Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രമുഖ എട്ട് ടീമുകളും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കുന്ന താരങ്ങളും

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ വന്‍ ശക്തികള്‍. ക്രിക്കറ്റിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കുന്നതും കൂടുതല്‍ ആരാധകരുള്ളതും ഈ ടീമുകള്‍ക്കാണ്. ക്രിക്കറ്റിനെ പിടിച്ചുനിര്‍ത്തുന്ന വന്‍ ശക്തികളെന്ന് തന്നെ ഈ ടീമിനെ അഭിപ്രായപ്പെടാം.അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിട്ടുള്ള എട്ട് പ്രമുഖ ടീമുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കുന്ന താരങ്ങള്‍ ആരൊക്കെയാണ്? പരിശോധിക്കാം.


ബാബര്‍ അസാം (പാകിസ്താന്‍-62.40 ലക്ഷം)

ബാബര്‍ അസാം (പാകിസ്താന്‍-62.40 ലക്ഷം)

പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമാണ് പ്രതിഫലത്തില്‍ മുന്നിലുള്ളത്. ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി ഇതിനോടകം വളരാന്‍ സാധിച്ച താരത്തിന് 62.40 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. നായകനെന്ന നിലയിലും താരം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ പാകിസ്താന്റെ പ്രതീക്ഷ ബാബറിലാണ്.

ധനഞ്ജയ് ഡി സില്‍വ (ശ്രീലങ്ക-72.91 ലക്ഷം)

ധനഞ്ജയ് ഡി സില്‍വ (ശ്രീലങ്ക-72.91 ലക്ഷം)

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ നിലവിലെ സൂപ്പര്‍ താരങ്ങളായി ഉള്ളത് കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ദിമുത് കരുണ രത്‌ന തുടങ്ങിയവരാണ്. എന്നാല്‍ ടീമില്‍ നിന്ന് ഏറ്റവും പ്രതിഫലം നേടുന്നത് ഇവരാരുമല്ല. ഓള്‍റൗണ്ടര്‍ ധനഞ്ജയ് ഡി സില്‍വയാണ് ഇക്കാര്യത്തില്‍ മുന്നില്‍. കാറ്റഗറി എയിലുള്ള താരത്തിന് 72.91 ലക്ഷമാണ് പ്രതിഫലമായി ലഭിക്കുന്നത്.

ജേസന്‍ ഹോല്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്-2.8 കോടി)

ജേസന്‍ ഹോല്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്-2.8 കോടി)

വെസ്റ്റ് ഇന്‍ഡീസ് പരിമിത ഓവര്‍ ടീമിന്റെ നായകന്‍ കീറോന്‍ പൊള്ളാര്‍ഡ് ആണെങ്കിലും ഏറ്റവും പ്രതിഫലം പറ്റുന്നത് പൊള്ളാര്‍ഡല്ല. ടീമിന്റെ ടെസ്റ്റ് നായകനായിരുന്ന സ്റ്റാര്‍ പേസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോല്‍ഡറാണ് കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. 2.8 കോടിയാണ് ഹോല്‍ഡറിന്റെ പ്രതിഫലം. മൂന്ന് ഫോര്‍മാറ്റിലും വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ നിര്‍ണ്ണായക സ്ഥാനം ഹോള്‍ഡര്‍ക്കുണ്ട്.

ഡീന്‍ എല്‍ഗര്‍ (ദക്ഷിണാഫ്രിക്ക-3.2 കോടി)

ഡീന്‍ എല്‍ഗര്‍ (ദക്ഷിണാഫ്രിക്ക-3.2 കോടി)

ക്വിന്റന്‍ ഡീകോക്ക്, ഫഫ് ഡുപ്ലെസിസ്, കഗിസോ റബാദ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ദക്ഷിണാഫ്രിക്കന്‍ ടീമിലുണ്ടെങ്കിലും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഡീന്‍ എല്‍ഗറാണ്. ടെസ്റ്റ് ടീം നായകനായ എല്‍ഗറിന് 3.2 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇടം കൈയന്‍ ഓപ്പണറായി എല്‍ഗര്‍ ടെസ്റ്റില്‍ മാത്രമാണ് സജീവമെങ്കിലും ടീമില്‍ നിര്‍ണ്ണായക സ്ഥാനം അദ്ദേഹത്തിനുണ്ട്.

കെയ്ന്‍ വില്യംസണ്‍ (ന്യൂസീലന്‍ഡ്-3.2 കോടി)

കെയ്ന്‍ വില്യംസണ്‍ (ന്യൂസീലന്‍ഡ്-3.2 കോടി)

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമില്‍ ഏറ്റവും പ്രതിഫലം കെയ്ന്‍ വില്യംസണ് തന്നെയാണ്. മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ നായകനായ വില്യംസണ്‍ ഫാബുലസ് ഫോര്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ്. 3.2 കോടിയാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നത്. 2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ എത്തിച്ച നായകനാണ് വില്യംസണ്‍. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡ് അദ്ദേഹത്തിനുണ്ട്.

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ-5.46 കോടി)

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ-5.46 കോടി)

ഒരു കാലത്ത് ക്രിക്കറ്റിനെ അടക്കിഭരിച്ചിരുന്ന ടീമാണ് ഓസ്‌ട്രേലിയ. റിക്കി പോണ്ടിങ്ങും സ്റ്റീവ് വോയുമെല്ലാം നായകന്മാരായിരിക്കെ എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു കംഗാരുക്കള്‍. നിലവില്‍ ടീമില്‍ നിന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്നത് പരിമിത ഓവര്‍ ടീം നായകന്‍ ആരോന്‍ ഫിഞ്ചാണ്. 5.46 കോടിയാണ് അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം. ടെസ്റ്റില്‍ സജീവമല്ലെങ്കിലും പരിമിത ഓവറില്‍ ഫിഞ്ചിന് മികച്ച റെക്കോഡുണ്ട്.

വിരാട് കോലി (ഇന്ത്യ 7 കോടി)

വിരാട് കോലി (ഇന്ത്യ 7 കോടി)

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ക്രിക്കറ്റ് ടീമാണ്. പ്രതിഭാശാലികളായി നിരവധി താരങ്ങളുള്ള ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ പ്രതിഫലം നേടുന്നത് നായകന്‍ വിരാട് കോലിയാണ്. ഏഴ് കോടിയാണ് കോലിയുടെ പ്രതിഫലം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായ കോലി മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരവുമാണ്.

ജോ റൂട്ട് (ഇംഗ്ലണ്ട്-8.97 കോടി)

ജോ റൂട്ട് (ഇംഗ്ലണ്ട്-8.97 കോടി)

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ ജോ റൂട്ടാണ് നിലവില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന താരം. 8.97കോടിയാണ് ജോ റൂട്ടിന്റെ പ്രതിഫലം. ടെസ്റ്റിലും ഏകദിനത്തിലും സജീവമായ താരം ടി20 ഫോര്‍മാറ്റില്‍ അത്ര തന്നെ സജീവമല്ല. ഇംഗ്ലണ്ട് നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച റെക്കോഡ് അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

Story first published: Friday, May 28, 2021, 13:49 [IST]
Other articles published on May 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+