാദ്: ക്രിക്കറ്റ് ലോകത്തെ ഇളക്കിമറിച്ച ചെറുപൂരമായ ഐപിഎല്ലിന്റെ 12ാം സീസണിന് ഒടുവില്‍ കൊടിയിറങ്ങി. ഞായറാഴ്ച നടന്ന അവസാന പന്ത് വരെ നീണ്ട ത്രില്ലറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്‍സിന് മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യന്‍സ് നാലാം കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ ഏറ്റവുമധികം തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡും രോഹിത് ശര്‍മയുടെയും സംഘത്തിന്റെ പേരിലായി.

നിരവധി പുരസ്‌കാരങ്ങളാണ് ഈ സീസണിനു ശേഷം മികച്ച താരങ്ങളെയും ടീമുകളെയും തേടിയെത്തിയത്. ടൂര്‍ണമെന്റിലെ പ്രധാനപ്പെട്ട അവാര്‍ഡുകളും അതു സ്വന്തമാക്കിയവരും ആരൊക്കെയാണെന്നു നോക്കാം.

വാര്‍ണറും താഹിറും

വാര്‍ണറും താഹിറും

ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരത്തിനുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയായത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണറും ഓസ്‌ട്രേലിയന്‍ താരവുമായ ഡേവിഡ് വാര്‍ണറാണ്. 12 മല്‍സരങ്ങളില്‍ നിന്നും 692 റണ്‍സാണ് താരം വാരിക്കൂട്ടിയത്.
അതേസമയം, കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് ലഭിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ സ്പിന്നറായ ഇമ്രാന്‍ താഹിറിനാണ്. സിഎസ്‌കെയ്ക്കായി 17 മല്‍സരങ്ങളില്‍ നിന്നും 26 വിക്കറ്റുകളാണ് താരം കൊയ്തത്.

വില പിടിപ്പുള്ള താരമായി റസ്സല്‍

വില പിടിപ്പുള്ള താരമായി റസ്സല്‍

ടൂര്‍ണമെന്റിലെ ഏറ്റവും വിലപിടിപ്പുള്ള (മോസ്റ്റ് വാല്വബിള്‍) താരത്തിനുള്ള അവാര്‍ഡ് കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറും വെസ്റ്റ് ഇന്‍ഡീസ് പ്ലെയറുമായ ആന്ദ്രെ റസ്സലിനാണ്. സീസണില്‍ നിരവധി മല്‍സരങ്ങളിലാണ് റസ്സല്‍ തനിച്ചു കെകെആറിനെ ജയിപ്പിച്ചത്. 510 റണ്‍സെടുത്ത് ബാറ്റിങില്‍ കസറിയ താരം 11 വിക്കറ്റുമായി ബൗളിങിലു മികച്ചുനിന്നു.
എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം കൊല്‍ക്കത്തയുടെ തന്നെ ഇന്ത്യന്‍ യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനാണ്. 13 മല്‍സരങ്ങളില്‍ നിന്നും ഗില്‍ 296 റണ്‍സ് നേടി. സ്റ്റൈലിഷ് പ്ലെയര്‍ പുരസ്‌കാരം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ലോകേഷ് രാഹുലും (14 മല്‍സരങ്ങളില്‍ നിന്ന് 593 റണ്‍സ്) ഗെയിം ചെയ്ഞ്ചര്‍ക്കുള്ള അവാര്‍ഡ് മുംബൈ ഇന്ത്യന്‍സിന്റെ രാഹുല്‍ ചഹറും (12 മല്‍സരത്തില്‍ നിന്നും 12 വിക്കറ്റ്) കൈക്കലാക്കി.

വേഗമേറിയ ഫിഫ്റ്റി

വേഗമേറിയ ഫിഫ്റ്റി

സീസണിലെ വേഗമേറിയ ഫിഫ്റ്റിയെന്ന അവാര്‍ഡ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യക്കാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 17 പന്തില്‍ നേടിയ ഫിഫ്റ്റിയാണ് താരത്തെ വിജയിയാക്കിയത്.
സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം കൊല്‍ക്കത്തയുടെ ആന്ദ്രെ റസ്സലും (സ്‌ട്രൈക്ക് റേറ്റ് 205) മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം മുംബൈ ഇന്ത്യന്‍സിന്റെ കിരോണ്‍ പൊള്ളാര്‍ഡിനുമാണ് (സിഎസ്‌കെ താരം സുരേഷ് റെയ്‌നയെ ഔട്ടാക്കിയ ക്യാച്ച്).
ഫെയര്‍ പ്ലേ പുരസ്‌കാരം തേടിയെ്തിയത് മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ്. പിച്ച് ആന്‍റ് ഗ്രൗണ്ട് ട്രോഫികള്‍ യഥാക്രമം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും (മൊഹാലി) ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും (രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയം) സ്വന്തമാക്കി.

Story first published: Monday, May 13, 2019, 12:10 [IST]
Other articles published on May 13, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+