വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിംബാബ്‌വെ നാണം കെട്ടു, ബംഗ്ലാദേശിന് വമ്പന്‍ ജയം

സൈല്‍ഹെറ്റ്: സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് കൂറ്റന്‍ ജയം. 169 റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ സിംബാബ് വെയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ്‌വെ 39.1 ഓവറില്‍ 152 റണ്‍സിന് ഓള്‍ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയത് മൊഹമ്മദ് സെയ്ഫുദ്ദീനാണ് സിംബാബ് വെയെ തകര്‍ത്തത്.

ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനുവേണ്ടി ഓപ്പണര്‍ ലിന്റന്‍ ദാസ് (126) സെഞ്ച്വറി നേടി. 105 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്റെ ഗംഭീര പ്രകടനം. മധ്യനിരയില്‍ മൊഹമ്മദ് മിധുന്‍ (50) അര്‍ധ സെഞ്ച്വറി നേടിയ. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (29), സെയ്ഫുദ്ദീന്‍ (28*), തമിം ഇക്ബാല്‍ എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. സിംബാബ് വെയെക്ക് വേണ്ടി എംപോഫു രണ്ട് വിക്കറ്റും മുംബെ, മദിവീരി, ട്രിപ്പിയാനോ, മുട്ടോംബോഡ്‌സി എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

മെക്‌സിക്കന്‍ ഓപ്പണില്‍ ഹാട്രിക്ക് കിരീടവുമായി റാഫേല്‍ നദാല്‍മെക്‌സിക്കന്‍ ഓപ്പണില്‍ ഹാട്രിക്ക് കിരീടവുമായി റാഫേല്‍ നദാല്‍

lintondasbengladeshvszimbabwe

മറുപടിക്കിറങ്ങിയ സിംബാബ് വെ നിരയില്‍ മദിവീരിയാണ് (35) ടോപ് സ്‌കോറര്‍. മുട്ടോംബോഡ്‌സി(24), സിക്കന്തര്‍ റാസ (18) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മഷറവെ മൊര്‍ത്താസ, മെഹതി ഹസന്‍ മിറാസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുസ്തഫിസുര്‍ റഹ്മാന്‍, തയ്ജുല്‍ ഇസ്ലാം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. ലിന്റന്‍ ദാസാണ് കളിയിലെ താരം.

Story first published: Monday, March 2, 2020, 10:06 [IST]
Other articles published on Mar 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X