വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബെന്‍ സ്‌റ്റോക്‌സിനെ പോലെ പലരും ഇടവേളയെടുക്കും! മുന്നറിയിപ്പുമായി വിരാട് കോഹ്ലി

By Abin MP

മറ്റേത് മേഖലയേയും പോലെ കൊവിഡ് പ്രതിസന്ധി ക്രിക്കറ്റ് ലോകത്തേയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് വിശ്രമം വേണ്ടതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു വിരാട്. ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സ് മാനസികാരോഗ്യം വീണ്ടെടുക്കാനായി ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തിന് പിന്നാലെയാണ് കോഹ്ലിയുടെ വാക്കുകള്‍.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടക്കം സമ്മര്‍ദ്ദത്തില്‍ നിന്നും താരങ്ങള്‍ ഒരു ഇടവേള അര്‍ഹിക്കുന്നുണ്ടെന്നാണ് കോഹ്ലി പറയുന്നത്. ജൂണ്‍ രണ്ടിനായിരുന്നു ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടില്‍ വന്നിറങ്ങുന്നത്. ഇതിന് മുന്നോടിയായി മുംബൈയില്‍ ക്വാറന്റീനിലിരിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിലെത്തിയ ശേഷവും പത്ത് ദിവസം കഠിനമായ ക്വാറന്റീനുണ്ടായിരുന്നു. ഇതിന് ശേഷവും ശക്തമായ സൂരക്ഷാ നടപടികളിലൂടെയായിരുന്നു ഇന്ത്യന്‍ ടീമിന് കടന്നു പോകേണ്ടി വന്നത്.

 Virat Kohli

ഈ സാഹചര്യങ്ങളെ നേരിട്ട ശേഷമാണ് ഇന്ത്യ മൈതാനത്ത് ന്യൂസിലന്‍ഡിനെ നേരിട്ടത്. എന്നാല്‍ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യ തോറ്റത്. അതിന് ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. കുടുംബാംഗങ്ങള്‍ കൂടെയുള്ളതാണ് ഏക ആശ്വാസം. ഈ സാഹചര്യത്തിലാണ് താരങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള വിരാട് കോഹ്ലിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.

''താരങ്ങള്‍ക്ക് പിരിയോഡിക് ബ്രേക്കുകള്‍ അത്യാവശ്യമാണ്. കാരണം, കളിക്കാന്‍ താരങ്ങളില്ലെങ്കില്‍ ക്രിക്കറ്റിന്റെ നിലവാരും നഷ്ടമാകും. ബെന്‍ സ്റ്റോക്‌സിനെ പോലെ ഒരുപാട് താരങ്ങള്‍ ഇടവേളയെടുക്കാനുള്ള സാധ്യതയുണ്ട്. ഞങ്ങളെ സംബന്ധിച്ച് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷമുളള ഇടവേള കൃത്യസമയത്തായിരുന്നു'' വിരാട് കോഹ്ലി പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ബെന്‍ സ്റ്റോക്‌സ് താന്‍ ഇടവേളയെടുക്കുകയാണെന്ന് അറിയിച്ചത്. മാനസിക സമ്മര്‍ദ്ദമാണ് താരം ഇടവേളയുടെ കാരണമായി പറഞ്ഞത്.

സ്റ്റോക്‌സിന്റെ നിലപാടിനെ പിന്തുണച്ചു കൊണ്ട് ക്രിക്കറ്റ് ലോകത്തു നിന്നും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. സഹ ഇംഗ്ലണ്ട് താരങ്ങളും പിന്തുണ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ നായകനും പിന്തുണ വ്യക്തമാക്കിയത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള കായികരംഗത്ത് തന്നെ ഒരുപാട് മാറ്റങ്ങളാണുണ്ടായത്. പല ടൂര്‍ണമെന്റുകളുടേയും നടത്തിപ്പിന്റെ ഭാഗമായി ശക്തമായ നിബന്ധനകളാണ് താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. ഇതിനാല്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് നിരവധി താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കും. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പുതിയ സീസണിന്റെ തുടക്കം വിജയത്തോടെ ആക്കാനായിരിക്കും ഇരു ടീമുകളും ലക്ഷ്യമിടുന്നത്. ഇന്ത്യയെ സംബന്ധിച്ച് കൈയ്യകലത്തു നിന്നും നഷ്ടപ്പെട്ട കിരീടം ഇത്തവണ പിടിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായിരിക്കും ഈ പരമ്പര. അതേസമയം മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യയ്ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരിക്കുകയാണ്.

പരുക്കിന്റെ രൂപത്തിലാണ് ഇന്ത്യയ്ക്ക് ഇപ്പോള്‍ വെല്ലുവിളികള്‍ അനുഭവിക്കേണ്ടി വന്നത്. നാല് ഇന്ത്യന്‍ താരങ്ങളാണ് പരുക്കിന്റെ പിടിയിലുള്ളത്. ഇതില്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും മയങ്ക് അഗര്‍വാളുമുണ്ട്. ഗില്ലിന് നേരത്തെ തന്നെ പരുക്കേറ്റിരുന്നു. എന്നാല്‍ മയങ്കിന് പരുക്കേല്‍ക്കുന്നത് ഇന്നലെയായിരുന്നു. താരങ്ങളുടെ പരുക്കിനെ തുടര്‍ന്ന് യുവതാരങ്ങളായ പൃഥ്വി ഷായേയും സുര്യകുമാര്‍ യാദവിനേയും ഇ്ന്ത്യ ഇംഗ്ലണ്ടിലേക്ക് എത്തിച്ചിട്ടുണ്ട്.

ഗില്ലിനും മായങ്കിനും പരുക്കേറ്റതോടെ കെഎല്‍ രാഹുലായിരിക്കും രോഹിത്തിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ആവശ്യവുമായി ഇതിഹാസ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. നിലവില്‍ ടെസ്റ്റില്‍ മധ്യനിരയിലാണ് രാഹുല്‍ കളിക്കുന്നത്.

Story first published: Tuesday, August 3, 2021, 20:43 [IST]
Other articles published on Aug 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X